നീ വന്നെങ്കിൽ……. Thomas Antony

നീ വന്നെങ്കിൽ ഉണ്ടെങ്കിൽ എൻ ചാരെമാരിവില്ലിൻ സ്വർഗീയ ചാരുത പാരംപാരിനെ പൊതിയുന്നു പരിശുദ്ധ സ്നേഹവുംപരിമളം പരത്തുന്നു കുളിരിളംതെന്നൽപോൽ.കാണുവാനെന്തിനീ കണ്ണുകളെൻ നാഥാ !എല്ലാം കാണുന്ന നിൻ കണ്ണെന്മേലില്ലേ?കേൾക്കുവാനെന്തിനു കാതുകളെൻ നാഥാ !എല്ലാം കേൾക്കുന്ന നിൻ മനസ്സാണെൻ കാത് ?ദർശനത്തിനെന്തിനു മറ്റൊരുരൂപം, നാഥാ !കാണുന്നതെല്ലാം…

നീയകന്ന വഴികളിൽ… Lisha Jayalal

നീയകന്ന വഴികളിൽഞാനൊരു ചിരി മറന്നുവെച്ചിട്ടുണ്ട്….നീ തിരഞ്ഞു വരുമെന്നുംചിരിപെറുക്കി നീയൊരുചിരിമഴയായി തീരുമെന്നുംഞാൻ നിനയ്ക്കാറുമുണ്ട്……നീ പറയാൻ മറന്നമൊഴിയകലങ്ങളിൽഞാനെന്നെതിരയാറുണ്ട്….നീ വീണ്ടും മൊഴിയുമെന്നുംനിന്റെ ചാരെ ചേർന്നൊരുപ്രണയമഴയിൽ വീണ്ടുംനനയുമെന്നുംഞാനോർക്കാറുണ്ട് ….എഴുതിത്തീർത്തവരികളിൽ ഞാൻനമ്മളെ തിരയുന്നു …വീണ്ടുംഎഴുതുമെന്നുംനിന്റെ വരികളിലെന്റെപ്രണയം നിറയുമെന്നുംഞാൻ വെറുതെമോഹിക്കാറുണ്ട്. ലിഷ ജയലാൽ

മറക്കുവതെങ്ങനെ…… Rema Devi

അകന്നകന്നുപോയിട്ടേറെ നാളുകളായെൻദൃഷ്ടിഗോചരത്തിൽ നിന്നെങ്കിലുംഅകന്നു പോകില്ലകക്കണ്ണിൽ നിന്നുമെൻഗ്രാമ സൗന്ദര്യങ്ങളും സ്നേഹസൗഹാർദ്ദങ്ങളും..പുലർവെളിച്ചമെത്തും മുൻപുണർത്തും കുക്കുടങ്ങളുംകുളിരാൽ കിടുകിടെ വിറപ്പിക്കും നീഹാരപ്പുലരികളുംപുലരിത്തുടുപ്പിലെ പുഴയോരക്കാഴ്ചകളുംപവനന്റെ തഴുകലിൽ ആടിപ്പാടുമില്ലിക്കാടുകളുംമറക്കുവതെങ്ങനെ…കാട്ടുചെടികൾ പൂത്തുനിൽക്കും നാട്ടുവഴിയോരങ്ങളുംകാത്തിരുന്നു പൂവിടും കൈതപ്പൂവിൻ സുഗന്ധവുംകനക കാന്തിയോടെ നിൽക്കും കതിർമണിക്കുടങ്ങളുംകുമുദങ്ങൾ പൊന്തിനിൽക്കും വയൽക്കുളത്തിൻ ചാരുതയുംമറക്കുവതെങ്ങനെ…ഇല്ലായ്മകളിൽ കണ്ടെത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങളുംവല്ലായ്മകളിൽ വന്നെത്തിയ…

🌹ഇശ്ഖ് 🌹 ….. Askar Areechola

വർത്തമാനകലത്തിന്റെ അക്ഷയ ജലധിയിൽ നിന്ന് ജീവിതമെന്ന ഏത്തക്കൊട്ടയിൽ നിമിഷബിന്ദുക്കളെ കാര്യകരണങ്ങളില്ലാതെ ഭൂതകാലത്തിന്റെ ഗ്രീഷ്മസ്ഥലികളിലേക്ക്കഠിനപരിശ്രമങ്ങളിലൂടെ കോരിയൊഴിച്ച് വൃഥാവിലാവാൻ വിധിക്കപ്പെട്ടവരോ…നാം… “നശ്വര മനസ്സിന്റെ ഒടുങ്ങാത്ത പഥാർത്ഥപ്രേമത്താൽ,അതിജീവനത്തിന്റെ എത്ര വിയർപ്പുതുള്ളികൾ പൊഴിച്ചിട്ടാണ് നമ്മൾ ആയുസ്സിനെ നിരർത്ഥകതകളുടെ പുറംപോക്കുകളിലേക്ക് നിരന്തരം ഒഴുക്കി വിടുന്നത്.ഈ ദുനിയാവിലെ കഴിഞ്ഞുപോയ ഇന്നലെകൾ…

വാഗ്ദാനങ്ങൾ …. Bijukumar mithirmala

ഈ വരുന്നതിരഞ്ഞെടുപ്പിൽഞാൻ ജയിച്ചാൽഎന്റെ വാഗ്ദാനങ്ങൾനിങ്ങൾക്കായിസമർപ്പിക്കുന്നുകിഴുക്കുദിക്കുന്നസൂര്യനെ കുറച്ച്സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുംഎന്നും സഞ്ചരിക്കുന്നപാതയിൽ നിന്നുംതെല്ല് മാറി സഞ്ചരിക്കാൻ പറയും.ഇത്രയും നാൽ ഭൂമിസൂര്യനെ വലം വച്ചത്നിർത്തി സൂര്യനോട് പറയുംഭൂമിയേ ചുറ്റാൻപിന്നെ കാക്കകൾമലന്നു പറക്കുംഅതിൽ എല്ലാ കാക്കകൾക്കുംഓഫറും കൊടുക്കുംവേഗം കുളിച്ച്കൊക്കായി മാറാൻബാക്കി കിളികളോട്കടക്കു പുറത്ത്എന്ന് കല്പിക്കുംകോഴികൾക്ക് മുല…

ചാരുകസേര…… Thaha Jamal

കസേരയിൽ ചാരിയിരിയ്ക്കുമ്പോൾകണ്ണു നിറയെ പവിഴപ്പുറ്റുകൾഒരു കടലിൽ അകപ്പെട്ടു പോയഅരാഷ്ട്രീയവാദിയുടെശ്വാസം നിലച്ചപ്പോലെനീലിച്ച ഘടികാരം.ഒച്ചയുണ്ടാക്കാതെമുട്ടയിടാൻ പോകുന്ന കോഴിമുട്ടകൾക്ക് അമ്മച്ചൂടുനല്കിതിളച്ചുമറിയുന്ന കട്ടൻ കാപ്പി പോലെഅവളുടെ ആശങ്ക കൂടുന്നു.തകർന്ന വിമാനത്തിൽ ജീവിച്ചിരുന്നവരുടെകാതിൽ മായാത്ത നിലവിളിയായിരുന്നുകലാപത്തിൽ വെന്തുമരിക്കും വരെജീവിച്ചിരുന്നവൻ്റെ നിലവിളി.കാറ്റുനിറച്ച ബലൂൺ പൊട്ടിയതുപോലായിഅവളുടെ സങ്കല്പങ്ങൾ തകർന്നപ്പോൾകരിനീല നിറമുള്ള ആകാശംചിത്രകാരൻ്റെ…

വയറു വേദന….. Satheesan Nair

വയറു വേദന..അതിനൊരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് കൃഷ്ണേട്ടൻ ഡോക്ടറെ കാണാൻ എത്തിയത്.ഡോക്ടർ വിദേശത്തൊക്കെ പോയി പഠിച്ച ആളാണ്.അലോപ്പതി, ആയുർവേദം,ഹോമിയോ അങ്ങിനെ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ഒരു സൂപ്പർ മാർക്കറ്റ് ആണ് പുളളി.കാത്തിരുന്നു കാത്തിരുന്നു..ബാക്കി പാടണ്ട..തൻറെ ഊഴമെത്തി..വിദഗ്ധ പരിശോധനക്കൊടുവിൽ വിധി വന്നു..കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം..അപ്പോൾ…

മൂന്നാം നാൾ …. Manikandan Manikandan

ഉയിർപ്പിന്റെ മൊഴി, അന്നവിടെ ജീവന്റെ സുഗന്ധംഇലകൊഴിഞ്ഞ വൃക്ഷം പോലെ തണലൊഴിഞ്ഞ മരം പോലെനക്ഷത്ര മുല്ലകൾ പൂത്ത ആകാശച്ചോട്ടിൽ പതിവുകാക്ക കാവൽക്കാർക്ക് തുണയായി..ആകാശത്തിൽ മേഘങ്ങൾക്കിത്രസൗന്ദര്യമോ? പകലോന്റെ യാത്രക്കൊടുവിൽപൊതിഞ്ഞ ദേഹത്തിനമൃതേത്തേ- കിയെന്നോ?ഇരുളിലുണർന്ന ശരീരന്പുതുവെൺമ തൻ പൂമ്പട്ടു ഛായയോ?അന്നവിടെ ജീവന്റെ സുഗന്ധം പടർന്നിരുന്നുയാത്രകളുടെയെല്ലാ യാത്രകൾക്കുമായുള്ള യാത്രപുതുപാതതൻ…

പറങ്കികൾ എത്തും മുൻപെ …… Mansoor Naina

മനുഷ്യവാസമില്ലാത്ത , പവിഴങ്ങളുടെ ദ്വീപിൽ എത്തപ്പെട്ട ഒരു പ്രൊഫസറുടെ കഥ എവിടെയൊ എപ്പോഴൊ വായിച്ചിട്ടുണ്ട് . വർഷങ്ങളേറെ പഴക്കമുള്ള അമൂല്യ രത്നങ്ങൾ കണ്ട് പകച്ച് നിന്ന പ്രൊഫസറുടെ കഥ പോലെ …….. കൊച്ചിയുടെ അമൂല്യങ്ങളായ ചരിത്രങ്ങൾ , വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ…

“സ്വർഗ്ഗം ” ….. ഷിബു ചിബു

കണ്ണ് തുറന്ന് നോക്കുവാൻ വെമ്പി ഞാൻഔത്സുക്യമോടേ കൊതി പൂണ്ട് ദിനങ്ങളും എണ്ണിയെണ്ണീ…..സ്വർണ്ണ വർണ്ണ നിറങ്ങൾ പലതിനും ഏകി ഞാൻനിറവയറിന്റെയുള്ളിലേ സ്വർഗ്ഗീയവാസവും അങ്ങനേ …..വെറുമൊരു ഇത്തിൾ കണ്ണിയാം ഞാൻ,പാവം മാതാവിനേ അയ്യോ കുസൃതിയാൽചവുട്ടി വേദനിപ്പിച്ചിരുന്നു പലപ്പോഴും….ആശകൾ നിറവേറ്റാൻ അവർ നാവിട്ടടിച്ചപ്പോൾതാതനോ നിറവേറ്റിയതെല്ലാം ഇടമുറിയാതേ…