രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️
ഒരുമയോടെ ചേർന്നുനിന്നതല്ല
അരുമയോടരികിലണഞ്ഞതല്ല
ഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്
ഉലകിലങ്ങനെ കേമമായിടാൻ!
ഉണ്ടിതിൽ രണ്ടുപക്ഷം
ഉണ്ടവർ തിരഞ്ഞുശരിപക്ഷം
ഉത്തരം പലതുനിരന്നു
ഉടനെയെത്തിനിയമവും പിന്നാലെ!
ഉണ്ടിരുന്നൊരുവനെ
ഉറക്കിയതുമിതാടക
ഉണ്ണികളെയൂട്ടുമാനെഞ്ചിനാൽ
ഉരച്ചവളുത്തമയായി!
ചിത്രമൊരുക്കി
തെളിവിനാൽ
ചിതയൊന്നുതീർത്തവൾ
ചിരകാലസ്വപ്നം പൂത്തിടാൻ
ചിലരിൻ ചിരിയെക്കെടുത്തി!
ലോകമറിയണം നാളെ
ലോഭിച്ചുപോയിജീവിതം
ലാഭമേറണമാരിനാലും
ലോജിക്കത് പ്രശ്നമല്ല!
ഇനിയും പിറക്കരുതാരുമേ
ഇഷ്ടമോഹങ്ങൾ നേടാൻ
ഇനിയൊരുബലിയേകിടല്ലേ
ഇണയും തുണയുമറ്റിടല്ലേ!
നഷ്ടം നാടിന്നുദു:ഖം
നാളെമറക്കും ജനവും
നാളുകൾ താണ്ടീടിലും
നഷ്ടം ഉറ്റവരിനെന്നും!
എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേ
ഏറ്റൊരുശാപം മാറ്റാനാവുമോ
ഏറിലേറിടാനെന്തെളുപ്പം
എല്ലാവർക്കുമിതൊരുപാഠം!

