”ഇപ്പോൾ വരുന്ന വാർത്തകളിൽ നിറയുന്ന ചില സംഭവങ്ങൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിലിട്ട് പണം സമ്പാദിച്ച വാർത്തയും, ബീച്ചിളും പാർക്കിലും മറ്റും പെൺകുട്ടികൾ മദ്യപിച്ച് അവശരായ വാർത്തയും നമ്മെ ഓർമ്മപ്പെടുത്തുന്നത് കടുത്തൊരു സാമൂഹിക യാഥാർത്ഥ്യമാണ്. എങ്ങോട്ടാണ് നമ്മുടെ പുതിയ തലമുറ വഴിതെറ്റിപ്പോകുന്നത്…?

ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രധാനമായും ചില കാര്യങ്ങൾ കാണാം…
“കുട്ടികളുമായി സംസാരിക്കാനോ, അവരുടെ മനസ്സ് അറിയാനോ ഉള്ള സമയം മാതാപിതാക്കൾക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു… വീടുകളിൽ ലഭിക്കേണ്ട സ്നേഹവും സംസ്കാരവും കുറയുമ്പോൾ കുട്ടികൾ പുറത്തുള്ള വഴിവിട്ട സ്വാധീനങ്ങൾക്ക് പെട്ടെന്ന് അടിപ്പെടുന്നു…

“കുറഞ്ഞ സമയംകൊണ്ട് എളുപ്പത്തിൽ പണം സമ്പാദിക്കാനും, ആർഭാടപൂർണ്ണമായ ജീവിതം നയിക്കാനുമുള്ള പ്രവണത ഇന്നത്തെ കുട്ടികളിൽ കൂടിവരുന്നു. ഇതിനായി നിയമവിരുദ്ധമായ വഴികൾ തിരഞ്ഞെടുക്കാൻ പോലും അവർ മടിക്കുന്നില്ല.
”ഇപ്പോൾ എല്ലാം ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും ലൈക്കുകൾക്കും റീൽസുകൾക്കും വേണ്ടി മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിന്റെ മൂല്യങ്ങൾ തിരിച്ചറിയാതെ, ലോകത്തെ മായക്കാഴ്ചകളിൽ അഭിരമിക്കുകയാണ് പലരും.
“ഉത്തരവാദിത്തമുള്ള കുടുംബജീവിതത്തോട് താൽപ്പര്യമില്ലാതെ, ജീവിതം എങ്ങനെയെങ്കിലും ആനന്ദമാക്കാൻ ഏത് വഴിയും സ്വീകരിക്കുന്ന ഒരു മനോഭാവം പുതിയ തലമുറയിൽ പ്രകടമാണ്…
ശ്രദ്ധിക്കുക, സൂക്ഷിക്കുക…

ദയവുചെയ്ത് നമ്മൾ നമ്മുടെ മക്കളെ ശ്രദ്ധിക്കുക. അവരെ സ്നേഹിക്കുക, ഒപ്പം അവരുടെ വഴികൾ നല്ലതാണോ എന്ന് എപ്പോഴും അന്വേഷിക്കുക… “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട” എന്ന് പഴമക്കാർ വെറുതെ പറഞ്ഞതല്ല. ഒരു പളുങ്കുപാത്രമാണ് നമ്മുടെ മക്കൾ. അത്രയേറെ സ്നേഹത്തോടെയും കരുതലോടും കൂടി വേണം അവരെ വളർത്താൻ. അവരെ ചേർത്തുപിടിക്കാൻ വൈകിയാൽ, കൈവിട്ടുപോയാൽ ആ പളുങ്കുപാത്രം താഴെ വീണ് ഒരിക്കലും ഒട്ടിച്ചെടുക്കാനാവാത്ത വിധം പൊടിഞ്ഞുപോയേക്കാം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *