എല്ലാ കാലത്തും എല്ലായിടങ്ങളിലും അവാർഡുകൾ ചർച്ചകൾക്ക് വിധേയമാകാറുണ്ട്.
അർഹരായ പ്രമുഖർ അവാർഡുകളിൽ നിന്ന് അവഗണിക്കപ്പെടുകയും അനർഹരായ പലരും അത് നേടുകയും ചെയ്യുമ്പോഴാണ്
ജനങ്ങൾക്കിടയിൽ അവാർഡുകളുടെ വിലനിലവാരം വിലയിരുത്തപ്പെടുക.
എല്ലാ അവാർഡുകളും ജൂറിയുടെ അന്തിമ തിരുമാനത്തിലൂടെയാണ് നിർണ്ണയിക്കപ്പെടുകയെങ്കിലും പലപ്പോഴും ജൂറിക്കുള്ളിലെ ഭൂരിപക്ഷ തിരുമാനം മാത്രമായിരിക്കും അത്.
ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലും കാലാകാലങ്ങളിലായി അങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുന്നതും.

തീർത്തും യോഗ്യതയില്ലാത്ത ഒരു വ്യക്തിക്ക്
എന്തെങ്കിലും തരത്തിലുള്ള പക്ഷം പിടിച്ചതിൻ്റെ പേരിൽ മാത്രം അവാർഡ് നൽകപ്പെടുന്നതിലൂടെ ആ പരമോന്നതമായ ബഹുമതികളുടെ വിലനിലവാരം തന്നെയാണ് തകർക്കപ്പെടുന്നത്.
മഹാത്മാ ഗാന്ധിക്ക് നൽകപ്പെടാതിരിന്ന ലോക സമാധാനത്തിനുള്ള നോബൽ പ്രൈസ് പോലെയാണ് അത്.
അവാർഡുകൾ നൽകപ്പെടുന്നതിന് മുൻപ് എത്രയൊക്കെ ഉന്നതനാണെങ്കിലും അയാളിലെ ജീവിത മാതൃകയെപ്പറ്റി ജഡ്ജിങ്ങ് പാനൽ നല്ലവണ്ണം വിയിരുത്തേണ്ടത് തന്നെയാണ്.
എല്ലാ അവാർഡ്കളിലും സർക്കാരുകളുടെ ഇടപെടലുകൾ ഉണ്ടാകാറുണ്ടെന്ന് സ്വഭാവികമായും പറഞ്ഞു കേൾക്കാറുണ്ട്.
കുറച്ചൊക്കെ അങ്ങനെ ഉണ്ടാകാമെങ്കിലും
സ്വതന്ത്രമായ ജഡ്ജിങ്ങ് പാനലുകളെ തന്നെയാണ് എല്ലാ അവാർഡ് നിർണ്ണയങ്ങൾക്കും മിക്യവാറും സർക്കാരുകൾ ഏൽപ്പിച്ചിരിക്കുക.

അങ്ങനെയാണെങ്കിൽ കൂടിയും ഒടുവിൽ എല്ലാ പഴിയും കേൾക്കാൻ വിധിക്കപ്പെടുന്നതും ഭരണകൂടങ്ങൾ തന്നെയായിരിക്കും.
കാലാകാലങ്ങളായി ഭരിച്ച എല്ലാ സർക്കാരുകളുടെയും അവാർഡ് നിർണ്ണയങ്ങൾ അപാകതകൾക്കതീതമായിരുന്നു എന്ന് ആർക്കും അവകാശപ്പെടാനും ആവുകയും ഇല്ല.

ഇന്ത്യ മഹാരാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശാസ്ത്രജ്ഞനായിരിന്ന Dr എപിജെ അബ്ദുൾ കലാമിനെ രാഷ്ട്രപതി ആയി തിരഞ്ഞെടുത്തത് ഏത് സർക്കാർ ആയിരുന്നു എന്നും അദ്ധ്യേഹത്തിന് രണ്ടാം ടേം നൽകുന്നതിനെ എതിർത്തവർ ആരായിരുന്നു എന്നും തിരഞ്ഞു പോകുമ്പോഴാണ് ഇന്ത്യൻ മതേതരത്തിൻ്റെ
ആത്മാവിനെയും കപടമുഖങ്ങളെയും നമുക്ക് കൂടുതൽ തിരിച്ചറിയാൻ കഴിയുക.

ഷാനവാസ് അമ്പാട്ട്

By ivayana