തുണയാകാത്ത ഇണ

രചന : ജയേഷ് പണിക്കർ✍ ജന്മനക്ഷത്രങ്ങളിണങ്ങിയാണ്ജാതകപ്പൊരുത്തവുമുത്തമമായ്എത്തിച്ചതങ്ങെനെ മറ്റൊരു പാതയിൽദുഷ്ക്കരമായൊരു യാത്രയിനികൂട്ടിനു മുൻപിലായുണ്ടെന്നങ്ങേറ്റംഊറ്റമോടങ്ങു പറഞ്ഞിടുന്നുവിശ്വസിച്ചേറ്റം കരുതി തുടങ്ങിയങ്ങാശ്വാസമോടെ നടന്നങ്ങനെവന്നു പതിക്കുന്നുമുൻപിലായിഒന്നല്ലൊരായിരം ദുർഘടങ്ങൾതെല്ലൊന്നു നോക്കി ഞാനമ്പരന്നുവല്ലാതെ നിന്നങ്ങുഴറിടുമ്പോൾമുൻപിലുണ്ടെന്നൊരാശ്വാസ വാക്കതുമെല്ലെയെൻ കാതിൽ മുഴങ്ങിടുന്നുഏറെ പ്രതീക്ഷയോടോടിയെത്തിഏകാന്തമായൊരാ പാതമാത്രംഞെട്ടലോടന്നറിഞ്ഞെന്നിണയൊട്ടുമേഎത്തീടുകില്ലഇനിഎൻതുണയ്ക്കായ്ജന്മനക്ഷത്രത്തിൻ സമയമതോകർമ്മദോഷത്തിൻ പിഴയതാണോചൊല്ലുമോ എന്തിനി ചെയ്യേണ്ടതങ്ങുഞാനെന്നെ സ്വയമങ്ങെരിച്ചിടട്ടെ

നീലാംബരി

രചന : പ്രിയ ബിജു ശിവ കൃപ ✍ വശ്യഗന്ധി പുഷ്പം…. മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്….നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം….വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ…പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ…

സിദ്ധൻ.

രചന : രഘുകല്ലറയ്ക്കൽ.✍ പാടും മനസ്സൊരു വേദനയായിന്നും..പാടാനറിയില്ലയെങ്കിലുമെന്റയീ….പാതിയടഞ്ഞൊരാ ജീവിത യാത്രയും..പണ്ടില്ലാത്തിനിയുമെൻ മോഹസ്വപ്നങ്ങളും.!കണ്ടാലറിയാത്ത ചെങ്ങാതിമാരിവർ.കണ്ടകാലങ്ങളിൽ കൂട്ടത്തിൽ നിന്നവർ.കാലം കഴിഞ്ഞപ്പോൾ എല്ലാം നശിച്ചുഞാന-ക്കാലമിന്നില്ലെനിക്കിന്നു ഭിക്ഷാടനം.!!സമ്പുഷ്ടമായൊരാക്കാലമതോർക്കുമ്പോൾസർവ്വവും കൈവന്ന ധാർഷ്ട്യമോടന്നു തൻ.സൗഹൃദം ചുറ്റിലും;ബാറിലും;ചീറുന്ന കാറിലും…സർവ്വ നേരം സദാ ഉന്മത്തനാണു താൻ!!നാട്ടിൽ പ്രമാണിയായ് ഒറ്റമോനാകിലും.നല്ലവനായുള്ള താതന്റെ വേർപാടിൽ..നാട്ടിൽ പ്രദേശങ്ങൾ…

പൊറോട്ടയാണ് താരം

രചന : വാസുദേവൻ. കെ. വി✍ “അച്ഛാ വിശക്കുന്നു. പൊറോട്ട വേണം. “മൂത്തവൾ ചിന്നവളെ കൊണ്ടാണ് എന്നും നിവേദനം നൽകാറുള്ളത്.പുറത്തിറങ്ങിയാൽ മക്കൾക്ക് നിർബന്ധം അമ്മക്ക് ഉണ്ടാക്കാൻ ആവാത്തതൊന്ന് രുചിക്കാൻ. തെങ്ങിൽ കേറാനും ടാങ്കർ ലോറി ഓടിക്കാനും തുനിഞ്ഞിറങ്ങുന്ന നമ്മുടെ മല്ലൂസഹോദരിമാർക്ക് പൊറോട്ടയുണ്ടാക്കൽ…

പെരുമഴക്കാല രാത്രി

രചന : ശ്രീനിവാസൻ വിതുര✍ പെയ്തൊഴിയാത്തൊരാ പെരുമഴക്കാലവുംകാർമുഖിൽ മൂടിയിരുണ്ടൊരാകാശവുംഇടിമിന്നൽവെട്ടം പരക്കുന്നനേരംഞെട്ടിയുണർന്നു കരയുന്നകുട്ടികൾപുഴയുടെയാരവം കൂടിവരുന്നതാഇടനെഞ്ചിൽത്താളതുടിമുഴങ്ങീടുന്നുഹുങ്കാരശബ്ദംമുഴക്കിയോ മാരുതൻആടിയുലച്ചു രസിച്ചുമരങ്ങളെനിദ്രയെപുൽകാൻ കഴിയാതിരിക്കവേപ്രകൃതിയും ഭീകരഭാവംപകരുന്നു.കലപില ശബദങ്ങളെങ്ങോ മുഴങ്ങുന്നുചുറ്റിലുമാരോ ചലിയ്ക്കുന്നൊരൊച്ചയും.പേടിയതെന്നെ വരിഞ്ഞുമുറുക്കവേഉച്ചത്തിലാരോ വിളിക്കുന്നകേൾക്കുന്നുമുറ്റത്തിറങ്ങിഞാൻ ചുറ്റിലും വീക്ഷിച്ചുമിന്നൽ വെളിച്ചത്തിൽ കണ്ടുവല്ലോഇരുളിൽ ചലിക്കുന്ന രൂപങ്ങളൊക്കയുംഭീതിയാൽ വീടുകൾതട്ടിവിളിക്കുന്നു.കിട്ടിയതെല്ലാമേ ഭാണ്ഡമായ് തൂക്കിയോർപാലായനം ചെയ്തു രക്ഷതേടാൻ.കെട്ടിപടുത്തതുപേക്ഷിച്ചു…

മാർക്സിസ്റ്റ് ഗുണ്ടായിസം ന്യൂയോർക്ക് ടൈം സ്‌ക്വയറിലും

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രണ്ടരലക്ഷം കാഴ്ചക്കാർ അണിനിരക്കുന്ന കൂറ്റൻ യോഗത്തെ ന്യൂയോർക്കിലെ ടൈംസ്‌ക്വയറിൽ കേരളാ മുഖ്യൻ അഭിസംബോധന ചെയ്യും എന്ന് കൊട്ടിഘോഷിച്ചു നടത്തിയ അടി-“പൊളി” യോഗത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഇരുന്നൂറ് പേരേ കൂടാതെ കഷ്ടി നൂറോ നൂറ്റമ്പതോ മലയാളികൾ മാത്രമേ…

രാവണൻ

രചന : ജോയി നെടിയാലിമോളേൽ ✍ മോഹിച്ചതൊക്കെ വശത്താക്കുമാ-‘ദശാനനൻ’ – തീണ്ടാതെ,നുകരാതെ,നുള്ളിനോവിക്കാതെ-കണ്മണിപോലോളെ-കൺപാർത്തുകൊണ്ടവൻ!നുകരുമാ പൂമ്പൊടിക്കൊപ്പമാ-വണ്ടൊന്നുതൊട്ടാലതിലൊട്ടു-മേശുംപരിഭവമേതുമാപ്പൂവിനും!എന്നാലുമേറ്റമിച്ഛാതുരം ഭഞ്ജിച്ചു-‘ദശഗ്രീവൻ’ മാനിച്ചു,പാലിച്ചാ-ജാനകി,തന്നശോകവനികയിൽ.മൂക്കത്തുകോപംചുമക്കുമാ രാവണ-നെന്തേകെടുത്താഞ്ഞു,മാനമാ സീത-തന്നോമലാം പെങ്ങൾതൻ-മൂക്കും മുലകൾ മുറിച്ചീടിലും!കാലം ശഠിച്ചൊരു,രാവണൻ വേണമെന്ന-വനെവധിക്കുവാൻ രാമനായും.ബ്രഹ്മാവുനൽകിയോരമർത്യമാ,മമൃതു-ദ്രവിക്കുകിൽമാത്രമെ വധിക്കാൻ-കഴിയുള്ളു ദശഗ്രീവനെയെന്നു-മന്ത്രിച്ചുവിഭീഷണൻ രാമപക്ഷം !അർത്ഥത്തെ മോഹിച്ചു വഞ്ചിച്ചു ജ്യേഷ്ഠനെ-ഹനിക്കുവാൻ കൂട്ടായി രാമനൊത്ത് !ദിഗന്തം…

എവിടെ നീ

രചന : എം പി ശ്രീകുമാർ✍ എവിടെ നീ കലയുടെകനകവസന്തമെ !എവിടെ നീ കവിതകവിയും ലാവണ്യമെ !നിറപീലി നീർത്തിയാടുന്നതുംനൻമ പൂവർഷമായ് പെയ്യുന്നതുംവർണ്ണങ്ങൾ വാരി വിതറുന്നതുംകണ്ണിനു പൂരമായ് തീരുന്നതുംനറുംതേൻ നിറഞ്ഞു ശോഭയോടെപരിമളം തൂകി നില്ക്കുന്നതുംസർഗ്ഗകവാടം തുറക്കുന്നതുംസ്വർഗ്ഗമായ് സുസ്മിതം തൂകുന്നതുംപൊന്നുഷസ്സായ് താലമേന്തുന്നതുംസന്ധ്യയായ് സിന്ദൂരം ചാർത്തുന്നതുംവാസന്തദേവികെ…

പട്ടിത്തെരുവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ കണ്ടവരൊക്കെ പട്ടികൾഓടിച്ചിട്ട്…

ഒരു സ്കൂൾ ഗ്രൗണ്ടും കമ്മ്യൂണിസ്റ്റ് പച്ചയുടെ ദുഖവും.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ മാനേജ്മെന്റ് ശക്തമായൊരു തീരുമാനമെടുത്തപ്പോൾ തനിക്ക് മൗനം ഭജിക്കേണ്ടി വന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കേണ്ടത്. ഒരു അഭ്യുദയകാംക്ഷി ഉയർത്തിയ ആവശ്യം അവിടെ കൂടിയവരിലേറെ പേരും ആവേശത്തോടെ ഉൾക്കൊണ്ടു. സ്കൂൾ ഗ്രൗണ്ടിൽ ആഭാസ പ്രവൃത്തികളും അനാശാസ്യവും നടക്കുന്നു…