അന്നൊരുനാൾ
ഓർമ്മകളുടെ
വേലിപ്പടർപ്പിൽനിന്ന്
ഒരു ചില്ലൾ യൊടിഞ്ഞു
വീണതും
ഉറങ്ങാതെയിരുന്ന
അവളിലെ പരിഭവം
വാക്കുകളായ്
പുറത്തേക്കൊഴുകി.
കുന്നിക്കുരുപോലെ
ആമാടപ്പെട്ടിയിൽ
ആരുംകാണാതെയൊളിപ്പിച്ച
പരിദേവനങ്ങൾ
ഇടറിയൊഴുകിപ്പരന്നപ്പോൾ
ചഞ്ചലഹൃദയം വീണ്ടും
നൊന്തുതുടങ്ങി.
അവളുടെ നോവാഴങ്ങളിൽ
പടർന്നുപന്തലിച്ച്,
ചിതലരിച്ച ചിന്തകളെ
ഒരു തൂവൽക്കൊണ്ട്
തഴുകിക്കളയാൻ
വിരലുകൾക്ക് വിറയൽ
ബാധിച്ച ഒരുവന്
കഴിഞ്ഞതില്ല.
തട്ടിയും മുട്ടിയും
തടസ്സങ്ങൾ തീർത്തും
ഒഴുകിനീങ്ങുന്ന
നിഴൽച്ചിത്രങ്ങൾ
കടലാഴങ്ങളിലൊളിപ്പിക്കാൻ
തത്രപ്പെടുകയാണ്
ധ്യാനത്തിലെന്നോണം
അവളിലെ വിചാരങ്ങൾ.
കടലലപോലെ
ഇടറിത്തെറിക്കുന്ന
മിഴികളിലെപ്പതർച്ച
അഗാധമായ ആഴിപോലെ
നിഗൂഢമായി തോന്നുന്നത്
ചിപ്പിക്കുള്ളിലെ
നിധിയെന്നു കരുതിയിട്ടോ ?
✍🏻

അൻസൽന ഐഷ

By ivayana

Leave a Reply

Your email address will not be published. Required fields are marked *