രചന : മരിയ തോപ്പിൽ ✍️
മേൽത്തരം പരിമളം പൂശിയും ,
കണ്ണുകളിൽ അഞ്ജനമെഴുതിയും ..
കൃത്രിമമായി വീർപ്പിച്ചൊരു .
അധരപുടത്തിൽ ചായം തേച്ചും .
സ്തനവും അരക്കെട്ടും
വൈദ്യന്റെ ശില്പവിദ്യയാൽ
ബൃഹത്താക്കിയും ..
നവീന ഉടയാടകൾ അണിഞ്ഞ്,
തിമിരം വീണ നഗരത്തിൻ
പഞ്ചനക്ഷത്ര മന്ദിരങ്ങളിൽ
കച്ചവടം ഉറപ്പിച്ച് എത്തുന്നു
രൂപവതിയാം സ്ത്രീ..
ഉല്ലാസപ്പൂത്തിരി കത്തും വദനമതെങ്കിലും ..
കനലെരിയും മനമാകാം അവളുടെ ഉള്ളം..
മദ്യത്തിൻ മുന്തിയ ഗന്ധം മുന്നിൽ
കത്തിക്കയറുന്ന കാമവെറിയൻ…
ഞരമ്പിൽ മയക്കുമരുന്നും കുത്തി നിറച്ച്..
വെളിവില്ലാ കോപ്രായം കാട്ടുന്നു..
മുല ഞെട്ടിൽ സിഗരറ്റാൽ കുത്തിയെരിച്ചും..
നഖമുനയാൽ മാന്തിക്കീറിയും
ലഹരി കുടിച്ചും..കുടിപ്പിച്ചും ഉന്മാദിനിയായി…
പുലരി വെളിച്ചം വീശീയനേരം.
ആതുരാലയം തേടി ഓടിടുന്നു.
ക്ഷതങ്ങളിൽ മരുന്നു പുരട്ടാൻ…
പണത്തർക്കം മൂത്തൊരുനാൾ
ഒരു നരാധമനവളുടെ…
കൈയുടെ അസ്ഥികളെ തല്ലിയൊടിച്ചു..
വീട്ടിലെ അല്ലൽ അകറ്റാൻ
നഗ്നതയെ വിൽക്കുന്നൊരു പെണ്ണിവൾ..
നഗര ജീവിത നാടകമൊരുനാൾ
ഗ്രാമത്തിൽ പാട്ടായി
മാന്യന്മാർ കണ്ണേറിഞ്ഞു
അവൾക്കവർ പേര് കുറിച്ചു
കുലട…🥀
