♦️💖💖♦️💖💖♦️
ഓടക്കുഴൽനാദമൊഴുകുന്ന പുലരിയാ-
യുണരുന്നതില്ലെയിന്നാ,ദിവ്യ സ്മരണയും;
ഓരോ വരികളായോരോ വസന്തമാ-
യോതുന്നതില്ലെയിന്നീ രമ്യ പ്രകൃതിയും ?.
കാവ്യോദയത്തിൻ സുഖാനന്ദ സുസ്മിതം
പകരുന്നിതായിന്നുമാ,വർണ്ണ വാസരം
കമനീയ ഗ്രാമ്യതേ,യലിയുന്നുദയമായ്
പാടുന്നുപരിയിന്നാർദ്രഹൃദയങ്ങളും.
നവോദയസ്മരണയാം ഹരിണനയനങ്ങളിൽ
രമണീയ രൂപമായുണരും പ്രസന്നതേ,
സുമവർണ്ണ ശാലീന കിരണമായുണരുന്നു
കരളിലായിന്നുമാ,പ്പുലരിതൻ സൗഭഗം.
അഴകിൻകുളിർമഴയറിയുന്നയാ,മനം
നനയുന്ന വർണ്ണപ്പറവയായ്പ്പാറുന്നു
ഏഴുവർണ്ണങ്ങളിലുണരുന്ന കാവ്യമായ്
നിറയുന്നതില്ലെയിന്നാരമ്യ കരളിലും ?
ഒഴുകുന്നുണർവ്വിന്നതിരമ്യ ഹൃദയമേ-
യാ,പ്പുലർചിത്തം നിറച്ച കളകൂജനം
അരുവിപോലുണരുന്നയോരോ പ്രതീകമാ-
യിന്നും തഴുകുന്നു കവിതപോലൊരു സുഖം.
ചേതോഹര സ്മിതാനന്ദമാം രജനികൾ
വാരിവിതറിയന്നാർദ്ര താരാഗണം
ചന്ദ്രികാമോദ വദനത്തിൻ പ്രഭാമയ-
മേകിയന്നോരോ വസന്ത കിരണങ്ങളും.
പുലരിയായ് പൂത്തുവിടർന്നതിന്നേവരെ-
യെഴുതുകയാണുദയ ഹൃദയമന്ദസ്മിതം
സദയമാ, കരുണാർദ്രയുദയസ്ഫുരണമാ-
യണിയുന്നു കരളിലായ് കനിവിൻ മഹാ സ്മിതം..

By ivayana

Leave a Reply

Your email address will not be published. Required fields are marked *