പാമ്പുകളെ തുരത്താൻ പ്രകൃതിദത്തമായ ഒരു കൂട്ട്
രചന : ജെറി പൂവക്കാല ✍ പാമ്പുകളെ കൊല്ലുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ അവയെ തോട്ടത്തിൽ നിന്ന് അകറ്റാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ലളിതമായ ഒരു വഴി. മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഈ…
🌹 നൽഗോൺഡയിലെകരിവേപ്പു തോട്ടങ്ങൾ 🌹
രചന : തെന്നൂർ രാമചന്ദ്രൻ ✍ ( കഥ , തികച്ചും സാങ്കല്പികം )സെക്കൻഡ്രാബാദ് റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം ഏഴരയോടെയാണ് എത്തേണ്ടത്.പതിവുപോലെ നേരത്തെ എത്തി.ചക്രവാളത്തിലെ അസ്തമനസ്ഥലിയിൽ ചെമന്ന ശ്ലഥ മേഘങ്ങൾ ഒരു വിഷാദ ഭാവം വരച്ചു വച്ചിട്ടുണ്ട്.നേരത്തെ അസ്തമിക്കാൻ ഇഷ്ടമില്ലാത്ത വൈശാഖ…
അകലം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അടുത്തിരിക്കുമ്പോഴും അറിയാത്ത പോലെഅകലം സൃഷ്ടിക്കുന്നുവോ?പിരിഞ്ഞിരിക്കുമ്പോഴും പറയാത്ത പോലെപരിഭവം കാട്ടുന്നുവോ?എന്തിനുമേതിനും തമ്മിൽ കലഹിച്ച്സമാധാനം തുലക്കുന്നുവോ?എവിടെയാണെങ്കിലും അവിടെ തിരഞ്ഞെത്തിശത്രുത തീർക്കുന്നുവോ?അഴുകിയ ചിന്തകൾ വലിച്ചെറിയാതെ മേന്മ നടിക്കുകയോ?അയലത്തുകാരനെ ഇകഴ്ത്തി കളിയാക്കിഅസൂയയിൽ രമിക്കുന്നുവോ?അറിയാതെ പോയോ…?കാലം നടന്നേറെദൂരങ്ങൾ താണ്ടിയില്ലേ?അറിവിന്റെ ലോകം…
കണ്ണൂർപ്പെരുമ
രചന : ജയനൻ ✍ ഇപ്പോളോർമ്മയിൽമറ്റൊന്നുമില്ല;മുൾക്കൂടിനുള്ളിൽഇമയനങ്ങാതെചിറകൊതുക്കിഅടയിരിക്കുംപോളമൂടിയ പക്ഷി;പനിച്ചരാവിൻ പരമനിദ്ര…അരികിലമ്മച്ചൂടാൽപുതച്ചുറങ്ങവെവിളിച്ചുണർത്തി;വളർത്തുകോഴീനെകൊല്ലാൻ പഠിപ്പിച്ചഅയലത്തെ സുമതിയേടത്തി…കഴുത്തറുത്താൽപറന്നുപോകുമെന്നായ്കൗസല്യേടത്തി…ചണനൂലിൻകുരുക്കിൽ‘ ഞമ്മള് കൊല്ലുമ്പോ’ലെന്നായ്വെളുക്കനെന്ന പണിയൻമൂപ്പൻ…ഞെരിച്ചുകൊന്നാൽരക്തം ചിനയ്ക്കുമെന്നായ്വള്ളിയാടൻ ചിരുതേടത്തി…അടിച്ചുവാരാൻ വന്ന പണിച്ചിക്ക് –വെറ്റില, അടയ്ക്ക;ഒടുവിൽവെളുത്തകുട്ടീനേം കൊടുത്തുവിട്ടകാരായികുഞ്ഞിരാമൻ നമ്പ്യാര്മിടുക്കറിഞ്ഞ്അടുത്ത ഊഴംവിളിച്ചു തന്നു;പക്ഷിത്തൂക്കംപോലെകണ്ടാലറിയാമെനിക്കിപ്പോൾമനുഷ്യത്തൂക്കത്തിൻ അകംപൊരുൾ;ഞരമ്പെത്ര പിടയ്ക്കുമെന്ന്കണ്ണെത്ര തുടിക്കുമെന്ന്കുരുക്കെത്ര മുറുകുമെന്ന്കൊമ്പുലഞ്ഞ് മടുപ്പിക്കുംഅരത്തൂക്കംകണ്ടുനില്ക്കാനൊരുക്കമല്ല ഞാൻ…കട്ടയ്ക്ക് തീവെക്കാൻ വിളിക്കുംചിലർനെഞ്ചുപൊട്ടികനൽചിന്നുമ്പോളറിയാംഇരട്ടച്ചങ്കിൻകുലമഹിമമണ്ണ്…
ജനനി ജൻമഭൂമി
രചന : എം പി ശ്രീകുമാർ ✍ വസന്തകാലം വന്നണഞ്ഞു !മനോഹരമായ പനിനീർപ്പൂന്തോട്ടം !കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്തോട്ടക്കാരൻ പറഞ്ഞു“എത്ര മനോഹരമായ പൂക്കൾദിവ്യപുഷ്പങ്ങൾ !ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”പൂവിതരണക്കാരി ഏറ്റുപറഞ്ഞു,“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”തേൻ നുകരുവാനെത്തിയ ശലഭങ്ങൾഅത് ശരിവച്ചു.പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളുംതല കുലുക്കി.മറ്റൊരിടത്ത്മുല്ലപ്പൂന്തോട്ടമാണ്.തോട്ടക്കാരൻ…
ഉണ്ണികുട്ടൻ
രചന : കലാരത്നംഗോപിക ✍ ഉണ്ണികുട്ടൻ പമ്മിപമ്മിമുറ്റത്തൂടെ നടക്കുമ്പോൾചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻഞെട്ടിവിറച്ചു നിൽക്കുന്നുസ്കൂളില്ലാത്തൊരു ദിനമല്ലേകൂട്ടരുമൊത്തു കളിച്ചീടാൻകൊതിപൂണ്ടങ്ങനെ നിൽക്കുംനേരംകൂട്ടുകാരുവിളിക്കുന്നുഅമ്മയറിയാതവരോടൊപ്പംസാറ്റുകളിക്കാൻ പോകാനായിഎന്തെങ്കിലുമൊരു തന്ത്രംമെനയണമെന്നു നിനച്ചവൻനിൽക്കുന്നൂപത്തുമണിക്ക് അച്ഛനു വേണ്ടികാപ്പി കൊടുക്കാൻ പോകാനായ്വട്ടപാത്രമെടുത്തതുകൊണ്ട്അമ്മയതെന്നെ വിളിക്കുന്നുമോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേതന്നെഎത്തീടാംപിള്ളാർകൊപ്പം കളിച്ചീടാതെഇവിടെ തന്നെയിരിക്കേണംഅമ്മപതുക്കെകാപ്പീം കൊണ്ടുമുറ്റത്തൂന്ന് പോയപ്പോൾഉണ്ണീടുളളിൽലഡ്ഡതുപൊട്ടികൂട്ടർക്കൊപ്പം പോയല്ലോ
കൊന്തയണിഞ്ഞ ഭജനക്കാർ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…
*പ്രണയരതി*
രചന : സുജിമോൾ മാരാരി ✍ നിശീഥിനിയുടെ നീലാംബരത്തിൽനിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾമൃദുലമായി വിരിയുന്ന നേരം.കാറ്റിന്റെ താളത്തിൽ ചായുംകേശപാശം കഥകൾ ചൊല്ലും,ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.ചുണ്ടുകളിൽ മധുരസ്പർശംചൊരിയുമ്പോൾ പ്രണയരാഗം,നിശ്വാസങ്ങൾ പുഷ്പമാകെനിറയുന്നു അനുരാഗവാനം.സ്പർശങ്ങളിൽ സ്നേഹസാഗരംതിരമാലപോൽ ഒഴുകിയെത്തും,രണ്ടാത്മാക്കൾ ഒന്നാകുന്നരാത്രിയിൽ പ്രണയം പൂക്കും.
പെൺപക്ഷിക്ക് വേണ്ടി ആൺപക്ഷി നടത്തുന്ന പ്രണയത്തിന്റെ എഞ്ചിനീയറിംഗ്.
രചന : വലിയശാല രാജു ✍ പ്രകൃതിയിലെ വിസ്മയകരമായ കാഴ്ചകളിൽ ഒന്നാണ് തൂക്കണാംകുരുവിയുടെ കൂട്. കേവലം ഒരു വാസസ്ഥലം എന്നതിലുപരി, ഒരു ആൺപക്ഷി തന്റെ പ്രണയിനിക്കായി സമർപ്പിക്കുന്ന സ്നേഹോപഹാരമാണത്. എന്നാൽ ഈ നിർമ്മാണത്തിന് പിന്നിൽ വലിയൊരു പരീക്ഷണത്തിന്റെ കഥയുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തിലാണ്…
ഇനിയെങ്കിലും
രചന : ശ്രീക്കുട്ടൻ ✍ പൂക്കൾ പെറുക്കുവാൻ വന്ന പെണ്ണെപൂമരം നിന്നെയും നോക്കി നിൽപ്പു.ചേലൊത്ത പാട്ടുകൾ പാടിയപ്പോൾതാളത്തിൽ മെല്ലെ ഞാൻ കൈകൾ തട്ടിചാരത്തു ഞാൻ വന്നു നിന്നന്നേരംഎന്നെ നീ കാണാതെ പോയതെന്തേഅന്നു മറഞ്ഞൊരു കാഴ്ചയെല്ലാംഇന്നിതാ ഓർമ്മകൾ മാത്രമായി.ആയിരം ഓർമ്മകൾ പൂത്തു നിന്നുഅതിലൊരു…
