അമ്മതൻ ഗർഭപാത്രത്തിൽ മുഴയല്ലെന്ന് ചൊല്ലിയ തന്നു നീ……..
അർബുദം എന്നു പറഞ്ഞുകൊണ്ട്
അന്നെൻ്റെ കീറിമുറിച്ച്ഒരു ഗർഭപാത്രം ….
കൈവെച്ചു കീറിയ നേരം ഒന്നോർക്കണം
പാറിപ്പറക്കുന്ന മഹാമാരികാലം ….
രക്തം തുടച്ചും മുറിവുകൾ തുന്നിയും
യന്ത്രം കണക്ക നീ വാണൊരു കാലത്ത്
ഉള്ളിൽ ഒരു ലോഹ തുണ്ട് നീ ഒളിപ്പിച്ചു
അഞ്ചാണ്ടുകാലം പതിച്ചൊരു വേദന
കണ്ണീരിൽ അമ്മ കുറിച്ച് ഒരു പ്രാർത്ഥന
കേറി ഇറങ്ങുന്ന ആതുരാലയത്തിൽ
ആട്ടി ഇറക്കുന്ന പരിഹാസ ചോദ്യങ്ങൾ….
മടി കൊണ്ട് ചൊല്ലുന്ന വേദനയാണത്രേ
ബന്ധുമിത്രാദി സുഹൃത്തുക്കൾ ചൊല്ലി.
പ്രാണ വേദനയ്ക്ക് ഓടിച്ചെന്നെത്തുമ്പോൾ
ഒന്നുമില്ലെന്ന് അവർ കൈമലർത്തും
ഓരോരോ രോഗങ്ങൾ എന്നു പറഞ്ഞവർ
ഓരോരോ ടെസ്റ്റുകൾ മാറിത്തന്നു.
മൂത്രാശയത്തിലെ ചോരയും ആയി ഞാൻ ….
കേറി ഇറങ്ങിയ ആശുപത്രി…
എണ്ണാൻ മറന്ന നിൻ കൈവിരൽ കണ്ടുവോ
അമ്മതൻ ചോര പടർന്നൊരാ കത്രിക ….
50 കൊല്ലം കിടന്നാലും ഏൽക്കില്ല “
മർത്യ ശരീരത്തിൽ അന്യവസതു.
എന്നുച്ചരിച്ച നാവിൽ കടുപ്പം
വെള്ള വസ്ത്രത്തിൽ ചിരിക്കും പിശാചോ,
തൻറെ വർഗ്ഗത്തെ കാക്കുവാനയി….
.ചൊല്ലിപറഞ്ഞു നുണക്കഥകൾ
അവസാനമാത്രയിൽ നോക്കിയ വൈദ്യൻ്റെ
ഉത്തരത്തിൽ കണ്ടു അന്യ വസ്തു
ആരും അറിയാതെ തപ്പിയെടുത്തിടാൻ
തന്ത്രം മെനഞ്ഞൊരു വെള്ളവസ്ത്രത്തിന്റെ
മാലാഖ കൈകൾ…..
സാധാരണക്കാരൻ എങ്ങിനെ പോകും
വിശ്വാസമില്ലാത്ത നീതിപീഠത്തിൽ …
ഡോക്ടറുടെ വാദത്തിലെ അശാസ്ത്രീയത

ശരീരത്തിൽ ഉള്ളിൽ ഒരു അന്യ വസ്തു ഉപകരണം (ഫോറിൻ ബോഡി ) ഇരുന്നാൽ സുരക്ഷിതമാണെന്ന് പറയുന്നത് ഒരു ഡോക്ടറെ സംബന്ധിച്ച് വൈദ്യശാസ്ത്ര രംഗത്തെ അറിവില്ലായ്മയാണ് ….. അവർ സത്യസന്ധമായി പറഞ്ഞാൽ ഒരു ഡോക്ടർ അല്ല…..
അവയവനാശം (orgaan perforation)
ആ അമ്മയ്ക്ക് മൂത്രത്തിലൂടെ രക്തം വരുന്നത് ആ ഉപകരണം ഉള്ളിലിരുന്ന് മൂത്രസഞ്ചി ( ബ്ലേഡറിൽ) മറ്റ് ആന്തരിക അവയവങ്ങളിലോ ഉണ്ടായ മുറിവിന്റെ
ഫലമാണ്
വിട്ടുമാറാത്ത വേദന (കൊറോനിക്ക് പെയിൻ) ശരീരം ഒരു അന്യ വസ്തുവിനെ സ്വീകരിക്കില്ല അതിനെ പുറന്തള്ളാനായി നിരന്തരം ശ്രമിക്കുമ്പോൾ കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാവുന്നു.

തുരുമ്പും വിഷാംശവും
സർജിക്കൽ ഉപകരണമായാൽ പോലും വർഷങ്ങളോളം ശരീരത്തിലെ ദ്രവങ്ങളുമായി കൂടിച്ചേരുമ്പോൾ ശരീരം ലോഹ മാലിന്യങ്ങൾപുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. മുറിവും ചേർന്ന് ഇൻഫെക്ഷനാകുന്നു.
വേദനയുമായി ഒരു രോഗി വരുമ്പോൾ പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിൽ അവരെ പരിഹസിച്ചു വിടുന്നത് നീതി നിഷേധവും മനുഷ്യത്വരഹിതവും ആണ്
അവരുടെ ചികിത്സാ പിഴവ് മനസ്സിലാക്കിയിട്ട് രോഗിയെ രഹസ്യമായി സമീപിക്കുന്നത് ഏറ്റവും വലിയ കുറ്റം
RSI എന്താണ്?
Retained surgical items സർജറിക്കിടെ അബദ്ധവശാൽ എന്തെങ്കിലും വസ്തുക്കൾ ഉള്ളിൽ വച്ച് തുന്നി കഴിഞ്ഞാൽ പറയുന്ന പേരാണ് ആർഎസ്ഐ.
സർജറിക്ക് മുൻപും സർജറിക്ക് കഴിഞ്ഞശേഷവും റിട്ടയിനട് സർജിക്കൽ ഐറ്റംസ് , കോട്ടൻ , ഗ്ലൗസ് instruments
കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് . സ്ക്രബ് നഴ്സ്. ,ot സ്റ്റാഫ് ഇത് കൃത്യമായ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു .
സർജറിക്കു ശേഷം ഉപയോഗിച്ച് ഉപകരണങ്ങൾ കൃത്യത വരുത്തേണ്ടത് സ്ക്രബ് നഴ്സിൻ്റെ മാത്രം ഉത്തരവാദിത്വമല്ല .
ചെയ്ത ഡോക്ടറുടെഉത്തരവാദിത്വമാണ്….. ഇവിടെ ഒരു മനുഷ്യന് നീതി നിഷേധിക്കുന്ന കാട്ടാള സ്വഭാവമാണ് ഡോക്ടർ എന്ന് പറയുന്ന ഒരു കൂട്ടം വ്യക്തികൾ ചെയ്തത് ,ഇതൊരു സ്വകാര്യ ആശുപത്രിയായിരുന്നെങ്കിൽ ?പുറംലോകം പെട്ടെന്നറിയും . ഇത് ഭരണകൂടത്തിന്റെ നിയമത്തിന്റെ ആരോഗ്യമന്ത്രിയുടെ അനാസ്ഥയായി കണക്കാക്കുന്നു………
(സർജിക്കൽ ആർട്ടറി ഫോർസെപ്സ് )
Surgical artery forceps also called homostatic forceps. ഇത് ഒരു സർജിക്കൽക്ലാമ്പ്.ആണ്
കത്രികയുടെ ഏകദേശ രൂപം blood vessal (artery)
ക്ലാമ്പ് ചെയ്തു ബ്ലീഡിംഗ് കുറയ്ക്കാൻവേണ്ടി ഉപയോഗിക്കുന്ന ഉപകരണം ……ഇതാണ് മെഡിക്കൽ.കോളേജിലെ അത്ഭുത ഉപകരണം ………..

By ivayana