ഉമ്മറത്തിണ്ണയിൽ വെയിൽകായും മൺചട്ടി,
ഉള്ളിൽ നൂറ്റാണ്ടിൻ്റെ രുചിയൊളിപ്പിച്ചവൾ.
തീനാളം തൊട്ടുരുങ്ങുകിയ മണ്ണിൻ്റെ
മാറിൽ തിളച്ചങ്ങു
തീച്ചൂടിൽകരിയുന്നു
കറുത്ത കരിപുരണ്ട ഉടലിലായ്കാണാം
കരിവാർന്ന ജീവിതം കരിനിഴൽ പോലെ
കലംനൽകി വിശപ്പിൻ്റെ പുഞ്ചിരി.
പഴമ തൻ ഗന്ധം പകരുന്ന പാത്രങ്ങൾ
കാണാൻ കറുത്തവളെങ്കിലും നല്ല പോൽ
കറികൾ തൻസ്വാതിൽ
ഊറ്റം കൊള്ളിക്കുന്നവൾ
പൊട്ടിയാൽ പോലും കരയാതിരിക്കുന്ന
കാറ്റത്തെ കിളിക്കൂടു പോലെന്റെ മൺട്ടീ
തുളസിത്തറകളിൽ പൂച്ചട്ടിയായും
ഉറികളെപുൽകി ഉറക്കുന്നോളായും
കറികളെ നാന്നായി
സൂസൂക്ഷിക്കുന്നോളു മാം
കാർത്തൽകുഴലാളാംഎന്റെകറിചട്ടി
പുനർജനി
മണ്ണിൽ നിന്നുണ്ടായി
പിന്നെയും
മണ്ണിൽ സമാധിയായ് തീരും കറിച്ചട്ടി
കാലത്തിൻ പുതുമ നിറയൂ ഭൂമിയിൽ
കറിച്ചട്ടികൾ വെറും ഓർമ്മയായി തീരുന്നു!
🙂

കലാരത്നംഗോപിക*

By ivayana

Leave a Reply

Your email address will not be published. Required fields are marked *