ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

വനകാന്തിയിലാകൃഷ്‌ടരായെവിടെയു൦
വിജനദേശത്തായധിവസിച്ചോരെല്ലാം
വനചരരരായി വിഹരിച്ചെങ്ങെങ്ങും
വാസയോഗ്യമാമിടമായിതന്ത്യത്തിൽ.

വെളളംവെളിച്ചംവായുസഞ്ചാരവും
വസതിയിലാവോളമുണ്ടെന്നുന്മയിൽ
വിശക്കുമ്പോളെന്തുമാർത്തിയോടെ
വേണ്ടുവോളമകത്താക്കിയുറങ്ങിടാം.

വാതിലില്ലാത്തൊരാവാസഭൂമിയിൽ
വാക്കിനാലെസ്തുതിച്ചുപാടുന്നവർ
വശ്യമാക്കാനുള്ളടവുകളകതാരിൽ
വാണിടമിന്നോമപചാരവാസതേയി.

വനഗേഹത്തിലായത്യാസക്തരായി
വന്നണയുന്നോരജന്യമെല്ലാമെതിരിട്ട്
വേഗത്തിലായന്തരായത്തോടിണങ്ങി
വസിക്കുന്നിതാ അന്തേവാസികളായി.

വംശരക്ഷകരായവേടപ്പൊലിമകൾ
വില്ലുമമ്പുംവാളുമായിയടരാനുറച്ചവർ
വിശക്കുന്നവർക്കാഹാരമേകാനായി
വേട്ടയാടിയതൊന്നിച്ചു കഴിക്കുന്നു.

വംശാവലിക്കാപത്തു വന്നെന്നാലോ
വീരരായവരെതിരിട്ടു ഇയിക്കുവാൻ
വിഫലതയിലും സഫലതയിലുമായി
വിജയപ്പടച്ചട്ടയിട്ടതാം പോരാളികൾ.

വീരപ്രസുവിന്നരുമകളണയുമ്പോൾ
വീരരസമുറഞ്ഞുതിരുന്നലകളായി
വിരാഗമില്ലാത്തോരുഗ്രതയേറിയോർ
വെല്ലുന്നാരേയുമെന്തിനുമൊരുങ്ങി.

വളരുന്നങ്ങനെ വംശാവലികളായി
വാസമെല്ലാമനുയോജ്യമായോരിടം
വേരറ്റുപോകാതെയനുനയത്തിലായി
വിജയപരാജയമേറ്റുവളരുവാനായി.

വംശംവളർന്നുസൽക്കീർത്തിയാകവേ
വേദമോതിയമഹത്വമുൾക്കൊള്ളാതെ
വൈരിയായന്വോന്യമടരാടുമ്പോളോ
വികടതവർദ്ധിച്ചവരന്തിയിലപമാനം.

വ്യാജമണിഞ്ഞൊരുഗരിമകളാലെല്ലാം
വെട്ടിപ്പിടിച്ചോരു വസ്തുവകകളായി
വിക്രയമായോരു അഹന്തയാലന്ത്യം
വിയർപ്പിനാലുളളതുമസ്‌തമിക്കുന്നു.

വിശാലമാണുലകമന്നുമിന്നുമായി
വിരോധമാക്കിനശിപ്പിച്ചുനാശങ്ങൾ
വെട്ടി തെളിച്ചു മുന്നേറിയ വീഥിയിൽ
വീണുമരിച്ചന്ത്യമനർത്ഥവൃത്തത്താൽ.

വീതം വെച്ചു ഗ്രഹിച്ചോരു വകയെല്ലാം
വിഷമേറിയ വൃത്താന്തത്താലെയന്ത്യം
വിഷയമാകിയ സ്വാർത്ഥതയേറുമ്പോൾ
വീണവരന്ത്യത്തിലായുപധിയാകാനായി.

വേദമേകിയ വേദാന്തപ്പൊരുളേയും
വേർതിരിച്ചുവച്ചാലയം തീർത്തവർ
വർദ്ധിച്ചോരാവാണിജ്യശാലയിലായി
വ്യാകുലവിരോധമോടറുതിയാകുന്നു.

വിഭൂതിയേറിയയാരാമകാന്തിയെല്ലാം
വിശനകർമ്മത്താലശുദ്ധമാക്കുന്നു
വീര്യതയേറിയ അമർഷത്തോടെന്നും
വിരാട്ടായടരാടിക്ഷാന്തിയില്ലാതന്ത്യവും.

വംശത്തിന്നധിപനാകിയ ദൈവവും
വേദനിക്കുന്നുണ്ടിന്നഹങ്കാരികളാലെ
വൈപരീത്യത്താലെല്ലാമശാന്തിയാക്കി
വിലപിച്ചോരിടമാക്കിത്തീർത്തിതയ്യയ്യോ!

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *