രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
മായുന്നില്ലിന്നും മനസ്സിൽ നിന്നാമൃതി
മുറിക്കുന്നുണ്ടിപ്പോഴുമാവർത്തിച്ച്
മതത്തേക്കാളേറെയുത്സാഹത്താൽ
മനുഷ്യരേസ്‌നേഹിച്ചനന്തശ്രുതികളെ.
മുഖമില്ലാത്ത മുരടഹസ്തത്താലെ
മൂർച്ഛിതമായ ഗളച്ഛേദനാകൃതിയാൽ
മാർഗണദീപ്തീസ്വദേശികളെയെല്ലാം
മയമില്ലാതെയോടിക്കുന്നഴലുമായി.
മാനം നശിച്ചോരു അബലകളെല്ലാം
മോഹമറ്റൊരു മനോരഥവുമായി
മഥനക്ലേശത്താലലറിയറുതിയായി
മാറിടം മറയ്ക്കാതെമണ്ണിലലിയുന്നു.
മാംഗല്യത്താലിപ്പൊട്ടിവീണൊപ്പമായി
മുന്തിയവംശത്തെയൊടുക്കുന്നധമർ
മണ്ഡിതമെല്ലാം കവർന്നുമാഹ്ലാദിച്ചു
മൃഗയാവിനോദത്താലുല്ലാസത്തിൽ.
മൃതുവായമരുത്തൊഴുകും പോലെ
മൃദുലമാനസമേന്മയാർന്നുത്തമർ
മാനസമന്യഹിതസേവയാലെന്നും
മത്തരായോരാതഞ്ചനത്തുടിപ്പിൽ.
മോദമോടന്യരെന്നില്ലാതിന്നുമന്നും
മനസ്സോടെന്തുമേകുവാനുദകുന്നു
മനുഷ്യാനുചരരായിസിദ്ധമാർഗ്ഗം
മോക്ഷം പ്രാപിക്കാനുറച്ചരെല്ലാം.
മന്നിടമാകെ ശ്രേയസ്സാർന്നുജ്ജ്വലം
മുഖ്യമാർന്നൊരു പ്രതിശ്രുതിയാലെ
മാറ്റുക്കൂട്ടുന്നൊരു ശ്രീവിലാസത്താൽ
മംഗളമേകാനൊരുങ്ങുമലിവിനാൽ.
മിത്രമാണെന്നഭിനയിച്ചവരെല്ലാo
മോഹിച്ചോരു വിത്തത്തിനാഗ്രഹഠ
മേടിക്കാനായിയാദ്യമിരക്കുന്നഭിനയം
മാരണമായന്ത്യമതിശക്തരാകുന്നു.
മൂക്കുച്ഛേദിച്ചുമുലച്ഛേദിച്ചാസ്വദിച്ചും
മെത്തയാക്കിയഅടിമത്തരുണികളെ
മുതലയേപ്പോലെകടിച്ചുക്കുടയുന്നു
മുത്തുപ്പോലുള്ളമേനിയുടച്ചറുതിയാക്കി.
മന:പ്പാഠമാക്കാനോതിയശാലകൾ
മെച്ചമെന്നറിയാതെകത്തിച്ചച്ചാമ്പൽ
മ്ലേച്ഛന്മാർക്കാധിപത്യത്തിനായെല്ലാം
കടിച്ചോരിടമെല്ലാമാസ്ഥാനമാക്കുന്നു.
മമതയില്ലാതെ ചന്ദ്രഹാസത്താലെ
മുറിച്ചുമാറ്റിയശിരസ്സെല്ലാമന്ത്യത്തിൽ
മെതിച്ചോരു കബന്ധങ്ങൾക്കൊപ്പം
മൂടിയില്ലാത്തൊരു കിണറ്റിലിട്ടയ്യോ!
മൂലമായോരാലയത്തിൽ നിന്നായി
മോഹഭംഗവുമായെല്ലാമുപേക്ഷിച്ച്
മേനിയല്ലാതൊന്നുമില്ലാതായല്ലോ
മൂലത്തോറും തെണ്ടികളായവരിന്ന്.
മറയില്ലാതെ വിഭാഗീയതയേറിയേറി
മലരുകൾക്കെല്ലാമന്ത്യമേകുവാൻ
മുത്യുദണ്ഡുമായിയെങ്ങുമങ്ങനെ
മുഖർമ്മാരൂരിയവാളുമേന്തിയെങ്ങും .
മുട്ടുന്നുണ്ടെങ്ങും വാണിഭക്കാരായി
മേഖലയെല്ലാമടക്കി വാഴാനായവർ
മോഹവാഗ്ദ്ധാനവുമായെങ്ങെങ്ങും
മുട്ടില്ലാതെയാളാകാനുള്ളയടവുമായി.
മാരിപ്പോലെമദപ്പാടുള്ള അധമന്മാർ
മാരണമായോരുരണഭേരിയലകളായി
മുഴുക്കുന്നുണ്ടെന്നുമനസ്യൂതമായി
മാലാലെയെങ്ങും രുധിരമൊഴുക്കുന്നു.

