ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

പ്രവാസലോകത്തെ നഴ്സുമാരുടെ മടക്കയാത്രകൾ നൽകുന്ന പാഠം

രചന : ജെറി പൂവക്കാല✍ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിക്ക് പുതിയ കാര്യമല്ല. എന്നാൽ സമീപകാലത്ത് പ്രവാസലോകത്ത് ചർച്ചയാകുന്നത് ‘റിവേഴ്സ് മൈഗ്രേഷൻ’ അഥവാ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഗൾഫിലേക്കോ നാട്ടിലേക്കോ ഉള്ള തിരിച്ചുപോക്കാണ്. കോവിഡ് കാലത്തിന് ശേഷം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്…

വിലയില്ലാതായവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ വേദനയെല്ലാമുള്ളിലൊതുക്കിവാതോരാതെ ഉരിയാടുന്നവർവിനയമേറിയ എളിമകളെല്ലാംവിടരുന്നൊരു പുഞ്ചിരിയോടെ. വെട്ടൊന്നെന്നും മുറിരണ്ടെന്നുംവാദിക്കുന്നവരോ ‘നന്മക്കായിവൈരികളേറെഉണ്ടെന്നാകിലുംവിഷമല്ലവറ്റകളെന്നറിയമല്ലോ! വളയാത്തൊരു നട്ടെല്ലോടെന്നുംവകവെപ്പില്ലാ അരിശവുമായിവാളായുള്ളതു നാവായിയുന്നിവീഴുന്നവരെ താങ്ങാനെന്നും. വരും വരായ്മകളോർക്കാതെവരുത്തി വച്ച വിനകളനേകംവടികൊടുത്തവരടിയുംവാങ്ങിവിയർത്തുരുകിയ നെഞ്ചുമായി. വിശാലതയേറിയ അന്തരംഗംവില്ലാളികളായി പാരിതിലെല്ലാംവിശക്കുന്നവർക്കന്നവുമായിവ്യാധിയുള്ളോർക്കാശ്രയമല്ലോ! വിടനല്ലെന്നാൽ അലിവോടെവായിലൂറിയ പഞ്ചാരയുമായിവാലാട്ടുന്നോരു…

അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികൾ

രചന : പ്രിയ ബിജു ശിവകൃപ ✍ കാലമേ, കേൾക്കുന്നീലയൊ നീയെന്റെ വിലാപങ്ങൾഅസ്ഥികൾ നുറുങ്ങിയ നൊമ്പരങ്ങൾചിതറിപ്പോയ സ്വപ്നങ്ങൾഅവശേഷിച്ച പ്രണയത്തിന്റെഅസ്ഥികൾ കലശങ്ങളിലാക്കിവിട്ടുപോയോരെൻ പ്രണയിനിയുടെഓർമ്മകൾ മാത്രം ബാക്കിയായിഇനിയില്ല പരിഭവങ്ങൾ തേങ്ങലുകൾആശ്ലേഷമധു പകരും ചുംബനങ്ങൾകുത്തിയൊലിച്ചു വന്നൊരാ ഉരുളി-ലമർന്നു പോയൊരെൻ സ്വപ്നങ്ങൾകാവിലെ കൽവിളക്കുകൾഒരുമിച്ചു തെളിക്കുവാനാവില്ലായിനിതേവർ തൻ പ്രദക്ഷിണവഴികളിൽഅടി…

സാഹചര്യതെളിവ്.

രചന : ദിവാകരൻ പികെ. ✍ “സാഹചര്യതെളിവിന്റെ അടിസ്ഥാനത്തിൽ, പ്രതികുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ, എതിർ ഭാഗം വക്കീലിന് കഴിയാത്ത, സാഹചര്യത്തിൽ കീഴ് ക്കോടതി വിധിച്ച പതിനാല്, വർഷത്തെശിക്ഷാ കാലാവധി, റദ്ദുചെയ്തതായി സുപ്രിം കോടതി ഇതിനാൽ,പ്രഖ്യാപിക്കുന്നു, കൂടാതെ പ്രതിയെന്ന്, ആരോപിക്കപെട്ടവ്യക്തിയുടെപ്രായംകണ ക്കിലെടുത്ത്ദുർഗുണപരിഹാര പാഠശാലയിലയിൽ നിന്നും,…

“ജസ്ന”യോട്.**

രചന : മംഗളാനന്ദൻ✍ സോദരീ,യകലത്തി-ലിരിക്കുമ്പോഴും, നിന്റെവേദനകളെ തിരി-ച്ചറിഞ്ഞ ഭ്രാതാവീ, ഞാൻ.അനുജത്തിയായ് നിന്നെ-ക്കണ്ടു ഞാൻ, കൂട്ടായ്മയിൽവിനയത്തോടെ നിന്നു“ജസ്ന” നീ, ദയാനിധി!‘സ്നേഹമാലിക’യായസാഹിതീസഖ്യത്തിന്റെമോഹന വാഗ്ദാനമായ്നീ മരുവിയ കാലം,ഇന്നുമുണ്ടെന്നോർമ്മയിൽനമ്മുടെ കൂട്ടായ്മയിൽനിന്നു സൗഹൃദത്തിൻ്റെസൗരഭ്യം പരന്നതും,ഒരിക്കൽ പോലും നേരിൽകാണാത്തയസ്മാദൃശർ,ശരിക്കും സാഹോദര്യ-ത്തിൻ കുളിർ നുകർന്നതും!മിത്രമേ, നീയെൻ കുറും-കവിതാശകലങ്ങൾ-ക്കെത്ര ചാരുതയോടെ“പോസ്റ്ററിൽ”ജീവൻ നൽകി!നിഖിലം നിരാമയ-ഭാവമായിരുന്നു…

ദാഹം – പ്രളയം.

രചന : ഷാജഹാൻ തൃക്കരിപ്പൂർ ✍ ദാഹിച്ച്, ദാഹിച്ച് ഒടുവിൽ ഭൂമിക്ക് കിട്ടിയ ദാഹജലംമഴത്തുള്ളികളായ് പെയ്തിറങ്ങിയപ്പോൾഅത് നിലയ്ക്കാത്ത പ്രവാഹമായി.ഉരുൾ പൊട്ടി, അലറി വിളിച്ച് പ്രളയമായ് ആർത്തിരമ്പി.അണക്കെട്ടുകളും ഷട്ടറുകളും തകർത്ത്, അനേകരെ അനാഥരാക്കി,പിഞ്ചു കുഞ്ഞിന്റെ ഉടൽ പറിച്ചെടുത്ത്, വലിച്ചെറിഞ്ഞ്,കരൾ കരിക്കുന്ന കാഴ്ചകൾ സമ്മാനിച്ച്,പിന്നെയും…

നവവർഷമേ, സ്വാഗതം!

രചന : ബിന്ദു അരുവിപ്പുറം ✍ മഞ്ഞിനുള്ളിൽ മാഞ്ഞിടുന്നസുന്ദരി ഡിസംബർ നീ,പ്രണയമുള്ളിലായ് നിറച്ചുവഴിയകന്നുപോകയോ?ഓർമ്മയൊക്കെ നെഞ്ചിലാക്കി-യാത്രചൊല്ലിപ്പോകയോ??വെണ്ണിലാവുദിച്ചപോലെ-യെന്നിൽ നീയുണ്ടിപ്പൊഴും.ഇതളടർന്ന കനവതൊക്കെമഞ്ഞിലായലിഞ്ഞുവോ?തളിരുകളായ് മിഴിതുറന്നി-ടുന്നു നൽ പ്രതീക്ഷകൾ!പ്രഭചൊരിഞ്ഞണഞ്ഞിടുന്നുപുതിയവർഷകാമിനി.ഉത്സുകരായ് നാമെതിരേ-റ്റുത്സമായ് തീർത്തിടാം.ലോകനാഥൻ നമ്മിലായ-നുഗ്രഹങ്ങൾ ചൊരിയവേകാലചക്രം താളമോടെമേനിക്കാട്ടിയെത്തിടും!നന്മകൾ വസന്തമായ്വിരിഞ്ഞിടട്ടെ ചുറ്റിലും.നല്ലതായ് തെളിഞ്ഞിടട്ടെമനമതേറ്റമെപ്പൊഴും!ഉള്ളിലേറുമാശയോടെ-യീവരുന്നൊരാണ്ടിനായ്ചൊല്ലിടട്ടെയൂഷ്മളമാംസ്വാഗതം, സുസ്വാഗതം!

എന്റെ മരണ ദിനത്തിൽ ആലപിക്കേണ്ടുന്ന കവിത

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തലമുറകൾ വന്നു,പോയ്മറയും-മണ്ണിൽഒരു പിടി സ്വപ്നങ്ങൾ പുനർജ്ജനിക്കുംമധുരംപ്രതീക്ഷിച്ച ജീവിതങ്ങൾ-പക്ഷേ,കണ്ണീരിൽ മുങ്ങിത്തിരിച്ചുപോകും. കാലത്തിനൊപ്പം നടക്കാൻശ്രമിക്കവേ,കാൽകുഴഞ്ഞിടറിത്തളർന്നുവീഴുംകൈത്താങ്ങുനൽകാതൊഴിഞ്ഞുമാറി-കാലംഅറിയാത്തപോലേ കടന്നുപോകും. വാസന്തമേറെ യകന്നുനിൽക്കും-പാവംമർത്യരോ ശിശിരങ്ങളായ് കൊഴിയും.നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-മോർമ്മയിൽമാത്രമൊതുങ്ങി നിൽക്കും. അറിയാതെ ജീവൻകൊഴിഞ്ഞുപോകേ-നവമുകുളങ്ങൾ പുലരികളായ് വിടരുംസ്വപ്നങ്ങളീറനുടുത്തുനിൽക്കും-മർത്യ-നുലകത്തിൻ സിംഹാസനത്തിലേറും. വരളുന്ന പുളിനമാംജീവിതങ്ങൾ-ചിലർ ബലിദാനമേകിക്കടന്നുപോകുംതളരാത്ത…

പുതുവർഷത്തെ വരവേൽക്കാം

രചന : തങ്കം കല്ലങ്ങാട്ട് ✍ കഴിഞ്ഞു പോയ കാലത്തെ ദുരിതസഞ്ചയംഒരുമയോടെ നാമിനി പ്രതിരോധിക്കണംസ്വജനപക്ഷപാതവും അഴിമതികളുംനിറഞ്ഞ സൗഹൃദങ്ങൾ പരിത്യജിക്കണംഅരുമയായ കുഞ്ഞിനെ നിധനം ചെയ്തിട്ട്സുഖിച്ചു വാഴും തായമാർ നിറഞ്ഞ നാടിത്പെരുത്ത വൈരാഗ്യങ്ങൾ മനസ്സിൽ സൂക്ഷിച്ച്കൊടിയ ദ്രോഹങ്ങൾ ചെയ്ത നാടിത്മദിരയും മറ്റുള്ള ലഹരികളുംമരുന്നു പോലെ…

“പാറപ്പുറത്ത് “മരണമില്ലാത്തകഥാകാരൻ .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1924 നവംബർ 14-ന്‌ മാവേലിക്കര താലൂക്കിലെ കുന്നം കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞു നൈനാൻ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി ജനിച്ചത്. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ…