സുഗന്ധ വ്യഞ്ജനങ്ങളിലൂടെ *

രചന : കൃഷ്ണമോഹൻ കെ പി ✍ 👅ജീരകം …. പെരുംജീരകംജീവിതം…. അതു കരിംജീരകംഅയമോദകം മെല്ലെ അമുക്കുരമായ്അയവതു നല്കുന്നു സർവത്തിനുംപഞ്ചസാരയ്ക്കു വിലങ്ങു തീർക്കാൻപുഞ്ചിരിയോടേ…. ഉലുവയെത്തുംവായുവിലങ്ങിയാൽ മല്ലിയെത്തുംവായ തൻ ദുർഗന്ധം മാറ്റുന്നവൻചുക്കും, മുളകുമാ,തിപ്പലിയുംചുമ്മാതെയെത്തുന്നു സൗഖ്യമേകാൻചഞ്ചല ചിത്തർ തൻ മാനസത്തെചാഞ്ചാട്ടമാട്ടുന്നു കടുകിൻ രുചിഏലയ്ക്ക ഗ്രാമ്പൂ…

കലണ്ടര്‍

രചന : ഷിബു കൃഷ്ണൻ സൈരന്ധ്രി ✍ ദിനരാത്രങ്ങൾ ചിമ്മിയടയുന്നദിനങ്ങളെ കലണ്ടറിൽ നാംഅടയാളപ്പെടുത്തി വെയ്ക്കും.ആശകളും നിരാശകളുംസന്തോഷവും ദുഃഖവുംകളങ്ങളിൽ പതിഞ്ഞു കിടക്കും.ഓരോ താളുകളും മറിക്കുന്തോറുംസ്വപ്നങ്ങളും പ്രതീക്ഷകളുംമറവിയിലേക്ക് പോകുന്നു.ആഘോഷങ്ങളും അച്ഛന്റെയാണ്ടുംപുത്രന്റെ ജനനവും കളങ്ങളിൽഅക്കങ്ങളായി തെളിയുന്നു.പ്രണയത്തിന്റെ കിതപ്പുകൾകൈമാറിയിരുന്നവർകലണ്ടറിലെ താളുകൾഅവസാനിക്കുമ്പോൾവേർപാടിന്റെ നൊമ്പരങ്ങളെസ്മൃതിയുടെ കയങ്ങളിൽ നീറ്റുന്നു.ഋതുക്കൾ മാറുന്നതുപോലെനമ്മുടെ മനസ്സും…

കൃഷകന്‍റെ കനവ്

രചന : ബാബുഡാനിയല്✍ എരിപൊരിവെയിലില്‍ നട്ടുനനച്ചൊരുനെല്ലില്‍, കതിരുകളെന്തൊരു ഭംഗി.നിരനിരയായി നില്‍ക്കും കതിരുക-ളൊരുതരിപോലും പാഴാക്കരുതേപൊഴിയരുതൊരുതരിവിത്തും മണ്ണില്‍കതിര്‍മണി, ചെറുമണി, പൊന്മണിയല്ലൊ.ഉതിരും മണിതന്‍ വിലയറിയാനായ്കഷ്ടപ്പാടിന്‍കഥയറിയേണം.തരിശുകിടന്നൊരു മണ്ണില്‍ കൊത്തി,നീരുനനച്ചിട്ടുഴുതുമറിച്ചുഞാറു പറിച്ചു, പാടമൊരുക്കി,വിത്തു വിതച്ചു, കനവുകള്‍ കണ്ടുഓരോ തളിരില വീശും നെല്ലിന്‍-ചാരെയണഞ്ഞതിമോദം നില്‍ക്കുംവളരും നെല്ലിന്നഴകൊടുചേര്‍ന്ന്കനവുകളുംമതിനൊപ്പം വളരുംവളരും നെല്ലിന്‍ചുവടുകളിളകാ-തോരോകളയും നുള്ളിയെറിഞ്ഞ്വളവും…

പുരസ്‌കാരം

രചന : മോഹൻദാസ് എവർഷൈൻ ✍ പട്ടാളം ചന്ദ്രൻ വാച്ചിലേക്ക്നോക്കി.ഒൻപത് കഴിഞ്ഞു.സമയം എത്രയെന്നുള്ളതിനേക്കാൾഎത്രയും പെട്ടെന്ന്, അതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക, അവിടെ അത്യാസന്നനിലയിൽ കിടക്കുന്ന ഏതോ രോഗിക്ക് ഓപ്പറേഷന് മുൻപ് രക്തം കൊടുക്കണം.തലേരാത്രി പെയ്ത മഴയുടെ ബാക്കിപത്രമായി റോഡിലെ കുഴികളിൽ ചെളിവെള്ളം…

മീൻ വാങ്ങാൻപോയൊരാള് ..

രചന : രാജേഷ് കോടനാട്✍ അടുക്കള ഭാഗത്തുനിന്ന്മുകളിലേക്ക്പുക ഉയരുന്നുണ്ട്മുറ്റത്തൊരു പൂവൻകോഴിചിറകടർത്തികഴുത്ത് വലിച്ചുനീട്ടി കൂവുന്നുണ്ട്ഒരു ചെയ്ഞ്ചിങ് റോസിൻ്റെഇതളുകൾ മഞ്ഞുരുകിഓറഞ്ച് നിറമാവുന്നുണ്ട്പൊടുന്നനെ ഒരു തെങ്ങിൻപട്ടവന്നു വീണ്മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്നപൂച്ചയെ തുരത്തുന്നുണ്ട്അടുക്കളയിലൊരുത്തിചുക്കുവെള്ളത്തിന് വെച്ചഅണ്ഡാവിന് താഴെതീയൂതിക്കൊണ്ടിരിക്കുന്നുണ്ട്ആരോ ഒരാൾമടിച്ചു മടിച്ച്പടികേറി വരുന്നുണ്ട്മുറ്റത്തെത്തിതുറന്നിട്ട ജാലകത്തിനുള്ളിൽ കൂടിപൊട്ടിയടർന്നൊരു മിടിപ്പ്ഉള്ളിലേക്കെറിയുന്നുണ്ട്ഇപ്പോൾ അയാൾ ഒറ്റക്കാണ്ഉമ്മറത്തേക്കാരും…

പിണങ്ങിപ്പോയ മഴ.

രചന : ബിനു. ആർ.✍ കാലവർഷം വരാതെപിണങ്ങിപ്പോയ്!കർക്കിടകവും വന്നുപിണങ്ങിപ്പോയ്!ചിങ്ങത്തിനുചങ്ങാത്തമുള്ളവരെ-യാരെയും കണ്ടതില്ല,കേട്ടതില്ലഅത്തവും കറുത്തതില്ലഓണവും മാറിമാറിഞ്ഞതില്ലഒരു ചങ്ങാതിമാരെയുംകാണാതെ പിണങ്ങിപ്പോയ്മഴ!ഇക്കൊല്ലം ദ്വിദിനം കർക്കിടകവാവുകൾവന്നുപോയതാരാനുംകൂരാനുമറിഞ്ഞതില്ലബലിയിട്ടുമുങ്ങാനുംപുഴയിൽ വെള്ളമേയില്ലരാവുകളിലുംവന്നുനോക്കിപ്പിണങ്ങിപ്പോയ്മഴ!വിഷുവന്നുവെന്നു കാലമറിയിക്കവേ,മഴ ഗണിതത്തിൽ വിരിഞ്ഞതെല്ലാംകണക്കിന്റെ കുഴഞ്ഞുമറിയിലുകൾ ആയിരുന്നുവോ!ശിഷ്ടങ്ങൾ പെരുക്കാൻ മറന്നുപോയോ!ശിഷ്ടമായതെടുക്കാൻ മറന്നുപോയോ!രോഹിണിയിലമ്പോടുതൂങ്ങുംഞാറ്റുവേലയവൾതിരുവാതിരയിൽ തിരിമുറിയാതെപെയ്യേണ്ടവൾപുണർതവുംപൂരവും കാണാതെപോയവൾപൂഴിചൊരിയും പൂയവുംആശ്ലേഷത്താലമരും ആയില്യവുംമറന്നേപോയവൾവേനലറുതിപോൽ,കിടക്കുംവരണ്ടു വിണ്ടുകീറിയ ഭൂമികണ്ടു കണ്ട്പിണങ്ങിപ്പോയിമഴ!ഒരുപറയുമിരുപറയുമ്മുപ്പറയുമെന്നു-മൊഴിഞ്ഞവർ,കവടിയുമ്മടക്കിചുടുവേർപ്പിൽമുങ്ങി,വിശറികൾതേടുന്നകാലംകണ്ട്,ഇടവപ്പാതിക്കതിരോൻതിരുമധ്യത്തിൽ…

നീയെന്ന വേനൽ മഴ

രചന : സതി സതീഷ്✍ എൻ്റെ മുറിവുകളിൽഅമൃതായ് പെയ്തിറങ്ങിയവേനൽ മഴയാണ് നീ ….വെളിച്ചമേറുമ്പോൾമാഞ്ഞുപോകുന്നോരുനിഴലാണ്നീയെന്നറിഞ്ഞിട്ടുംഅത്രമേലാഴത്തിൽനീയെന്നിൽവേരോടിയതെങ്ങനെ.?നിൻ്റെ മൗനമെന്നിൽനോവാകുന്നതെങ്ങനെ….?മനമെപ്പോഴും നിന്നിലേയ്ക്ക്ഓടിയണയുന്നതെങ്ങനെ….?ഞാനെന്ന വാക്കുപോലുംനീയായിമാറിയിരിക്കുന്നതെങ്ങനെയെന്നറിയില്ല….ഒന്നു മാത്രമറിയാംഓരോ ശ്വാസത്തിലുംചിന്തകളിലുംനിന്നോടുള്ള പ്രണയം നിറഞ്ഞിരിക്കുന്നു…എന്നിട്ടുമെന്തിനീ മുഖംമൂടി..?എന്തിനീ സങ്കോചം..?നിൻ്റെ മിഴികളിൽ വിരിയുന്ന പ്രണയത്തിനായ്കാത്തിരിപ്പാണൊരാൾ.നമ്മുടെ പ്രണയത്തിൽ മൗനത്തിന്റെ നിഴൽവീഴും മുൻപെഅറിയുക ഞാനെപ്പോഴോനീയായി മാറിയിരിക്കുന്നു…ഇനി നിന്നിൽനിന്നുംഒരു തിരിച്ചുപോക്ക്…

കാപ്പിരി തുരുത്തിലെ പള്ളി…

രചന : മൻസൂർ നൈന ✍ കൊച്ചിയിൽ ഫോർട്ടുക്കൊച്ചിയിലാണ് സ്ഥലം , ഇവിടെയാണ് കാപ്പിരി തുരുത്ത്. ഫോർട്ടുക്കൊച്ചിയിലെ കാപ്പിരി തുരുത്തിൽ എത്താൻ പല വഴികളുണ്ട് . അതിലൊന്നു , കൽവത്തി കനാലിന് കുറുകെ പോകുന്ന ബൗണ്ടറി ബ്രിഡ്ജ് കടന്നു ഇടത്തെ ഭാഗത്തുള്ള…

വളരാൻ കൊതിച്ച ഒരു കുഞ്ഞു ചെടി

രചന : സഫീലതെന്നൂർ✍ ഒരു കുഞ്ഞു ചെടിയായി വളർന്ന എന്നെവെട്ടിക്കളഞ്ഞതു എന്തിനു നിങ്ങൾ?ഈ ലോകം ഒന്നുകാണുവാനുണർത്തുവാൻകരുണയാം ദളങ്ങൾ വിടർത്തി ഞാനും.കൂട്ടായി കൂടിയ കൂട്ടുകാർക്കെന്നുംതണലായി നിൽക്കുവാൻ ഞാൻ കൊതിച്ചുകൂടെപ്പിറപ്പെന്നു കരുതി ഞാനുംചേർത്തു പിടിച്ചു നിർത്തിയെന്നും.തേങ്ങും മനസ്സിലെ വിങ്ങലറിഞ്ഞുതേടുന്നതെല്ലാം സത്യം തിരയുവാൻ.ഒരു കാലമിത്രയും ചെയ്തതെല്ലാംനാടിന്റെ…

ഋതുഭേദങ്ങളറിയാതെ

രചന : രാജീവ് രവി ✍ ‍‍‍‍നീ തന്ന പ്രണയത്തിൻ്റെഉമ്മറപ്പടിയിലാണെന്റെഅക്ഷരങ്ങളൊക്കെയുംകവിതകളാകുന്നത്നിൻ്റെ പ്രണയത്തിൻ്റെഒറ്റത്തുരുത്തിലിരുന്നാണ്ഞാൻ ലഹരിയുടെഉന്മാദ മഴ നനയുന്നത്…..ഹൃദയത്തിൽ നീ നിറഞ്ഞുതുളുമ്പുമ്പോളെന്നിലൊരുസ്വാർത്ഥതയുടെ നാമ്പ് കിളിർക്കുന്നുണ്ട്എൻ്റെ ചുണ്ടുകളുടെനനവു തേടി നീ വരികനമുക്കൊന്നായ് പ്രണയ-ത്തിൻ്റെ പടർപ്പുകളിലൂർന്ന്സിരകളിലഗ്നി പടർന്ന്ഒന്നായ് ചേർന്നലിയാം….നിൻ്റെ ഇടനെഞ്ചിലെ ശ്വാസനിശ്വാസങ്ങളിൽഞാനെൻ്റെ സ്വപ്നങ്ങളെല്ലാംചേർത്തു വക്കുന്നുനിൻ്റെ പ്രണയത്തിൽഞാൻ സമ്പന്നന്നാണ്ഋതുഭേദങ്ങളേതുമില്ലാതെഎന്നിലൊരു…