സൃഷ്ടിക്കുപിന്നിൽ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️. ആരുസൃഷ്ടിച്ചാരു സൃഷ്ടിച്ചീയുലകത്തെ!നേരിലായതാരറിയുന്നൊന്നുചിന്തിച്ചാൽആരു സൃഷ്ടിച്ചാലുമിന്നിക്കാൺമതൊക്കെയുംചാരുമന്ദസ്മിതം തൂകിയെത്രനാൾ നിൽപ്പൂ!ആദിയുഗംതൊട്ടുനമ്മൾ വന്നുപോകുന്നു,ആദിമധ്യാന്തങ്ങളേതുമേതുമില്ലാതെ!ആർക്കറിയാ,മാർക്കറിയാമൊന്നതിൻ സാരംഓർക്കുകിലെന്തത്ഭുത,മത്ഭുതമീലോകം!കവിതകൾ പൂത്തുനിൽക്കാൻ മാമകഹൃത്തിൽ,കവിമാതേ,നിൻ്റെനൃത്തം തുടരൂനിത്യംഅഹംബോധമെന്നതില്ലേൽ സർവവുംശൂന്യംഅഹങ്കാരമല്ലി,നമുക്കുള്ളിലെന്നാളും!കണ്ണുമെല്ലെത്തുറന്നങ്ങുമേലെ നോക്കീടിൽവിണ്ണുകാണാം വിണ്ണിലൊരു സൂര്യനെക്കാണാംമണ്ണിൽനിന്നൊട്ടാമഹത്വം കണ്ടറിഞ്ഞീടാൻ,കണ്ണുകളില്ലാത്തതല്ലോ നമ്മുടെദോഷം!എത്രയെത്രയുന്നതനായീടിലും മന്നിൽഎത്രകാലമുണ്ടുവാഴ്‌വിൻ വ്യാപ്തിയൊന്നോർത്താൽ!വിത്തിനകത്തൊളിച്ചങ്ങിരിക്കവേതന്നെ;മൃത്യുവുണ്ടാ ജീവനൊപ്പ,മാർക്കറിയാത്തൂഏതൊരാൾക്കേ,യായിടുന്നിന്നതിനെവെല്ലാൻഏതൊരാൾക്കുമാവുകില്ലെന്നതത്രേ സത്യം!ആയതിനെയോർത്തുകണ്ണീർ പൊഴിച്ചാലൊന്നുംആയുസ്സൊട്ടും നീളുകില്ലെന്നറിവൂനമ്മൾഎന്നിരുന്നാലുമീലോക,മെത്രസുന്ദരം!തന്നെ,താനൊന്നോർത്തുനോക്കിലെത്രവിസ്മയം!ഇത്തിരിക്കാലമേ നമുക്കുള്ളുവെന്നാലും,ഒത്തിരി ജീവിച്ചുതീർക്കാൻ നമുക്കാകേണംഅന്യദുഃഖ,മറിയേണമപ്പൊഴുംനമ്മൾവന്യചിന്ത വെടിയേണമപ്പൊഴുംനമ്മൾഈ…
ആതുരാലയങ്ങൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽവർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീഅണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽപിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ. കാലംകടന്നുകടന്നങ്ങു പോകവേഋതുക്കളും മാറിമറിയുന്നൊട്ടുമേജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നുജീവൻ തുലാസിലാടിദുഃഖമേറുന്നു. പാച്ചിലിൻ പരാക്രമം പിന്നെതുടരുംഅറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻആതുരാലയത്തിന്നകത്തളംതേടുംജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ. ജീവന്നുവിലയിന്നെണ്ണിപ്പറയുന്നുഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾപ്രത്യക്ഷദൈവവും പ്രഹസനമായിമാറുംആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി! മരണപ്പെട്ടുപോകുമോരോജീവനുംമർത്ത്യനെന്ന വിലനൽകുവതുണ്ടോപിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും! കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റംനാഥനില്ലാകളരിപോലെയല്ലോയെങ്ങുംനാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽനന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു! ആരെവിശ്വസിച്ചീടണമെന്നതറിയില്ലവാക്കുകൾ…
*തൊട്ടാവാടി *
രചന : ജോസഫ് മഞ്ഞപ്ര ✍️. പുസ്തകത്താളിനുള്ളിലെമയിൽപീലി തുണ്ടുകൾപെറ്റു പെരുകിയോയെന്ന്കൗതുകത്തോടെ നോക്കികാത്തിരുന്ന കൗമാരം.പള്ളിക്കൂടത്തിലേക്കുള്ള യാത്രയിൽ,വാക്കുപൊട്ടിയ സ്ലേറ്റിലെയ ക്ഷരങ്ങൾ,മായ്ക്കാൻ മഷിത്തണ്ട് തേടിയലഞ്ഞ കൗമാരം,കുട്ടി ഫ്രോക്കിന്റെ കീശയിലെനാരങ്ങാ മിട്ടായി തീർന്നുവോയെന്ന്വേപഥു പൂണ്ട കൗമാരം.അച്ഛനോ, അമ്മയോഉച്ചത്തിലുരിയാടിയാൽപെട്ടെന്ന് വാടുന്ന കൗമാരം.തൊടിയിലെ ചെടികളെസാകൂതം നോക്കി ഓമനിച്ചിരുന്നകൗമാരംതൊട്ടാൽ വാടുന്ന ചെടിയെ…
മണിയറ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️. തട്ടത്തിലൊളിപ്പിച്ചചാട്ടുളിക്കണ്ണുകളിൽസുറുമയിതെഴുതിയതാരാണ്തത്തിക്കളിക്കുന്നതത്തമ്മച്ചുണ്ടുകളിൽഗസലിന്റെ ശീലുകൾ പകർന്നതാര്വാഴക്കൂമ്പഴകുള്ളചേലൊത്ത കൈകളിൽമൈലാഞ്ചിയണിയിച്ചു തന്നതാര്പത്തരമാറ്റുള്ളപാലക്കാമാല നിൻമണിമാറിൽ ചന്തത്തിലണിഞ്ഞതാര്ഇടയ്ക്കിടെ തുടിക്കുന്നഖൽബിനകത്തൊരുമണിയറ ഒരുക്കിയതാർക്കായിരുന്നുഅത്തറും പൂശി നിൻമണിമാരനണയുമ്പോൾമൊഞ്ചത്തി നീ തട്ടം മറയ്ക്കുകില്ലേനാണത്താൽ കവിൾത്തടംതുടുക്കുകില്ലേ…….?
അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ വെള്ളപ്പൊക്കവും കപട പ്രവചന വാദികളും ?
വലിയശാല രാജു✍️. 2025 ജൂലൈ 4-ന് പുലർച്ചെയോടെ അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസ് സംസ്ഥാനത്തെ ഗുവാഡലൂപ്പെ നദീതടത്തിൽ ആഞ്ഞടിച്ച മിന്നൽ പ്രളയം (flash flood) ലോകത്തെ ഞെട്ടിച്ചു. 25-ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതയാണ് ആദ്യ റിപ്പോർട്ടുകൾ.…
ഓർമ്മയിൽ നീ മാത്രം
രചന : സതി സുധാകരൻ ✍️. നാളേറെയായ് കാത്തിരിക്കുന്നു ഞാൻഒരു നോക്കു കാണുവാൻ വേണ്ടി മാത്രംകരയുവാൻ കണ്ണുനീർ ബാക്കിയില്ലഇരുൾ മൂടിനില്ക്കുന്നോരീ വേളയിൽപെയ്തൊഴിഞ്ഞ നയനങ്ങളായി ഞാൻനോക്കി നില്കുന്നു ആകാശവീഥിയിൽവെൺ മേഘ പാളിക്കിടയിലൂടെതോണി തുഴഞ്ഞു പോയെന്റെ കണ്ണൻഓടക്കുഴൽ വിളിനാദവും കേട്ടില്ലപീതാംബരപ്പട്ടു കണ്ടതില്ലകാർമുകിൽ വർണ്ണനാം കാർവർണ്ണനെമേഘങ്ങൾ…
ഫൊക്കാനാ കേരളാ കണ്‍വെൻഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ വേദികൂടി ആകും.
ശ്രീകുമാർ ഉണ്ണിത്താൻ✍️. 2025 ആഗസ്റ്റ് 1 മുതല്‍ 3 വരെ കോട്ടയത്തെ കുമരകം ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ടിൽ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും…
‘മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപം’; കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു.
രചന : ജോര്‍ജ് കക്കാട്ട്✍️. പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും. നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ…
മഠയൻ
രചന : കാവല്ലൂർ മുരളീധരൻ ✍️. ആർക്കുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യം ജീവിതത്തിൽ പകുതിവഴി കഴിയുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിത്തുടങ്ങും.അതൊരു കുറ്റമാണോന്ന് ചോദിച്ചാൽ അല്ലെന്നും ആണെന്നും പറയാം. ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടംപോലെ ജീവിക്കാൻ അവകാശമുണ്ട്.കുറ്റങ്ങളും കുറവുകളും സ്വയം കണ്ടെത്തി ചികിൽസിക്കുന്നത് തെറ്റാണെന്ന…
സമുദ്രം പറയുന്നത്
രചന : എം പി ശ്രീകുമാർ ✍️. ചക്രവാളങ്ങളെ പിന്നിട്ട്അകലങ്ങളിലേക്ക് നീളുന്നമഹാസമുദ്രം !അഗാധവും നിഗൂഢവുമാണ്അതിന്റെ അന്തരംഗം !എങ്കിലുംതീരങ്ങളിലേക്കെത്തുമ്പോൾതിരമാലകളായ്രൂപാന്തരപ്പെടണമെന്ന്അത് പറഞ്ഞുതരുന്നു.ഉയർന്നുതാഴുന്നചഞ്ചല കാന്തിയോടെതീരത്തെപുണരേണ്ടതെങ്ങനെയെന്ന്സമുദ്രം പറയുന്നു.ഉയർന്ന തിരമാലകൾചാതുര്യമാർന്ന വഴക്കത്തോടെതാഴേണ്ടതാണെന്ന്സമുദ്രം ഓർമ്മിപ്പിക്കുന്നു.താഴ്ന്നിടത്തുനിന്നുംപ്രസരിപ്പോടെഉയരേണ്ടതെങ്ങനെയെന്ന്അത് കാണിച്ചുതരുന്നു.ഉയർന്നും താഴ്ന്നുംഅലയടിക്കുന്ന, ആവേശത്തിന്റെനൃത്തച്ചുവടുകൾക്കുംജീവിതരതിക്കുമപ്പുറംസ്ഥിരപ്രജ്ഞയോടെ,ശാന്തഗംഭീരമായ്അന്തരംഗംവർത്തിക്കേണ്ടതെങ്ങനെയെന്നുംസമുദ്രം പറയുന്നു.ജലം തപിച്ച് നീരാവിയായ്ഉയർന്നുപൊങ്ങിമഴമേഘങ്ങളായ് പാറിപ്പറന്ന്ഒടുവിൽ ഘനീഭവിച്ച്മറ്റൊരു ദിക്കിൽമഴയായ് പെയ്യുന്നതിനെക്കുറിച്ചുംസമുദ്രം പറയുന്നു.മഴവെള്ളംനദികളിലൂടൊഴുകിഅവസാനം,സമുദ്രത്തിലേക്കു…