രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️
പെണ്ണിനേ കണ്ടാല്ലെല്ലാം മറക്കുന്നൊരാ
പത്ഥ്യമായോരു ഇമ്പവുമേറിയേറിയുന്നി
പരശ്രീകേളിക്കായിയഖിലമയനത്താൽ
പഞ്ചാരവാക്കാൽദുർബലച്ചിത്തരായി.
പാട്ടിലാക്കാനായിയായിരമടവുമായി
പെണ്ണിനു പുറകേ ഒലിപ്പിച്ചൊലിപ്പിച്ച്
പതിഞ്ഞു തേഞ്ഞതാം പാദുകങ്ങൾ
പാടുപെടുന്നതാംപൂവാലദൃഷ്ടാന്തം.
പെറുമ്പറയടിക്കുന്ന ഹൃദന്തവുമായി
പെണ്ണിൻ്റെ കണ്ണിലേക്കുറ്റുനോക്കവേ
പൂതിതോന്നുന്നൊരാവജ്രശോഭയിൽ
പെട്ടവരാർക്കും പിന്നെമോചിനമില്ലയ്യോ!.
പാവപ്പെട്ടൊരാപൂവാലന്മാരെ മാത്രം
പഴിചാരിയിട്ടിതിലെന്തു കാര്യം സഖേ
പൂണ്ടിരിക്കുന്നതാം പെണ്ണിൻ്റെ മാറിലും
പ്രേമതുടിപ്പുകൾ തപസ്സിരിക്കുന്നല്ലോ?
പണിപറ്റിക്കാനായി പതിനെട്ടടവുകൾ
പഴുതുനോക്കിയിളപ്പനായാലുമിഷ്ടം
പുതമയോടെ പണിതു സുഖിക്കാനായി
പന്താടും പോലെ പറന്നൊന്നടിച്ചിടാം.
പിടിച്ചു കുലുക്കുമാകർഷണമഞ്ജരി
പ്രേരണയാകുന്നെന്നും പ്രാണനായി
പരുവത്തിനൊന്നിനേ വളച്ചെടുത്താൽ
പകലന്തിയോളം പെരുമാറി രസിക്കാം.
പ്രവീണനാകിയ കലാകാരന്മാരായി
പ്രപഞ്ചത്തിലുള്ള അനംഗന്മാരവർ
പ്രീതിയോടെ തരുണിയിലലിയുമ്പോൾ
പ്രപഞ്ചദേവത വീണ മീട്ടുന്നുണ്ടാനന്ദം.
പിന്നെന്തുവേണമിതിൽപരമാമോദം
പെണ്ണുകെട്ടാതപ്സ്സരകളുമായെന്നും
പുലരുമുഷസ്സിലുമണയുമിരവിലുമായി
പൊടിപൂരമാക്കാനുള്ളാഘോഷങ്ങൾ.
പെൺകോന്തന്മാരുടെ കാന്തയെന്നാൽ
പാട്ടിലാക്കാനായി എളുപ്പമുണ്ടെന്നെന്നും
പതുക്കെ പതുക്കെ പമ്മൻ കഥകേട്ടവർ
പാട്ടിലാക്കി പഴുത്താൽ പണവുമടിച്ചിടാം.
പർവ്വതീകരിച്ച അനുഭവപരമ്പരകൾ
പത്തുപേരോടൊത്താദിച്ചുരസിക്കവേ
പഞ്ഞിപ്പോലുള്ളഴകിലലിയുന്നൊരാർത്തി
പെരുമാറ്റക്കഥയാരിലുമുന്മാദമുണ്ടാക്കും.
പിരിമുറുക്കങ്ങളയഞ്ഞയഞ്ഞലിവാകും
പരസ്പരക്കേളിയിലലിഞ്ഞാലുമാസുഖം
പെരുത്തച്ചുണ്ടുകളാലൊന്ന്ചുംബിച്ചു
പൂത്തമാദളഗന്ധത്തെഒന്ന് പുണർന്നിടാം.
പ്രതിഹാരികനായതാം ഭൃത്യനായെന്നും
പത്നിയേയുമനുരക്തയേയുമാസ്വദിച്ചാൽ
പാടുക്കിടന്നൊന്നുറഞ്ഞനുഭവിച്ചെങ്കിൽ
പരുഷശീലനുമലിഞ്ഞലിഞ്ഞലിമടിയായി.
പറയില്ലൊന്നുമിരുവരുമാരോടുമായി
പുളകമേറുംചലനങ്ങളോർത്തോർത്ത്
പരസ്പരമവസരത്തിനായി കേണവർ
പിണങ്ങിയാലുമൊടുങ്ങാത്താകർഷണം,
പരുവത്തിലവസരമൊത്തെന്നാലോ
പാടില്ലാത്തത്തെന്തും ചെയ്യുവാനുള്ളം
പണ്ടുതൊട്ടേ ത്രസിപ്പതുണ്ടറിഞ്ഞില്ലേ ?
പഴകിപഴകിയതുഞരമ്പിലിഴുകുന്നതു.
പുഞ്ചിരിയേറിയ വിളിയാലെ വൃദ്ധരും
പൂണ്ടു വിളയാടുന്നതാം സാഫല്യത്തിൽ
പുഷ്പം പോലെ ഉണർത്തിയുണർത്തി
പറഞ്ഞറിയിക്കാത്തൊരാനന്ദമതിലുണ്ട്.
പശുവിൻ്റെ പോലെ പിന്നാമ്പുറമുള്ളതാം
പെണ്ണിനേയൊന്നുകിടക്കയിൽകിട്ടിയാൽ
പഞ്ഞിപോലുള്ളതല്പത്തിലലിഞ്ഞലിഞ്ഞ്
പയസ്സന്ത്യമധരത്തിലൂടൂർന്നകത്താക്കാം.
പറയാനറിയാത്തനേകയനൂഭൂതികൾ
പൂച്ചെണ്ടുപോലെയാക്കുന്നുള്ളങ്ങളെ
പെട്ടുപോയൊരുന്മാദലഹരിയാലാരും
പതുക്കെയുയർന്നു പറന്നൊഴുകുവാൻ.
