രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️
പഠിപ്പുള്ളവർ, പ്രതാപമുള്ളവർ
പദവിയും, പണവും നേടിയവർ
പറയുവാനവരോ മേലധികാരി
പറയുന്നു സംസ്കാരസമ്പന്നരും
പറഞ്ഞിട്ടെന്താ? പറയാതെ വയ്യ
പാവങ്ങളെ പിഴിയുന്നവരാണിവർ
പത്തുംനൂറും പോരയിവർക്കിന്ന്
ആയിരങ്ങൾ കൈക്കൂലി വേണം
പാവങ്ങളുടെ പണത്തിൽ കയ്യിട്ടു
പറ്റിച്ചു തിന്നുന്ന പ്രതിനായകന്മാർ
പറയാതെവയ്യ തലമുറകളറിയുന്നു
പഠിപ്പിക്കും വാദ്യാരും പിന്നിലല്ല
പരിഭവമല്ല പറയാതെ വയ്യല്ലോ
പഠിപ്പുംസംസ്കാരവും തമസ്കരിച്ചോ ?
പരിഭവമില്ലിതു പ്രതിഷേധമത്രെ
പള്ളിക്കൂടവും തല താഴ്ത്തിയല്ലോ!
പണം വാരിക്കൂട്ടി പകൽമാന്യനായി
പടിയിറങ്ങുമ്പോൾ തല താഴുകില്ലേ?
പാവത്തിൻ ചട്ടിയിൽ കയ്യിട്ടുവാരുമ്പോൾ
പകരം നിനക്കുണ്ട് ദൈവശിക്ഷ
പല ജീവനക്കാർ…പല മേധാവികൾ
പണികിട്ടാൻ പലവട്ടം അലഞ്ഞതല്ലേ?
പണി ചെയ്യാതെ, ഫയലുകൾ നീക്കാതെ
പണം നോക്കിയിരിക്കുന്നോ കഴുകനായി
പതിഞ്ഞിരിക്കുന്നു കാലത്തിൻ കണ്ണുകൾ
പറ്റിച്ചു മുന്നേറാൻ നിനക്കാവുകില്ല…
പണി നിന്റൊ തീരും, അഴിക്കുള്ളിലാകും
പകൽമാന്യനായി നീ എത്രകാലം വാഴും?
പറയാതെ വയ്യ, പറ്റഞ്ഞാലും ഗുണമില്ല
പറ്റിക്കൽ പ്രസ്ഥാനം….കഷ്ടമത്രേ
പണംവാങ്ങുന്നവരും, പിടികൂടുന്നവരും
പറയാം…സമൂഹംത്തിൻ മുന്നിൽ ചോദ്യചിഹ്നം
പഴി പറയാത്ത, കളവു ചെയ്യാത്ത നമ്മുടെ
പഴയ തലമുറ മണ്ണടിഞ്ഞു പോയി
പകരമായ് വന്ന നാം തലതാഴ്ത്തി നിൽക്കവേ
പറയുന്നു അവരും നീ മനുഷ്യനല്ല….!

