ന്യു യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററില്‍ നിര്യാതനായ അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5  ചൊവ്വാഴ്ച നടക്കും.

പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും സോഷ്യൽ ഡിസ്റ്റൻസ് കണക്കിൽ എടുത്തു പത്തു പേർക്ക് വീതം  പരിമിതപ്പെടുത്തിയിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 10.30 വരെ   F. Ruggiero & Sons Inc Funeral Home & Cremation Services,732 Yonkers Ave, Yonkers, NY 10704 വെയ്ക്കും പ്രാർത്ഥനകൾക്ക് ശേഷം   11.30 ന് കെൻസിക്കോ സെമിത്തേരിയിൽ ( 273 Lakeview Ave, Valhalla)  സംസ്‌കാരം.

അദ്വൈതിന്റെ  അന്മാവിന്റെ നിത്യശാന്തിക്കുവേണ്ടി മെയ് 4 തിങ്കളാഴ്ച വൈകിട്ടു 7.30 മുതൽ 8.30 വരെ ഓൺലൈൻ ഹിന്ദു പ്രയർ ഉണ്ടായിരിക്കും.

 വെസ്റ്ചെസ്റ്ററിലെ  എലംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന പാലാ സ്വദേശി സുനീഷ് സുകുമാരന്റെയുംപാമ്പാടി സ്വദേശി ദീപയുടെയും ഇളയ പുത്രന്‍ അദ്വൈത് സുനീഷ് (8) ഇന്നലെ (ശനിയാഴ്ച ) ആണ്  നിര്യാതനായത്.അര്‍ജുന്‍ മൂത്ത സഹോദരനാണ്. ദീപ  St. Barnabas Hospital ലിലെ ജീവനക്കാരിയും സുനീഷ് സെന്റ് ജോസഫ് ഹോസ്പിറ്റൽ, യോങ്കേഴ്സിലെയും ഇവനക്കാരനുമാണ്.

അഛനും അമ്മയും നേഴ്സ് ആയി ജോലിചെയ്യുന്നു. രണ്ടു പേർക്കും കോവിഡ് വന്നു ഭേദമായി ജോലിക്കും പോയിത്തുടങ്ങിയിരുന്നു. അതിനിടയിൽ അദ്വൈതിനും കോവിഡ് പിടിപെട്ടു സുഖംപ്രാവിച്ചു വരികയായിരുന്നു. തലവേദന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും  മലച്ചേറ്റിസ് ആയി മാറിയിരുന്നു.

By ivayana