ചിലന്തിവലകൾ …. Sivarajan Kovilazhikam
എന്നോ നാടുകടത്തപ്പെട്ടചിരികളുടെ ചുമലിൽതുന്നിപ്പിടിപ്പിച്ചഫലകത്തിൽഎഴുതിച്ചേർക്കാൻമറന്നുപോയമോഹങ്ങളുടെ,മോഹഭംഗങ്ങളുടെനിസ്സംഗതകളിൽമനഃപൂർവം മറന്നുവയ്ക്കുന്നഎന്നെ, ഞാൻതിരയേണ്ടുന്നത്ഏതു ചിലന്തിവലകൾക്കുള്ളിലാണ് ?ഒരു നിശ്ശബ്ദതയുടെഭാണ്ഡക്കെട്ടു തോളിലേറ്റി,ഭാരം പേറി,തനിച്ചാക്കിപ്പോകുന്നമൗനങ്ങളെ,മിഴിമുനകളിൽനിറയുന്നകനവുകളുടെനിറംമങ്ങിയകാഴ്ചകളെഏതുമാറാലകൾക്കുള്ളിലാണ്ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?എന്നിലേക്കൊന്നുനടന്നടുക്കാൻ കൊതിക്കുന്നസ്വപ്നങ്ങളെഎത്ര ചേർത്തുപിടിച്ചിട്ടുംസ്വന്തമാകാതെപോയ,യാത്രപറയാതെ,വിഷാദത്തിന്റെനേർത്ത കുപ്പായത്തിന്നുള്ളിലൊളിച്ച്പിണങ്ങിപ്പോയഇഷ്‌ടങ്ങളെഇനിയുമേതു ചിലന്തിവലകളാകാംഒളിപ്പിച്ചുവച്ചിരിക്കുന്നത് ?അഴിക്കുംതോറും മുറുക്കുന്നകുരുക്കുകളുടെകമനീയതയ്ക്കുള്ളിൽ,ഗ്രഹിക്കാൻ കഴിയാതെപോയവിധിക്കണക്കുകളിലെസൂത്രവാക്യങ്ങളെമറച്ചുവെച്ച്ഊർന്നൂർന്നുപോകുന്നശിഷ്‌ടങ്ങളാക്കി,മറവികൊണ്ടു മൂടിവച്ച്ഓർമ്മകളുടെനെടുകയും കുറുകയുംഇഴചേർത്തിട്ടുംഇനിയും മടുക്കാതെ, മുടങ്ങാതെഎന്നിലും നിന്നിലുംമങ്ങിക്കിടപ്പുണ്ടൊരായിരംചിലന്തിവലകൾ ! ശിവരാജൻ കോവിലഴികം,മയ്യനാട്
അസാധ്യം …. Ravi Kollam Vila
പൊന്നാട ചാർത്തിയണഞ്ഞ കിനാവുകൾവെൺമേഘമായി പ്രകാശം ചൊരിഞ്ഞതുംസ്നേഹാംബരത്തിന്റെ ചോലയിൽ പൂവിട്ടമോഹ പുഷ്പത്തിൻ പ്രഭാ പൂര വിസ്മയംപങ്കിട്ടു താരങ്ങൾ കാവലായ് നിന്നതുംചെമ്മാനമാകെ പടർന്ന പ്രതീക്ഷകൾതാരും തളിരും അണിഞ്ഞന്നു നിന്നതുംഎന്നസ്തമിക്കുവാൻ പോകുന്നു കാലമേ !എത്ര വർണത്തിൻ വെയിൽ ചാർത്ത് കൊണ്ട് നാംഎത്ര ശില്പത്തിൻ തണൽ ചില്ല…
സൂര്യപുത്രികൾ …. സജി കല്യാണി
കാലിൽപുരണ്ട ചെളിഭൂമിയുടെ വിയർപ്പാണ്.കർഷകന്റെ ജീവനിൽ കോരിയിടുന്ന ഉപ്പ്തലയിൽ ചൂടുന്ന മഴകരളലിയിക്കുന്ന തണുപ്പാണ്വിശക്കുന്നവന്റെ നാവിലൂറേണ്ട രുചികണ്ണിലൂറുന്ന ചൂട്വെയിലുപൊള്ളിയ നനവാണ്വലിച്ചെടുക്കേണ്ട ശ്വാസമുതിരും ചില്ല.മണ്ണിൽ പുതഞ്ഞിറങ്ങുമ്പോൾമഴയും വെയിലുംഅവന്റെ കാമുകി.ഇരുകരങ്ങളിലെ പ്രണയദീപംഇടനെഞ്ചിലെ തുടിപ്പുപോലെഇരുവരുടെ പ്രണയത്താൽമാനംനോക്കിച്ചിരിച്ച്മണ്ണിളക്കുമ്പോൾഭൂമിയോടൊട്ടുന്ന ദ്വൈതംഉടയുന്ന ശിലകളിലുംമുറിയുന്ന വേരുകളിലുംഇലപിഴിഞ്ഞൊഴിച്ച്മുറിവുതുന്നുമ്പോൾചിരിച്ചുമറിയുന്ന മൗനം കൊണ്ട്അവന്റെ കാൽവെള്ളയിൽജഡവേരുകൾ ഇക്കിളിയിടും.ആകാശത്തിലേക്ക്വലിച്ചുകെട്ടിയ ഭൂമിയുടെ നൂൽമുറിഞ്ഞുപോവാതിരിക്കാൻമണ്ണിൽ…
സ്വന്തം മാതൃ ഭാഷ സംസാരിക്കാൻ …Sadanandan Kakkanat
മാതൃ ഭാഷയോടുള്ള പ്രണയം എല്ലാവർക്കും ഉണ്ട്. അത് തെറ്റൊന്നും അല്ല. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ആഘോഷം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മനോരമ അടക്കം വളരെ ഗംഭീരമായി ആഘോഷിച്ചു. മനോരമ പത്രം ചെലവാകണമെങ്കിൽ ഇവിടെ മലയാളം വായിക്കാൻ…
വിജനതയിലെ പാട്ടുകാരൻ … Shibu Krishnan Sairandhry
വിജനതയിലെ പാട്ടുകാരൻ ഞാൻഈ ഏകാന്തതയുടെ കൂട്ടുകാരൻവിഷാദങ്ങളുടെ മന്ദിരത്തിൽനിർവികാരനായ കാവൽക്കാരൻമൗനം പൊഴിക്കുമീ വിഗ്രഹങ്ങളുടെ വിൽപ്പനക്കാരൻ!വിരഹം വിതയ്ക്കുന്നയീദുരന്തമാരിയിലും അക്ഷരമാലകൾ കോർത്തു പിന്നെയുംതുടരുന്നു ഈ ജീവിത നാടകംഅകലെയാകാശവും നക്ഷത്രങ്ങളുംമണ്ണിൽ പ്രഭ ചൊരിയുമ്പോൾ ഓർമകളുടെആത്മാവുകൾ എല്ലാമീ മനസ്സിലാണ്എല്ലാമീ മനസ്സിൽ മാത്രംആത്മാവുകൾ സംസാരിക്കുന്നുഈ വിജനതയിൽഞാനൊന്നും അറിയുന്നില്ല…
പ്രണയവിവാഹം ചതിയല്ല , അതൊരു വെല്ലുവിളിയാണ്….. എൻ.കെ അജിത്ത്
ഇന്നു വെളുപ്പിനെ കണ്ട ഒരു പോസ്റ്റാണീ കുറിപ്പിനാധാരം., “നഷ്ടപെട്ട പ്രണയം ഒരു കവിതയും വിജയിച്ച പ്രണയം പ്രശ്നസങ്കീർണ്ണം എന്നോമറ്റോ ” ആയിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞുടനെ ഞാൻ അടുത്തുകിടന്ന എന്റെ ഭാര്യയെ നോക്കി. എൻ്റെ മടക്കിവച്ച കൈത്തണ്ടയിൽ തലച്ചവെച്ചു…
ഓർത്തിരിക്കാൻ … Prakash Polassery
അല്ലലാൽ മണ്ണിൽ കിടക്കുന്നു മന്ദാരംഅല്ല ! നീയെന്നെ കൊതിപ്പിച്ചതല്ലേഇല്ല, ജീവിതം അനത്യയമല്ലേതുഭാവത്തിലുംഇണ്ടൽ വരുമെന്ന തോന്നലുണ്ടാവണംഎത്ര ഭംഗിയാ നിലാവിൻ്റെ കാഴ്ചകൾഎത്ര നിലനിൽക്കും തുച്ഛ സമയങ്ങൾഎത്ര കൊതിയാർന്നു വിരിഞ്ഞ സുമങ്ങളുംഇത്ര നേരം കഴിഞ്ഞാൽ കൊഴിഞ്ഞിടുംഎത്ര ശോണിമയാർന്ന നിൻ കവിൾത്തടംഎത്ര ചുംബനപ്പൂക്കൾ വിരിഞ്ഞിടംഒത്തിരി നാൾ കഴിയവേ…
വേദനകളുടെ പരിശുദ്ധി …. Babu Thillankeri
രക്തമൊലിക്കാത്തമുറിവുകളിലെവേദനയിൽവന്ധ്യംകരിക്കപ്പെടുന്നത്എത്രയെത്രസ്വപ്നങ്ങളാണ്.ലൈംഗികബന്ധമില്ലാതെജനിക്കുന്നതിനാലാവാംവേദനകൾചാപിള്ളയായിരൂപാന്തരപ്പെടാതെയിരിക്കുന്നത്.ജീവജാലങ്ങൾക്ക്മരണമുള്ളതിനാലാകാംവേദനകൾകാലാന്തരങ്ങൾക്കപ്പുറവുംചിരഞ്ജീവിയായിചിരിക്കുന്നത്.നിണത്തിനുംനിലാവിനുംആർദ്രതയുടെഗന്ധമാകുമ്പോഴാണ്നേരിയനിശ്വാസത്തിലുംവേദനകൾപരിശുദ്ധിയോടെആസ്വദിക്കാൻകഴിയുന്നത്.
കാലവർഷം. …. ബിനു. ആർ.
ണിംണാം മണിയടികൾ പള്ളിക്കൂടമുറ്റത്തുമുഴങ്ങിയിരുന്ന ഓർമകളിലെ പകലുകളിൽഹർഷാരവത്തോടെ ഞങ്ങൾ കുഞ്ഞുങ്ങൾ,കൊച്ചുകൂട്ടുകാർ മഴയിലേക്കിറങ്ങിതെയ്യാരംതെന്നിച്ചോടുന്ന ഓർമ്മകൾഇന്നുമെൻമനസ്സിൽ വെള്ളിക്കൊലുസുകൾ പോൽ,കിലുകിലാരവം പൊഴിക്കുന്നു… !കാലവർഷം കനക്കുന്ന നാളുകളിൽസ്കൂൾ വരാന്തകളിലോളം വെള്ളം വന്നെത്തുന്നതിൻ ദുരന്തംതാങ്ങാൻ കഴിയാതവ്വണ്ണം പ്രധാനാധ്യാപകൻവീടാകും കൂട്ടിലെ കെട്ടിലേക്കെത്തിക്കുവാൻവെമ്പൽ കൊള്ളുമാറുണ്ട്എൻ കാണാക്കാഴ്ചകളിൽ.. !കാലവർഷം ചതിച്ചുപിണഞ്ഞാൽപുഴ, വഴിയേ കുതിച്ചുചാടീടുംന്നേരം,നിറഞ്ഞുകവിയും വഴിയുംവീടുംപടിപ്പുരയും…
ഒരു തണുത്ത സായാഹ്നത്തിലാണ് … സിന്ധു ശ്യാം
സൂര്യൻ മഞ്ഞിലൊളിക്കുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് തണുപ്പിനെ വക വയ്ക്കാതെ കമ്പിളിയുടുപ്പും തൊപ്പിയും സോക്സും ഷൂസുമൊക്കെ ധരിച്ച് ഞാനും പ്രഭ ചേച്ചിയും നടക്കാനിറങ്ങിയത്.ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിലൊരു ഇടറോഡാണ് അതിനിരുവശവും ഇടതൂർന്ന കുട്ടിക്കാടാണ്. ഇടയ്ക്കിടെ മയിലിനെയും, നീൽ ഗാറിനെയുമൊക്കെ ആ പൊന്തക്കാടുകൾക്കിടയിൽ…
