പീഡനത്തിന്റെ സുഖം സ്ത്രീ മാത്രം അറിഞ്ഞാൽ മതിയോ?
ബലാത്സംഗത്തിന്റെ സുഖം അതു ചെയ്യുന്ന പുരുഷൻ മാത്രമറിഞ്ഞാൽ മതിയോ
സ്ത്രീയുമറിയേണ്ടേ?
ലൈംഗികതയുടെ വികൃതമുഖങ്ങൾ സ്ത്രീ മാത്രം കണ്ടാൽ മതിയോ…?

പുരുഷനുമത് കാണേണ്ടേ… ?
അവൾ അലറി ചോദിച്ചു കൊണ്ടിരുന്നു..
കോടതിയുടെ ചോദ്യം നിയമം കൈയിലെടുക്കാൻ നിങ്ങൾക്ക് അനുവാദമില്ലല്ലോ…
അതു നടപ്പിലാക്കേണ്ടത് കോടതി ആണ്.
അവളൊന്നു ചിരിച്ചു…
കാശും രാഷ്ട്രീയ പിടിപാടുകളുമുണ്ടെങ്കിൽ നമ്മുടെ കോടതിയിൽ കുറ്റവാളികൾ ഇല്ലല്ലോ…
പീഡിപ്പിക്കുന്നവർക്കുള്ള കോടതി നിയമം
ജയിലിൽ അവരെ സുഖമായി പാർപ്പിക്കുക എന്നതല്ലേ.?
അവളുടെ ചോദ്യം കേട്ടു കോടതി വരാന്തയിൽ നിന്നിരുന്ന യുവതി യുവാക്കൾ കൈകളടിച്ചു….
കോടതിയിൽ നിന്നും വെളിയിലേക്ക് കൊണ്ടുവന്ന മൂന്നു പ്രതികളുടെയും ചുറ്റും മാധ്യമപ്രവർത്തകർ ഓടിക്കൂടി…
മുഖം മറയ്ക്കുന്ന കറുത്ത തുണി അവർ ഊരി മാറ്റി…
എന്നെ എല്ലാവരും നന്നായി കണ്ടോളു…
ഞങ്ങൾ കുറ്റവാളികൾ ആണ്.

അതു പറയുവാൻ ഞാൻ ലജ്ജിക്കുന്നില്ല…….
കാരണം ഞാൻ ഭൂമിയിൽ ആരും ചെയ്യാത്ത കൊലപാതകങ്ങൾ ചെയ്തവരാണ് .
കണ്ടു നിന്നവരും കേട്ടു നിന്നവരും മൂക്കത്ത് വിരൽ വെച്ചു.
എല്ലായിടത്തും കുറ്റവാളികൾ മൗനമായിരിക്കുന്നു…
ഇവിടെ ഇതാ നാലു പുരുഷന്മാരെ പീഡിപ്പിച്ചു കൊലചെയ്ത ഒരു സ്ത്രീ ലജ്ജ കൂടാതെ സംസാരിക്കുന്നു.
മതി വണ്ടിയിൽ കയറു…
വനിതാ പോലീസ് പറയുമ്പോൾ.. മത്സരം ജയിച്ചു വന്നവരെ പോലെ അവൾ ജനങ്ങൾക്കു നേരെ കൈകൾ വീശി….
ആ തന്റേടിയായ
സ്റ്റെല്ല ഡിസൂസ ആയിരുന്നു..
ഞാൻ ഇപ്പോൾ എന്റെ മകളുടെ നിലവിളി കേൾക്കുന്നില്ല.
എന്റെ മകളെ പീഡിപ്പിച്ചു കൊന്ന ആ രാത്രിമുതൽ.. അവളുടെ കൊലപാതകികളെ കോടതി തെളിവ് ഇല്ല എന്നും പറഞ്ഞു വെറുതെ വിടുന്ന ദിവസങ്ങൾ വരെ എല്ലാ രാത്രികളിലും… പീഡിപ്പിക്കപെടുന്ന പെൺകുട്ടികളുടെ കരച്ചിൽ ഞാൻ കേൾക്കുമായിരുന്നു.
മൃഗങ്ങൾ പോലും…

കാമത്തിനു യോഗ്യരായ സഹജീവിയെ മാത്രമെ ഇണ ചേരാൻ എടുക്കു….
എന്നാൽ നികൃഷ്ടരായ മനുഷ്യർ.. അംഗങ്ങൾ വളരാത്ത പിഞ്ചു കുഞ്ഞുങ്ങളെ ഭോഗിക്കുന്നു…….
ഞാൻ പറയുന്നു…..
കാമം ഒരു തെറ്റല്ല… പുരുഷനായാലും സ്ത്രീ ആയാലും ശരീരഇച്ഛ അടക്കാൻ കഴിയുന്നില്ലെങ്കിൽ… വിവാഹം കഴിക്കട്ടെ….
അല്ലെങ്കിൽ… വേശ്യലയങ്ങൾ പ്രാപിക്കട്ടെ.. അല്ലാതെ ഇരുളിന്റെ മറവിലിരുന്ന്.. മാംസം വളരാത്ത പിഞ്ചു കുഞ്ഞുങ്ങളെ അല്ല ഭോഗസുഖത്തിനു മോഷ്ടിക്കേണ്ടത്.
Mrs സ്റ്റെല്ല നിങ്ങളും കൂട്ടുകാരികളും ചേർന്നു എന്താണ് ചെയ്തത്? പോലിസ്കാരി ചോദിച്ചു.
എന്റെ മോളെ കൊന്ന ആ കശ്മലനെ..
എന്റെ കൂട്ട്കാരിയെ കൊണ്ടു വശീകരിച്ചു.
കുറ്റവാളി ആണെങ്കിലും കാമംമുറ്റിയ ഏതു പുരുഷനും സ്ത്രീയുടെ ഗന്ധമേറ്റാൽ പുറകെ വരും..
മുറിക്കുള്ളിൽ എത്തിയ അവനെ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ഉറക്കി കിടത്തി..
പിന്നെ ഐസ് വെള്ളം ഒഴിച്ച് ഉണർത്തി…
അപ്പോൾ ആണ് അവനറിഞ്ഞത് താൻ വിവസ്ത്രനാണെന്ന്…

അവനൊന്നു കരയാൻ ഞങ്ങൾ സമ്മതിചില്ല വായിൽ തുണി തിരുകി…. ഞങ്ങൾ അവനെ മാറി മാറി ബലാത്സംഗം ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുമ്പോൾ അവരനുഭവിക്കുന്ന ആ പിടച്ചിൽ അവനും അനുഭവിക്കട്ടെ.
ബലാത്സംഗം അല്ലെങ്കിൽ പീഡനം പുരുഷന്റെ മാത്രം കുത്തകയാണോ.
ഇതൊക്കെ പുരുഷനു മാത്രമേ ആകാവോ….? ?
അവന്റെ ഉറച്ച മുലകളെ കടിച്ചു പറിച്ചു.
ചോര ഒഴുകിയിട്ടും ഞങ്ങൾ വിട്ടില്ല.
അവന്റെ ഗുഹ്യഭാഗത്ത് ഞങ്ങൾ .. ട്യൂബ് കുത്തി കയറ്റി…
ലൈംഗികഅവയവം കടിച്ചു മുറിച്ചെടുത്തു….
പീഡിപ്പിക്കുന്നവരും അറിയേണ്ടേ പീഡനത്തിന്റെ വേദന….
മരിച്ചോ എന്നറിയില്ല പിടയുന്ന അവനെ പൊക്കിഎടുത്ത് കുറ്റിക്കാട്ടിൽ കൊണ്ടിട്ടു.. അവനായിരുന്നു ഒന്നാം പ്രതി.
പീഡനത്തിനിരയായി മരിച്ച കുഞ്ഞുങ്ങളുടെ ഫോട്ടോയുടെ അടിയിൽ മെഴുകുതിരി കത്തുന്ന ചിത്രം വെച്ചു.

മകളേ മാപ്പ് എന്നു ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇട്ടല്ല പ്രതിരോധിക്കേണ്ടത്….
കോടതി വെറുതെ വിട്ട രണ്ടാം പ്രതി ഒരു പതിനെട്ടു വയസുകാരൻ ആയിരുന്നു…
അവനെ പിടിച്ചു കെട്ടി… അവന്റെ ലൈംഗികഅവയവം ആസിഡ് ഒഴിച്ച് പൊള്ളിച്ചു…
നിലവിളിക്കുന്ന അവന്റെ വായിലേക്കും കുറെ ഒഴിച്ച് കൊടുത്തു..
മൂന്നാമത്തെ പ്രതി…
. അവനെ ഞാൻ കാർ ഇടിപ്പിച്ചു കൊന്നു…..
നാലാം പ്രതിയെ ഓടിച്ചു പിടിച്ചുകെട്ടി ലൈംഗിക അവയവം മുറിച്ചു….
എന്നിട്ട് അവന്റെ കയ്യിൽ കത്തി കൊടുത്തു സ്വയം കുത്തി ചാകാൻ പറഞ്ഞു….
ഞങ്ങൾ….ഈ നാട്ടിലെ ഓരോ സ്ത്രീകളുടെയും പ്രതിനിധികൾ ആണ്. . പിടഞ്ഞു മരിച്ച പെൺക്കുട്ടിയുടെ ഫോട്ടോയുടെ അടിയിൽ മകളെ മാപ്പ് എന്നെഴുതിവെച്ചതു കൊണ്ട് ഒന്നുമാകുന്നില്ല…

ഉറങ്ങുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുന്ന കാലത്ത് മൗനമായിരിക്കാൻ അമ്മയ്ക്കു ആവുമോ?
പെണ്മക്കൾ ഉള്ള അമ്മമാർക്കു..ഒരു വഴി കാട്ടുക എന്ന ഉദ്ദേശം മാത്രം….
കോടതി തരുന്ന ഏത് ശിക്ഷയും
ഏറ്റുവാങ്ങുവാൻ ഞങ്ങൾ തയ്യാർ ആണ്.
സൂര്യൻ ഒന്നു അസ്തമിച്ചതു കൊണ്ടു… ഒരു യുഗം തീരുന്നില്ല.
ഇനിയും ഉണ്ട് പകലുകൾ..
ചിരിക്കുന്ന പെൺകിടാങ്ങൾ … വീടുകളിൽ ഉണ്ട്….
അവർ…ചിരിക്കണം…..

മതി….
വനിതാ പോലീസ്… പറഞ്ഞപ്പോൾ
വാൻ മുന്നോട്ട് ചലിച്ചു….
അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ കൈകൾ വീശി…
സൂര്യൻ അസ്തമിച്ചിട്ടില്ല….
കോടതിയുടെ നിയമങ്ങൾ… ഒരുപക്ഷെ അസ്തമിച്ചേക്കാം ….
പീഡനങ്ങൾ… ആവർത്തിക്കാതിരിക്കാൻ…. ആവതും ശ്രമിക്കാം.

ബിനോ പ്രകാശ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *