ശിശുദിന ഗാനം
രചന : തോമസ് കാവാലം.✍️ നമിക്കുക നമിക്കുകനായകനെ നമിക്കുകനെഹ്റുവിന്റെ ജന്മദി നംനിനച്ചിടാം നമിച്ചിടാം.നമുക്കു നന്മയാം ദിനംവിളക്കായി ഭൂവിൽ വന്നോൻവിളിക്കുന്നു മക്കൾ നമ്മെകളിച്ചിടാൻ തന്നൊപ്പമായ്.പുഞ്ചിരി വിരിയും ചുണ്ടുംഅഞ്ചിതമാം പൂവതൊന്നുംമഞ്ജിമയുള്ളൊരു കാലംമനതാരിലെത്തിക്കുന്നു.ചാച്ചാജിയെ പോലാവേണംഉച്ചനീചത്വങ്ങൾ വേണ്ടസ്വച്ഛമായ ശീലങ്ങളുംവെച്ചുപുലർത്തുകയെന്നും.നിർമ്മലമാം ചിന്തയാലേനന്മവഴി തേടീടേണംനല്ലവനാം നെഹ്റുവിന്റെനടവഴി തുടരേണം.
ബഹുമാനമെന്ന ശക്തി
രചന : മംഗളൻ. എസ് ✍️ ബഹുമാനമാരോടുമില്ലാത്തൊരുയുഗംബഹുമാനം നേടാത്ത കർമ്മപഥങ്ങളുംമാതാപിതാക്കളോടില്ലൊരു ബഹുമാനംമനസ്സിൽലിടംപോലുമില്ല ഗുരുക്കൾക്കുംബഹുനില മാളികതന്നിൽ വസിച്ചാലുംബഹുമാനമറിയാത്തോൻ നീചൻ, നികൃഷ്ടൻബഹുമാനം സംസ്കാരമായി വളരേണംബഹുമാനം നാം സ്വയമാർജ്ജിച്ചെടുക്കണംനൽകണമർഹതയുള്ളോർക്കുബഹുമാനംനേടണം അർഹതയുണ്ടെങ്കിൽ ബഹുമാനംമാതാപിതാക്കൾക്കുനൽകണം ബഹുമാനംമരണാനന്തരവുമതുതുടരേണംഗുരുവരന്മാർക്കും മുദിർന്നോർക്കുമാദരംഗുരുത്വമുള്ളേതൊരു പൗരനും ഭൂഷണം.
ശിശിരം
രചന : പിറ വം തോംസൺ✍️ ശിശിരമേ, കൈശോരസ്മരണകളുണർത്തിമുറ്റത്തെ കരിയില-ക്കൂട്ടിൽ തീനാളമായിവീണ്ടും വന്നുവല്ലോ നീ!വാരുറ്റ വാസന്തത്തിൻമാരിവിൽപ്പൂ വാടികതീർക്കുവാൻ കരിമുകിൽമറുപിള്ള നീയിതാ!ഇലയില്ലാച്ചില്ലയിൽതേൻ മലർക്കിളി, ചിറക്പുതച്ച് മൗന ഭജനവിറയാർന്നുരുക്കുന്നു!നാട്ടു വഴിയിൽ നാടൻചായപ്പീടികയ്ക്കുള്ളിൽകട്ടിപ്പുതപ്പ് കെട്ടുകൾചുടു ചായയിൽ മുങ്ങി-ക്കുതിർന്നു നിവരുന്നു!ഇല വീഴും ശിശിരംമറി കടന്നെങ്കിലേഇതൾ വിരിയും ചൈത്രംമതി…
ശാസ്ത്രത്തിന്റെ വസ്ത്രം ധരിക്കുന്ന മതം.
രചന : വലിയശാല രാജു ✍️ “ശാസ്ത്രം വളർന്നതോടെ മതത്തിന് നിലനിൽപ്പില്ലാതായി” എന്ന ധാരണ ഒരു കാലത്ത് ശക്തമായിരുന്നു. 19-ാം നൂറ്റാണ്ടിലെ ചില വിചാരകർ, മനുഷ്യൻ ബിഗ് ബാങ് മുതൽ ഡിഎൻഎ വരെയുള്ള എല്ലാ രഹസ്യങ്ങളും അഴിച്ചുകാണുമ്പോൾ, ദൈവത്തിനും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി…
സായൂജ്യം
രചന : മോഹൻദാസ് എവർഷൈൻ✍️ കാലം കടം തന്ന കരളിലെപ്രണയം നീആരുടെ ഹൃദയത്തിൽ പകർന്നു…നല്കി…?.പാതിരാ പുള്ളുകൾ പാടുന്നനേരത്തുംഉറങ്ങാതെയേത് ഗന്ധർവ്വനെകാത്തിരിപ്പൂ…?.കാതിൽ പറയുവാനായിരം രാവിൻകഥകളുണ്ടോ?.വസന്തങ്ങൾ തൻ വർണ്ണങ്ങളിൽമിഴിനട്ട് നില്ക്കും,നിന്റെ കിനാക്കളിൽ ആരുടെ പദനിസ്വനം…?.മുറ്റത്തെ ചെത്തി ചുവപ്പെങ്ങെനെഅധരത്തിൽ പതിഞ്ഞു?.സഖീ അനുരാഗ ഗാനത്തിൻ മുരളികനിൻ മനവും കവർന്നെടുത്തോ?.കനവുകൾ…
അറിയുക: A I ലോകം
രചന : രവീന്ദ്രൻ മേനോൻ ✍️ പാഠം.1: A I-യെക്കുറിച്ചുള്ള ഒരു ആമുഖം.അടുത്ത അധ്യയനവർഷത്തോടെ മൂന്നാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക്, A I എന്ന അഥവാ നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്താൻ, ഇന്ത്യ ഒരുങ്ങുന്നതിനാൽ, എല്ലാ മുതിർന്നവരും, പ്രത്യേകിച്ച് മാതാപിതാക്കളും,അപ്പൂപ്പൻമാരും,അമ്മൂമ്മമാരും AI സാക്ഷരരാകേണ്ടത്…
തൊട്ടാവാടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!
കേരളപുരം.
രചന : ശിഹാബുദ്ധീൻ പുത്തൻകട അസിസ് ✍ ഓ കാമുകിയുടെ ഒലിവ് ഹൃദയമേ എന്റേത്.പ്രൊതാലസ്, ആകൃതി പോലെ നേർത്തത്പ്രാഥമിക കിരീട രാജ്ഞിയുടെ-പ്രകാശിതമായ പച്ച ഹൃദയം.സ്വർണ്ണ ചിറകുകൾ എത്ര മധുരവും,മനോഹരവുമാണ് .എല്ലാ കോണുകളിലുംപറന്നുയർന്നുചുംബന വിളക്കുകൾഅവിശ്വസനീയമാണ് .ഇലകൾ സൃഷ്ടിക്കുന്നു,നിങ്ങൾ ഭൂമിയെ സൃഷ്ടിക്കുന്നു.ഭൂമിയെ ജീവസുറ്റതാക്കുന്നു.നിങ്ങൾ മരതക…
ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന്
ജിൻസ് മോൻ സ്കറിയ ✍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ…
