പണമുണ്ടാക്കാനായാലോചനയോടെ
പരുഷമായൊരു പ്രവർത്തിയുമായി
പരവേശത്തോടെന്തുംചെയ്യാനായി
പാമരരേറെ പൊള്ളത്തരമോടെന്നും.

പെട്ടിയിലായിവകകളേറിയെന്നാലും
പാലു പോലും വാങ്ങാത്തവരവരായി
പട്ടിണിയേറെസഹിക്കാനായൊരുങ്ങി
പണമൊട്ടുംചിലവാക്കാനില്ലെന്നായി.

പണമുള്ളതു പതിനായിരമിരട്ടിയാക്കി
പതിയെ പതിയെ പെരുകിയ പുഴയായി
പല പല ചാലായി ഒഴുകണമെന്നായി
പ്രാർത്ഥനയോടുലകിൻചെരുവിലായി.

പാചകത്തിനു വില കുറഞ്ഞതാകിയ
പച്ചക്കറിയേറെ ചന്തയിൽ നിന്നായി
പൊരുത്തം നോക്കി വിലയേകാതെന്നും
പുലരും കഥയെല്ലാമെങ്ങുംപാട്ടായല്ലോ!

പണമധികം കീശയിലുണ്ടായെന്നാലും
പുറത്തൊട്ടും ചിലവാക്കാത്തവരവരോ
പഴയകളസമണിഞ്ഞവരൊരുപ്പോക്കിൽ
പണമില്ലാത്തവരെന്നാർക്കും തോന്നീടും.

പൊണ്ണത്തരമതു ഉരയ്ക്കില്ലവരൊട്ടും
പുരയിടത്തിലും പുരയിലുമായവരവരോ
പണമാഢംബരത്തിനുപയോഗിക്കാതെ
പലരേം പറ്റിച്ചനന്തരമായി മോടി കൂട്ടീടാം.

പലരും കൂടണ അങ്ങാടിയിലെത്തവേ
പാവത്താനെന്നേ ആർക്കും തോന്നീടു
പിച്ചക്കാശവർ ഇരന്നു വാങ്ങാനുറച്ചുറച്ച്
പഠിച്ച പണി പതിനെട്ടടവിലുമുന്നതമായി.

പണമെല്ലാം പൂഴ്ത്തി വെച്ചവരയ്യയ്യോ
പിശുക്കുമായി കാലം കഴിക്കാനായുറച്ച്
പിച്ചക്കാശത് തെണ്ടിയും വാങ്ങിക്കാനായി
പൂഴ്ത്തിവച്ചിട്ടൊന്നുമില്ലൊതിയോതുന്നു.

പണമെങ്ങനേംവാരിക്കൂട്ടാനായോർത്ത്
പലവിധവഴികളിലൂടെ പരിശ്രമിച്ചന്ത്യം
പതിക്കേടാലായും കേസുണ്ടായാലും
പതിയെപതിയെയെന്തും കക്കാനായി.

പൊതിഞ്ഞെടുത്തുനിധിയാക്കുമ്പോൾ
പുളകംകൊണ്ടുംസ്വപ്നംകണ്ടു കിടന്നും
പണമതു പെരുകി കോടികളെത്താനായി
പലവുരുയകമേധനപതിയിലാശ്രയിക്കാൻ.

പുലമ്പുന്നെന്നും ദരിദ്രഭാഷണമതിലായി
പലരിൽനിന്നും കടമതു വാങ്ങി പറ്റിച്ചും
പച്ചപ്പിടിക്കാനുള്ളൊരു തിത്താന്തത്തിൽ
പലിശയോടാ പണമേകാമെന്നായളിയാ !

പണമറിയാതെങ്ങാനും ചോർന്നാലോ
പാടുകിടന്നവർനെഞ്ചുതിരുമ്മിചത്തീടും
പിശുക്കി കൂട്ടി അധികം പണമാക്കാൻ
പെട്ടു പിഴച്ചോരടവുകൾപലവുരുവായി.

പട്ടണി കിടന്നു കിടന്നുധനമണിയറ നിറച്ചും
പടുതിരിക്കത്തിയുലഞ്ഞോരാലയത്തിൽ
പെടുമരണങ്ങൾ പുലയാട്ടം തുടർന്നാലും
പണമൊട്ടും ചോരാതെ സൂക്ഷിച്ചീടാനായി.

പാതിരാവിലൊരുദിനമാഗൃഹത്തിലായി
പമ്മി പതുങ്ങിയണഞ്ഞൊരു കള്ളനോ
പണമെല്ലാമപഹരിച്ചങ്ങോടിയപ്പോൾ
പാഴായി പോയൊരു വ്യഥയിലുന്തുന്നു.

പണത്തിനായത്യാഗ്രഹമേറിയയ്യയ്യോ !
പൈത്യമായവരെല്ലാമോർത്തോർത്ത്
പണമുള്ളപ്പോൾ ചിലവാക്കാതായത്
പണിയായെന്നപ്പോൾ ഓർക്കാനായി.

പെട്ടിയിലായിയവശേഷിച്ചശിഷ്ടത്തിൽ
പലപ്പോഴായി കൈകൾ വച്ച് കേണുലഞ്ഞ്
പോയതിലെല്ലാമധികമാക്കാനായുറച്ചന്ത്യം
പിശുക്ക് വന്ന് ദേവതയായുള്ളിലാടുന്നു.

പിശുക്കിപിശുക്കിപിശുക്കരെല്ലമണിയായി
പശിയുമായുലകിലാകെചത്തൊടുങ്ങവേ
പൊതിഞ്ഞു വച്ചതുകൊണ്ടുപോകാതെ
പെരുവഴിയായതുമതിലായദ്വാനം മാത്രം.

പൊന്നുപോരായ്മയായൊരുകമ്മിയാൽ
പിശുക്കങ്ങനെപൊതുപരാജയമാകവേ
പെരുപ്പിച്ചുള്ളൊരുനിധിയെല്ലാമന്ത്യത്തിൽ
പാഴായിപോയൊരുകഥ പാടാനായിയിന്ന്.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *