രചന : കലാരത്നംഗോപിക ✍
ഉണ്ണികുട്ടൻ പമ്മിപമ്മി
മുറ്റത്തൂടെ നടക്കുമ്പോൾ
ചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻ
ഞെട്ടിവിറച്ചു നിൽക്കുന്നു
സ്കൂളില്ലാത്തൊരു ദിനമല്ലേ
കൂട്ടരുമൊത്തു കളിച്ചീടാൻ
കൊതിപൂണ്ടങ്ങനെ നിൽക്കുംനേരം
കൂട്ടുകാരുവിളിക്കുന്നു
അമ്മയറിയാതവരോടൊപ്പം
സാറ്റുകളിക്കാൻ പോകാനായി
എന്തെങ്കിലുമൊരു തന്ത്രം
മെനയണമെന്നു നിനച്ചവൻനിൽക്കുന്നൂ
പത്തുമണിക്ക് അച്ഛനു വേണ്ടി
കാപ്പി കൊടുക്കാൻ പോകാനായ്
വട്ടപാത്രമെടുത്തതുകൊണ്ട്
അമ്മയതെന്നെ വിളിക്കുന്നു
മോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേ
തന്നെഎത്തീടാം
പിള്ളാർകൊപ്പം കളിച്ചീടാതെ
ഇവിടെ തന്നെയിരിക്കേണം
അമ്മപതുക്കെകാപ്പീം കൊണ്ടു
മുറ്റത്തൂന്ന് പോയപ്പോൾ
ഉണ്ണീടുളളിൽലഡ്ഡതുപൊട്ടി
കൂട്ടർക്കൊപ്പം പോയല്ലോ

