രചന : ശിവദാസൻ മുക്കം ✍
അച്ഛൻ അച്ഛൻ മാത്രം ഉള്ളകം നീറുമ്പോഴും
ഇളനീർ കുഴമ്പായികണ്ണീരു തുടക്കുന്നോരീശ്വരൻ…
അതച്ഛനാണെന്നും
നൽകിയതിനോന്നും കണക്കു
സൂക്ഷിച്ചു വെക്കാൻ മറന്നുപോകുന്നവൻ…
നാളെയിൽ വിചാരണ ഒട്ടും പ്രതീക്ഷിക്കാത്തവൻ.
വിശപ്പിനെ ജയിച്ചവൻ
മക്കളിൽ വിചാരണ തോറ്റവൻ
കണ്ണീരുവറ്റി വാക്കുകൾ തൊണ്ടയിൽ
കുരങ്ങി ഉത്തരം മുട്ടിയോൻ
നാളെ താനെന്താകുമെന്നു മറന്നോ
മക്കളെ പൊന്നുപോൽ കരുതി
കാത്തു പുറംതോടായി പൊതിഞ്ഞു
നിന്നോൻ…
നാളെയിൽ പൊൻകതിർ തിളക്കം
തീർക്കാൻ വിതക്കുന്നോർ…
വിളവിൽ പതമളക്കാത്തോർ..
എല്ലാം കൈവിട്ടു പോകിലും വിലപിക്കാത്തവർ
