മീര….. അവളെ അങ്ങനെ വിളിക്കാൻ ആണെനിക് ഇഷ്ടം
ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടും
എല്ലാം തരണം ചെയ്തു തന്റെ ജീവിതം
പൊതിഞ്ഞു പിടിച്ചവൾ..
അവൾക്ക് കരയാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.
പക്ഷേ അവൾ തീരുമാനിച്ചത് ഒരാൾക്ക് മുന്നിലും തോറ്റു കൊടുക്കില്ല എന്നായിരുന്നു..
അവളുടെ ജീവിതത്തിലേക്ക് ആട്ടിൻ തോല് ധരിച്ചൊരു ചെന്നായ വന്നു
മാന്യതയുടെ മുഖംമൂടിക്കപ്പുറം
ചെന്നായ ആണെന്നവൾ തിരിച്ചറിഞ്ഞിരുന്നു
എങ്കിലും അറിഞ്ഞു കൊണ്ടവൾ
കൂടെ നിന്നു… കാരണം അത്രമേൽ ഒറ്റപ്പെടൽ ആയിരുന്നു അവളിലെ പെണ്ണിന്….
ഏതു സമയത്തും അഴിഞ്ഞു വീഴുന്ന മുഖം മൂടി അതു തന്നെ ആയിരുന്നു അവളും കാത്തിരുന്നത്
അവളിലെ നന്മകൾ
വാങ്ങി എടുക്കുമ്പോൾ
ഉള്ളിൽ ഇവിടെ എങ്കിലും. ഒരു
കോണിൽ ആയാളും ചിന്തിച്ചിട്ട് ഉണ്ടാവും..
ഞാൻ ഒരു ചെന്നായ അല്ലെ എന്ന്.
ഇന്നവൻ കുത്തുവാക്കുകൾ കൊണ്ട് അവളുടെ ഹൃദയം മുറിച്ചിരിക്കുന്നു..
അപ്പോഴും ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു
ഞാൻ എന്റെ ചിരി നഷ്ടപ്പെടുത്തില്ല
എന്ത് പ്രശ്നങ്ങൾ വന്നാലും,
അവൾ ചിരിച്ചു.
നിങ്ങൾക്ക് എന്നെ ചതിക്കാനേ കഴിയു..
കൊല്ലാൻ കഴിയില്ല…
കാരണം അനുഭവങ്ങൾ കൊണ്ട് കല്ലിച്ചൊരു മനസ്സുണ്ട് എന്റെ ഉള്ളിലെ പെണ്ണിന്.
മുറിഞ്ഞ ഹൃദയം തുന്നി കെട്ടി
ഒരു ചിരിയുടെ മുഖം മൂടി അണിഞ്ഞവൾ നിന്നു..
അവൾ… നീ കണ്ട പലരിൽ ഒരാൾ അല്ല
സർവവും കരിച്ചു കളയാൻ മാത്രം ശക്തിയുള്ള തീയാണ് അവളുടെ കണ്ണുകളിൽ..!

By ivayana