സിന്ധു ഭദ്ര*

“ചേച്ചീ.. എനിക്കൊന്നേ പറയാനുള്ളൂ.. നമ്മൾ സർക്കാരിനേയോ , രാഷ്ട്രീയക്കാരേയോ ,ആരോഗ്യ പ്രവർത്തകരേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ തന്നെ സൂക്ഷിക്കുക. സത്യമാണ്. അത്രക്ക് അനുഭവിച്ചതോണ്ട് പറയാണ്. നമ്മുടെയൊക്കെ ശ്രദ്ധയും കരുതലും കുറഞ്ഞതോണ്ട് മാത്രാണ് ഇപ്പൊ ഇങ്ങനെയൊക്കെ ആയിതീർന്നത്.

എന്റെ സുഹൃത്തിന് സ്ഥിതീകരിച്ചപ്പോഴാണ് എനിക്കും പനിവന്നതും പിന്നീട് +ve ആയതും ആദ്യത്തെ രണ്ട് ദിവസംഅത്രപേടിയൊന്നുമില്ലായിരുന്നു പിന്നെ വീട്ടിൽ അമ്മയും അനിയത്തിയും കിടപ്പായതോടെ ഞാൻ തളർന്നു പോയി.അവർക്കും വരുമോ എന്ന പേടിയാണ് ഉള്ളില് ..

അനിയത്തി സുഖമില്ലാത്ത കുട്ടിയാണ്. വയസ്സായ അച്ഛൻ മാത്രമാണ് ഇപ്പൊ ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്തു തരാൻ.. ഭാര്യ പ്രസവിച്ചു കിടക്കുന്നു… വല്ലാത്ത ഒരവസ്ഥയാണ് ചേച്ചീ.. ശരീരം നുറുങ്ങുന്ന വേദന.. മരണവെപ്രാളം പോലെ ഇടക്ക്.. ആളുകളോട് പറയണം കരുതലായിരിക്കാൻ തമാശയല്ല: ഞാൻ എന്നെ വിളിക്കുന്നവരോടൊക്കെ അതാണ് പറയുന്നത്.അനുഭവച്ചതോണ്ട് പറയാണ്.”

ആ സഹോദരൻ അത്രക്ക് ടെൻഷനിലായിരുന്നു. ..മാനസിക ധൈര്യം കൈവിടാതിരിക്കാൻ ആശ്വാസവാക്കുകൾ നല്കി ഫോൺ വക്കുമ്പോൾ മനസിൽ ഇന്നുവരെയില്ലാത്ത വല്ലാത്ത മാനസിക പിരിമുറുക്കം എനിക്കും ..
കോവിഡ് പിന്നെയും ഹൃദയത്തിൽ കുളത്തിവലിക്കുന്നുണ്ട്
പ്രിയപ്പെട്ടവരെ അകറ്റി നിർത്തുന്നുണ്ട്.
കോവിഡ് മഹാമാരിയെ കുറിച്ച് ഇന്ന് നമ്മൾ കണ്ടും കേട്ടും അറിഞ്ഞതിനേക്കാൾ എത്രയോ … വേദനാജനകമാണ് അനുഭവിച്ചറിഞ്ഞ ഒരാളുമായി ഹൃദയം പങ്കിടാൻ കഴിയുമ്പോൾ … എന്ന് തിരിച്ചറിഞ്ഞ ചിലനിമിഷങ്ങൾ 😢

കുന്നംകുളം നഗരസഭയുടെ”ഹലോ ഞങ്ങളുണ്ട് കൂടെ “എന്ന ടെലി കൗൺസിലിങ്ങിന്റെ ഭാഗമായി കോവിഡ് ബാധിതരായ പലരുമായി
ഫോണിലൂടെ സംസാരിക്കുകയുണ്ടായി.
നമ്മളിൽ നിസാരമെന്ന് കരുതുന്ന ചിലർക്കെങ്കിലും അതിന്റെ ഭീകരാവസ്ഥ അനുഭവിക്കേണ്ടി വന്ന അവസ്ഥ അരികിലല്ലെങ്കിലും ചെവിയിലൂടെ ഹൃദയത്തെ പിടിച്ചുലക്കുമ്പോഴും മാനസിക പിൻതുണ ഉറപ്പു വരുത്തുകയാണ്.. കൂടെയുണ്ടെന്ന് ആശ്വസിപ്പിക്കുകയാണ് .. “ഓരോ വിളിയും
പലർക്കും സന്തോഷം നല്കുന്നുണ്ട്.. തളർന്നിരിക്കുമ്പോഴും ..ഈ കരുതലിന് .. നന്ദി പറയുന്നുണ്ട്. അവർ..

കോവിഡ് ബാധിതരുടേയും .. അസുഖം വന്ന് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടേയും ഹൃദയം പങ്കുവക്കുമ്പോൾ അവർ അനുഭവിക്കുന്നവേദന ചെറുതല്ല.. അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ. അമ്മ മരണപ്പെട്ട വിവരം അറിയാതെ ഹോസ്പിറ്റലിൽ 1ccuൽ കിടക്കുന്ന മകൾ .. അങ്ങിനെ നിസഹായരായ എത്ര മുഖങ്ങൾ ! 😢

നമ്മുടെ പ്രിയപ്പെട്ടവർ നമ്മൾക്കൊപ്പം ഉണ്ടാവാൻ നമ്മൾക്ക് ജാഗ്രത കൈവിടാതിരിക്കാം.🙏
ലോകത്തിൽ സമാധാനവും സന്തോഷവും തിരിച്ചു കിട്ടാൻ കരുതലായിരിക്കാം.. ഇനിയും ..🙏
ശരീരം കൊണ്ട് അകന്നിരിക്കുമ്പഴും മനസുകൊണ്ട് അരികിലുണ്ടാവുക..
അത് ..ആശ്വാസമാണ്… കരുത്താണ്..

By ivayana