രചന : ശ്രീദേവി വിജയന്‍✍
അമൃതവര്‍ഷിണീ അമരനാദമേ
അസുലഭ ശ്രുതിലയ സോപാനമേ
അനുഭൂതി മണ്ണില്‍ നിറച്ചീടുമനുപമ
ലയസാന്ദ്ര സ്വര്‍ഗീയ സംഗീതമേ
ശ്രവണമുകുളങ്ങൾക്കിതേകുന്നു സ്വർഗീയ
ലയധാര, അനുപമ നിമിഷങ്ങളും
സരിഗമപദനിയാം സപ്തസ്വരങ്ങളാല്‍
അനുഗ്രഹമാര്‍ന്നതാം സദ്‌ഭാവമേ
നിറയുന്നു പ്രകൃതിയില്‍ അഭൌമമാം സംഗീതം
അഴലിലും നിര്‍വൃതിദായകമായ്
കുയിലിന്‍റെയീണവും ,മഴയുടെ താളവും
പുഴയുടെ നാദവുമെത്ര കേമം
മനസൊന്നുണര്‍ത്തുവാന്‍, വേദന മാറ്റുവാന്‍
മധുരസംഗീതം ഹാ, ദിവ്യൗഷധം.
മഴ പോലുമെത്തിയീ മണ്ണിനെ പുല്കിടും
ചെറുതല്ല സംഗീത മാസ്മരത
ഉണരട്ടെ നാദവിലോലയാം ഭൂമിയില്‍
അരുവിതൻ, കിളികൾതൻ സ്വരമാധുരി
നിറയട്ടെ നാദപ്രപഞ്ചത്തില്‍ രാഗാര്‍ദ്ര
ശ്രുതികളും അനിതര നിമിഷങ്ങളും

