പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്..
രചന : അബ്‌ദുൾ നവാസ് ✍ ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട്…
എൻ്റെ പുലമ്പലുകൾ –
രചന : ജീ ആർ കവിയൂർ✍ ഹൃദയങ്ങൾ ഒന്നിക്കുന്ന മണ്ഡലത്തിൽ,സ്നേഹത്തിന്റെയും ആഗ്രഹത്തിന്റെയുംഒരു മധുര സംയോജനമുണ്ട്.ഒരു കവിയുടെ തൂലിക, വാക്കുകളിലെ സത്യം,എന്റെയും നിങ്ങളുടെയും അഭിനിവേശത്തിന്റെഒരു കഥ വരയ്ക്കുന്നു.സ്നേഹം, വളരെ ജ്വലിക്കുന്ന ഒരു ജ്വാല,ഇരുണ്ട രാത്രിയിലൂടെ നമ്മെ നയിക്കുന്നു.സൗമ്യമായ സ്പർശനങ്ങളോടും ദയയുള്ള മന്ത്രിപ്പുകളോടും കൂടി,നിന്റെ…
ആരാണ് ശത്രു?
രചന : അരുൺ നായർ ✍ US വിസയ്ക്കുള്ള അപ്പോയ്ന്റ്മെന്റ് എടുത്ത്, ട്രാഫിക്കിൽ പെട്ട് വൈകിയാലോന്ന് പേടിച്ച് ഒട്ടു നേരത്തേ എത്തി ഗേറ്റിന് വെളിയിൽ കാത്തു നിൽക്കുകയാണ് ദുബായിലെ US കോൺസുലേറ്റിന് മുന്നിൽ. വിസയ്ക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിറങ്ങുന്ന ചിലരെ അറിയാതെ ശ്രദ്ധിച്ചുപോയി.…
പ്രളയം
രചന : ബാബു ഡാനിയൽ ✍ പ്രളയം വിതച്ചോരു നാട്ടിലായന്നോമല്‍-പ്പൈതലെ കുട്ടയിലേറ്റിക്കൊണ്ട്പൊങ്ങിവരുംമലവെള്ളത്തിലൂടൊരുപാവമാമമ്മ നടന്നുനീങ്ങി ഉള്ളം കലങ്ങിയ പെണ്‍കൊടിയാളവള്‍ഉള്ളിലെപ്പൈതലെ ഓര്‍ത്തുകൊണ്ട്വക്ഷോജമെത്തിയ വെള്ളത്തിലൂടവള്‍വത്സലചിത്തയായ് വെച്ചു പാദം ഉയരും മാനത്തു മാരിവില്ലെന്നവള്‍ഉള്ളാലെയാശകള്‍ നെയ്തുകൊണ്ട്തുള്ളുംമനവുമായക്കരെയെത്തുവാന്‍വെള്ളത്തിലൂടവള്‍ മെല്ലെ നീങ്ങി സര്‍വ്വനാശത്തിന്നടയാളമെന്നപോല്‍അക്ഷൗഹിണികള്‍ നിരന്നു വാനില്‍പക്ഷംതിരിഞ്ഞവര്‍ പാഞ്ഞടുത്തീടുന്നുപാഞ്ചജന്യം മുഴക്കുന്നു വാനില്‍ ആയിരമായിരം…
അത്ഭുതാവഹം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത്…
സർഗ്ഗകേളി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശോകമൂകമാം ചിത്തവുമായിതാ,ലോകതത്ത്വം തിരയുകയാണുഞാൻഊഴിതന്നതിർ ഭേദിച്ചനന്തമാ-മാഴിയും കടന്നാകാശവുംകട-ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,ഒന്നുചോദിക്കയാണുഞാ,നീവിശ്വ-മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്എന്തിനായിപ്രതിഭാസമിങ്ങനെ;സന്തതം തുടരുന്നൂ,നിരർഥകം?നൻമതൻ തൂവെളിച്ചം പരത്തിഞാ-നുൻമുഖം നടകൊള്ളുന്നിതന്വഹംഹാ! നിയതിതൻ ഭാവപരിണാമ-മീ,നമുക്കൊട്ടറിയുവാനാകുമോ?പീലി നീർത്തിയാടുന്നൂ,മയിലുകൾ!ചേലിയന്നു പാടുന്നൂ കുയിലുകൾ!ആ വനമുല്ലതൻ നറുപൂക്കളിൽ,തൂവമൃതേത്തു തേടുന്നുവണ്ടുകൾ!പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!പാലൊളി തൂകിയംബര വീഥിയിൽ,താലവുമായി നിൽക്കുന്നു ചന്ദ്രിക!പാവന…
നിഴൽക്കൂവകൾ
രചന : ഹരിദാസ് കൊടകര✍ മഴക്കാലമാണ്..നിഴൽക്കൂവകൾ,കാണുന്നതെല്ലാം,ഖനനം നടത്തി;തോൽച്ചെപ്പിലാക്കി-തൻ-ഇഷ്ടം പുതച്ചു. സമഷ്ടിവാദം-കുഴിയെടുക്കുവോർചോദ്യങ്ങളെല്ലാം,കൊത്തിപ്പറുക്കി-പുൽക്കൂനയിട്ടു.ഈർപ്പം തുരത്തി;തടം തോരാനിരുന്നു. പ്രത്യയദർശനം..നിത്യവഴുതന;തെങ്ങറ്റമെത്തി.നീൾക്കൂടുകെട്ടി,ഭൂതലിപികളിൽ-എഴുത്തോല പാകി. കരിനിഴലായ്കൊത്തിയാളുന്നപക്ഷികൾകന്മതിൽച്ചാടികനലരികിലെത്തി.ബാക്കി പ്രാണൻ-വിശന്നു. മുറിച്ചൂട്ടിലെത്തീ-മന്ദാര മൂകത;മനം തൊട്ടുഴിഞ്ഞും,മൃതി ചാരി നിന്നു.കാലറ്റ വീടുകൾ-പ്രാകിക്കൊഴിച്ചും;നിലതെറ്റിയെന്ന്-കൈവിട്ട ലോകം. അധിനിവേശകർ..പരക്കുന്ന കാലം;നാല്പാമരങ്ങൾ,തണൽ ദേശമാക്കി.മണ്ണും മരങ്ങളുംജലനിശ്ചയത്താൽഹരിത വിംശതിപാകാനെടുത്തു. ഓർമ്മപ്പതിവുകൾമൺമേനിയാക്കി.നിഴൽക്കൂവ സർപ്പം,ഇഴയാനുറച്ചു.സൂക്ഷിച്ച്..കീഴെ കല്ലിളകിയിട്ടുണ്ട്.
🌹 കാലം സാക്ഷി 🌹
രചന : ബേബി മാത്യു അടിമാലി✍ കാലമേ നീയാണു സാക്ഷിഎന്റെകർമ്മപഥങ്ങൾക്കു സാക്ഷിഅന്നെന്റെ വീഴ്ച്ചകൾആഘോഷമാക്കിയോർഅന്നെന്റെ കണ്ണീരു കാണാത്തവർകരുതിയില്ലാരുമേകനലൊരു തരിമതിഅഗ്നിതൻവന്മല ആയിമാറാൻഹൃദയത്തിൽ സൂക്ഷിച്ചകനലിന്റെ തരിയുമായ്എത്രയോ കാലമീ ഞാനലഞ്ഞുഅന്നെന്റെ വഴികൾമുടക്കിയ മുള്ളുകൾപുഷ്പ്പങ്ങളായിന്നു മാറ്റി കാലംഅന്നെന്റെ മോഹങ്ങളെല്ലാം കരിഞ്ഞു പോയ്ഇന്നവയെല്ലാം തളിർത്തു പൂത്തൂകാലം കരുതിയ നീതിസാരങ്ങളെനിങ്ങളാണിന്നെന്റെകർമ്മസാക്ഷിഇനിയെത്ര കാലമീ…
ഒരാളെ ഏത് സാഹചര്യത്തിലും ഉപാധികളില്ലാതെ കേൾക്കുക.
രചന : യൂസഫ് ഇരിങ്ങൽ✍ ഒരാളെ ഏത് സാഹചര്യത്തിലും ഉപാധികളില്ലാതെ കേൾക്കുക എന്നത് വളരെ മനോഹരവും വിലയെറിയതുമായ ഒരു കാര്യമാണ് .കരുതലോടെ, സ്നേഹത്തോടെ പറഞ്ഞു കൊണ്ടിരിക്കാൻ ഒരാളും ക്ഷമയോടെ സഹനുഭൂതിയോടെ അത് കേൾക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാ ബന്ധങ്ങൾക്കും പൂർണത…
കൂഷ്മാണ്ഡേ, ദേവീ,തവ തൃപ്പദങ്ങളിൽ🌹
രചന : കൃഷ്ണമോഹൻ കെ പി ✍ കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റിഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറിഅണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാംകൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..നാലാം ദിവസത്തിൽ, ഹാ,പാർവതീ ദേവീ നിൻ്റെകൂഷ്മാണ്ഡ ഭാവത്തിനെ ചിത്തത്തിലുറപ്പിച്ച്നാന്മുഖ പ്രോക്തമാകും വേദങ്ങൾ ഭജിച്ചു ഞാൻതാവക പാദാംബുജം…
