പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ റംസാൻ സമാഗതമായിരിക്കുകയാണ്…
“മത വിശ്വാസിയായ ഒരു മനുഷ്യൻ അനുഷ്ഠിക്കേണ്ട കാര്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന നിയമ സംഹിതയായ “വിശുദ്ധ ഖുർആർ” മാനവ സമൂഹത്തിന്റെ പ്രവർത്തന രേഖയായി, നബിചര്യകളെ പഠിക്കുന്നതിനായി അല്ലാഹു പ്രവാചകർ മുഖേന എത്തിച്ചത് റമളാൻ മാസത്തിലായിരുന്നു…

സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്ന മാസം, നരക കവാടങ്ങൾ അടക്കപ്പെടുന്നു…
ആത്മീയ ഉത്ക്കർഷത്തിലൂടെ സ്രഷ്ടാവായ തമ്പുരാനുമായി മനുഷ്യനെ അടുപ്പിക്കുന്ന ഈ മാസം സഹനത്തിന്റേതും, സൽക്കർമ്മത്തിന്റേതും കൂടിയാണ്… സന്മാർഗ്ഗ ദർശനത്തിനുള്ള വ്യക്തമായ തെളിവുകളെ കൊണ്ട് അവതരിപ്പിക്കപ്പെട്ട ഖുർആൻ,’ നമ്മുടെ പ്രയാസങ്ങളെ എളുപ്പമുള്ളതാക്കാൻ നോമ്പനുഷ്ഠിക്കുക എന്ന മഹത്തായ കർമ്മം നിറവേറ്റണമെന്ന കാര്യം, അല്ലാഹു അതിലൂടെ അരുൾചെയ്തിരിക്കുന്നു…
“ഹിജ്‌റ രണ്ടാം വർഷം ശഅബാൻ മാസം രണ്ടാം തിയതി തിങ്കളാഴ്ചയാണ് നോമ്പ് നിർബന്ധമാക്കപ്പെട്ടതെന്ന് കരുതുന്നു…

ആത്മസംയമനവും, ഹൃദയശുദ്ധിയും നേടിയെടുത്ത് മനുഷ്യനെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഏറ്റവും മഹത്തായ ആരാധനയും നോമ്പ് തന്നെയാണ്…
നമുക്കുണ്ടാകുന്ന പല വികാരങ്ങളും ആത്മീയമാണ്… എന്നാലതിനെ കളങ്കപെടുത്താതെ കൃത്യവും കണിശവുമായ പരിശീലനം നൽകാൻ വ്രതാനുഷ്ഠാനം കൂടിയേ തീരൂ… വ്രതാനുഷ്ഠാനത്തിലൂടെ തന്നെ അത് നേടുകയും വേണം. അനായാസകരമായ പല കാര്യങ്ങളും നിയന്ത്രിച്ച് ത്യാഗം കൈവരിക്കാൻ റമളാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കുമെങ്കിലും ഒരുത്തമ വിശ്വാസിക്കേ അതിന് പറ്റുകയുള്ളൂ…

പരനിർവൃതിക്കായി പണിയെടുത്ത് ആത്മീയോൽക്കരണം നേടണമെന്ന് മതം അനുശ്വാസിച്ചത് മനസിലാക്കി സാമൂഹിക അവബോധം നേടാൻ എത്ര പേർക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു ചോദ്യമായി നില നിൽക്കുന്നു…?
റമളാൻ മാസത്തെ “സക്കാത്ത്” എന്ന സത്ഗുണത്തിലൂടെ ഉദാരതയും, ദാനശീലവും വളരുമെന്നതിലും സംശയമില്ല…
ഏറ്റവും അപകടം പിടിച്ച ഒരു കാലഘട്ടത്തിലെ മനുഷ്യരാണ് നമ്മളിപ്പോൾ…! ജാതി, മത വർഗ്ഗീയതകൾ കൊടികുത്തി വാഴുമ്പോഴും അണഞ്ഞു പോകാത്ത ചില വികാരങ്ങൾ സ്പന്ദിക്കുന്നതിനാലാകുംഒരുമയോടെയുളള നമ്മുടെ നിലനിൽപ്പുകളെങ്കിലും
ഇന്നത്തെ ഒരു പ്രത്യേക സാഹചര്യത്തെ എടുത്തു പറയുകയാണെങ്കിൽ മനുഷ്യമനസ്സ് ആകപ്പാടെ വിലാപത്തിൽ വീണ് കിടക്കുന്ന ഒരു മഹാമാരിക്ക് ഇരയായി രാജ്യം മാറി കൊണ്ടിരിക്കുകയാണ് കൂടെ വർഗ്ഗീയതയും കൂടി വരുന്നു…

അനുഗ്രഹത്തിന്റെ മഹാമാരി നമുക്ക് മീതെ പെയ്തിറങ്ങുന്ന ഈ പുണ്യമാസത്തെ ഇന്നലെ വരെയുള്ള ഓർമ്മകളെ മനസിലേക്ക് തികട്ടി വരുമ്പോൾ നമുക്കറിയാം… പാതയോരങ്ങളിൽ സമൃദ്ധിയുടെ റമളാൻ വിഭവങ്ങൾ പ്രദർശിപ്പിച്ച് വിൽക്കുന്നത്… വൈകുന്നേരങ്ങളിൽ കൊതിയൂറുന്ന ആഹാരത്തിന്റെ ഹൃദ്യമായ സുഗന്ധം ഒഴുകി പടർന്ന റോഡുകൾ, ഹോട്ടലുകൾ, നോമ്പിന്റെ തളർച്ചയിലും ഉന്മേഷത്തോടെ സ്വാദൂറും വിഭവങ്ങളൊരുക്കാൻ കുടുംബിനികൾ, കലപില കൂട്ടുന്ന അടുക്കളകൾ, നോമ്പ്കാരനുമൊപ്പം ബാങ്ക് വിളിക്ക് കാതോർത്തിരിക്കുന്ന ഈന്തപഴവും, നാരങ്ങാവെള്ളവും,പലവിധ പൊരിക്കടകൾ, തരികഞ്ഞി, ജീരക കഞ്ഞി, ഉള്ളവനും, ഇല്ലാത്തവനും ഒരു പോലെ ഹൃദയത്തിൽ ആഹ്ളാദം പൂത്തുലയുന്ന നോമ്പ് തുറകൾ…

ഈ അസുലഭ നിമിഷങ്ങളിലേക്ക്, ശാന്തിയുടേയും, സമാധാനത്തിന്റെയും, ദിനരാത്രങ്ങളിലേക്ക് വിശുദ്ധ റംസാൻ നമ്മളെ ഇത്തവണയും മാടി വിളിക്കുന്നുണ്ടെങ്കിലും, വ്രതാനുഷ്ഠാനങ്ങളിലൂടെയും, വേദപാരായണത്തിലൂടെയും, പ്രാർത്ഥന കീർത്തനങ്ങളിലൂടെയും, ദാന ദർമ്മങ്ങളിലൂടെയും മറ്റ് അനുഷ്ഠാനങ്ങളിലൂടെയുമൊക്കെ നേടിയെടുത്ത ജീവിത പാഠങ്ങൾ തുടർ ജീവിതത്തിൽ പ്രയോജനപെടുത്തണം എന്ന സന്ദേശത്തിൽ റമളാൻ മാസം അധിഷ്ഠിതമാണെങ്കിലും, ഇന്നത്തെ ഒരു വൈറസ് മൂലം താറുമാറായ. നമ്മുടെ സാമൂഹിക ദുസ്ഥിതികൾ മനുഷ്യന് ചില തിരുത്തലുകൾ ഇനിയും അനിവാര്യമാണെന്ന് പഠിപ്പിക്കുന്നുണ്ട്. അത് സത്യമാണെന്ന് സ്വയം ബോധ്യമുള്ള എല്ലാവർക്കും എന്റെറമളാൻ ആശംസകൾ…
റജീന റഹ് മാൻ തിരുവേഗപ്പുറ,

പിപ്പി അബു

By ivayana

Leave a Reply

Your email address will not be published. Required fields are marked *