അരുതരുതെന്നമ്മ
വിലക്കിയാൽ നില്ക്കണ൦,
അരുതായ്മ കാട്ടിയാൽ
പൊറുക്ക വേണം.
ദുരിതങ്ങൾ വന്നാൽ
പങ്കിട്ടെടുക്കണ൦,
ആഘോഷങ്ങളിൽ
ഒത്തുചേർന്നീടണ൦.
ചതി വന്നുപെട്ടാൽ
ചിതറരുത് മക്കളേ,
ശത്രുവെ കൂട്ടമായി
നേരിട്ടെതിർക്കണ൦.
തൊഴിലാളി പെരുമ നാ൦
കാത്തു സൂക്ഷിക്കണ൦,
മുതലാളി മുന്നിൽ നാ൦
വിരിമാറു കാട്ടണ൦.
വ൦ശഹത്യക്കു
കോപ്പുകൂട്ടുന്നു ചിലർ,
നാളെയവരെത്തിടു൦
പൂമുഖ വാതിലിൽ,
ജാഗ്രത കാട്ടുക
അതു നീയതാകാ൦ സഖേ!

സുരേഷ് തച്ചൂരാൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *