ബന്ധങ്ങൾ ഏതുമാവട്ടെ അതിന്‌ നാം കൊടുക്കുന്ന പ്രാധാന്യം ആണ് ആ ബന്ധങ്ങളെ നിലനിർത്താൻ കഴിയുന്നത്,,
ഓരോ ബന്ധങ്ങളും അതിന്റെതായ പ്രാധാന്യം നൽകി കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയാൽ
അതിന്റെ ഭംഗിയും ദൃഡതയും എപ്പോഴും പുതുമയുള്ളതാവും,,,
ഒരു ബന്ധം തുടങ്ങി ആദ്യ നാളുകളിൽ ഒത്തിരി സംസാരിക്കാൻ സമയം കണ്ടെത്തുകയും, അവരുടെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും എപ്പോഴും കൂടെ ഉണ്ടെന്നു തോന്നിപ്പിക്കുകയും, ഒക്കെ ചെയ്തിട്ട്
പതിയെ പ്രാധാന്യം കുറക്കുകയും
സംസാരിക്കാൻ സമയം ഇല്ലാന്ന് പറയുകയും
സംസാരത്തിൽ താല്പര്യം കുറക്കുകയും മൊക്കെ ചെയ്യുമ്പോൾ ഒന്നോർക്കുക നാം കൊടുത്ത ആ സമയങ്ങളും, പ്രതീക്ഷകളും, പ്രാധാന്യവും,
നഷ്‌ടമാകുമ്പോൾ അവരിലുണ്ടാകുന്ന മാനസിക അവസ്ഥ എത്രത്തോളം അവരെ ബാധിക്കുമെന്ന്,,,
നമ്മുക്ക് വേണ്ടപ്പോൾ ഒരു ബന്ധം ഉണ്ടാക്കി എടുക്കുകയും മടുക്കുമ്പോൾ അത് ഒഴുവാക്കി പോകുന്നതും മനുഷ്യത്യ രഹിതം തന്നെ,,,
ചിലർ പുതിയ ബന്ധങ്ങൾ കിട്ടുമ്പോൾ
പഴയ ബന്ധങ്ങളെ ഒരു വശത്തോട്ട് മാറ്റി നിർത്താറുണ്ട് , അത് കുടുംബത്തിൽ ആയാലും, കൂട്ടുകാരായാലും, പ്രണയം ആയാലും,,,,
ആത്മാർത്ഥത ഇല്ലാത്തവർ ആണ്
അവർ , അവരുടെ സൗകാര്യങ്ങൾ അനുസരിച്ചു മാറുന്നവർ,,,,
ബന്ധങ്ങളുടെ മൂല്യത്തെ തിരിച്ചറിയാൻ കഴിയാത്തവർ,,,,
ഓരോ ബന്ധങ്ങളും അമൂല്യമാണ്iiiiii
വിശ്വാസത്തോടെ നിലനിർത്തുക,,,,,
സസ്നേഹം
✍️ആമി🔥

By ivayana

Leave a Reply

Your email address will not be published. Required fields are marked *