ഉയരങ്ങളിൽച്ചെന്ന് സൂര്യ കിരണമേറ്റ്
തുടിക്കുന്ന തളിരുകളെതലോടുമെങ്കിലും
അടിവേരുകളിലേക്കിറങ്ങി ആഴത്തിൽ
പുണരുന്നൊരു പ്രണയമുണ്ട്
നിന്റെ ഹൃദയരഹസ്യങ്ങൾ അറിയാനും
ആ അറിവിലൂടെനിന്നിലേക്കെത്താനും
ജീവിതത്തിന്റഹൃദയംശങ്ങളേറ്റുവാങ്ങാനുമാണല്ലോ
നിന്നിൽപ്രേമം അങ്കുരിച്ചത്
ഇരവിനോട് അഭിരാമഗീതം പാടുന്ന അരുവിയായിയലിയുവാൻഅതിവിലോലതയുടെവേദനയെന്തെന്നറിയാൻ,
ആത്മബോധത്താൽപിന്നെവ്രണിതമാകുവാനും –
അനന്തതപഥത്തിൽ നിന്നുംഅവിരാമ
പ്രണയ രേണുക്കളെയ്യുമ്പോൾ
അതേറ്റു തരളിതമാകുന്നനിന്റെ മേനിയെ
ഞാനെങ്ങനെ നോക്കിക്കാണണം
ഹേമന്തത്തിൽഞാനെന്റെദുഖങ്ങളെല്ലാം
നിറച്ച് നിമഗ്നനം ചെയ്യട്ടെ
ഹിമാവൃതശൈലശൃംഗത്തിലേക്ക് പോകാൻ
വെളുത്തപ്രാവുകളെ കൂട്ടുപിടിക്കട്ടെ
ഒരിക്കൽ ക്രൂശിലേറ്റപ്പെട്ട എന്റെ ഹൃദയമേ!
ഇനിയുമൊരു ശവമഞ്ചത്തിൽക്കേറണമോ
ഇനിയുംഉയർത്തെഴുന്നേൽക്കണമെന്നാണോ , വിധിയറിയില്ല.
സംവത്സരങ്ങളേയും തലമുറകളേയും
വാർത്തെടുക്കുന്ന പ്രണയത്തിന് ശ്രവണ സുഖവും
പ്രഭാതത്തിന്റെകാന്തിയുമുണ്ടെങ്കിലും,
സായന്തനംകഴിഞ്ഞ്സന്ധ്യാരാഗമില്ലാതെകൂരിരുട്ടിൽലയിക്കുമ്പോൾ !…
ഏകാകിത്വമാണോ പ്രശാന്തത കൊതിച്ച
മിഴികളിലെ ദയനീയതയാണോ അറിയില്ല.
ഇനിയുംമിഴിവെളിച്ചത്തെപൂർവ്വദിക്കിലേക്ക്
കാത്തിരിക്കുന്ന ജലജമേ ,നിന്റെ പലാശങ്ങളിലേക്ക്
ഹിമകണം പെയ്യുമ്പോൾ നീ ആവാഹിച്ചെന്നു
കരുതേണ്ട,പ്രഭഞ്ജനന് തട്ടിത്തെറിപ്പിക്കാവുന്നതേയുള്ളു
നിന്റെയാ സ്വപ്നത്തെത്തന്നെയും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *