പണ്ട് കാലത്ത് പ്രായമായവർ പറയുന്ന തേരോട്ടം എന്ന വിശ്വാസത്തെ കുറിച്ചറിയുമോ….?
പഴമക്കാർ പറയുന്നത്, അർദ്ധരാത്രിയിൽ അമ്പലത്തിലെ നടയടച്ചുകഴിഞ്ഞാൽ ചില പ്രത്യേക ദിവസങ്ങളിൽ ദേവി തന്റെ ഭൂതഗണങ്ങളോടും യക്ഷികളോടും ഒപ്പം കാവിലേക്ക് എഴുന്നള്ളാറുണ്ട്. ആ സമയത്ത് ദേവിയുടെ രൗദ്രരൂപമാണ് പുറത്തുവരികയെന്നാണ്..!
നമ്മുടെ നാട്ടിൻപുറങ്ങളിൽ പഴമക്കാർ പറഞ്ഞുപോരുന്ന ഒരു രഹസ്യമുണ്ട് ദേവിയുടെ തേരോട്ടം അല്ലെങ്കിൽ ‘അർദ്ധരാത്രിയിലെ എഴുന്നള്ളിപ്പ്’.

ഉത്സവകാലങ്ങളിലോ അല്ലെങ്കിൽ കറുത്ത വാവ് ദിവസങ്ങളിലോ, പാതിരാത്രിയിൽ ദേവി തന്റെ രൗദ്രഭാവത്തിൽ
ഭൂതഗണങ്ങളെയും കൂട്ടി കാവിലേക്ക് എഴുന്നള്ളാറുണ്ടത്രേ. ആ സമയത്ത് ദേവിയുടെ കൂടെ യക്ഷികളും ഗന്ധർവ്വന്മാരും ഉണ്ടാകുമെന്നാണ് വിശ്വാസം.
കാവിലേക്ക് പോകുന്ന വഴിയിലുള്ള തറവാടുകളിലെ ആളുകൾക്ക് പാതിരാത്രിയിൽ വലിപ്പമുള്ള കാൽച്ചിലമ്പുകളുടെ ശബ്ദവും, അമ്പലത്തിലെ വലിയ മണി അടിക്കുന്നത് പോലെയുള്ള ശബ്ദവും കേൾക്കാം.

പെട്ടെന്ന് അന്തരീക്ഷമാകെ വല്ലാത്തൊരു പാലപ്പൂവിന്റെ മണമോ അല്ലെങ്കിൽ കടുരൂക്ഷമായ അഷ്ടഗന്ധത്തിന്റെ പുകയോ നിറയും. ഒരു വലിയ വെളിച്ചമായി തീഗോളം പോലെ കാവിൻപുറങ്ങളിലൂടെ പാഞ്ഞുപോകുന്നത് കണ്ടവരുടെ കഥകൾ ഒരുപാടുണ്ട്..
ആ സമയത്ത് തറവാട്ടിലെ പശുക്കളും നാട്ടിലെ നായ്ക്കളും ഭയന്ന് വിറയ്ക്കുകയോ നിർത്താതെ കരയുകയോ ചെയ്യും. ദേവിയുടെ ഭൂതഗണങ്ങളെ അവയ്ക്ക് കാണാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ദേവിയുടെ ആ സമയത്തെ ഭാവം മാറുകയും , മറിച്ച് അത്യുഗ്ര കോപത്തോടു കൂടിയ രൗദ്രഭാവം സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം…
അതുകൊണ്ട് തന്നെ ആ സമയത്ത് ആരെങ്കിലും ജനൽ തുറന്ന് പുറത്തേക്ക് നോക്കുകയോ ദേവിയുടെ മുന്നിൽ ചെന്നുപെടുകയോ ചെയ്താൽ, ദേവിക്ക് അകമ്പടി പോകുന്ന ഭൂതഗണങ്ങൾ അവരെ വകവരുത്തുമെന്നാണ് വിശ്വാസം. ചിലപ്പോൾ ആ കാഴ്ച കണ്ട് കണ്ണ് മഞ്ഞളിച്ചുപോവുകയോ, മാനസികനില തെറ്റുകയോ ചെയ്യും.

ഇതൊക്കെ പണ്ട് ഉള്ളവർ പറഞ്ഞു കേട്ട കഥകളും അറിവുകളും മാത്രമേ ഉള്ളു 😊

എമിലി ജാനേ

By ivayana

Leave a Reply

Your email address will not be published. Required fields are marked *