മൺമറഞ്ഞ മുഖങ്ങൾ

രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…

ഫാത്തിമ.

രചന : ശിവൻ മണ്ണയം മണ്ടൻ കുന്ന് ഗ്രാമത്തിൻ്റെ ഐശ്വര്യ റായി ആയിരുന്നു ഫാത്തിമ.കാണാൻ എന്തൊരു ചന്തമായിരുന്നു. മണ്ടൻ കുന്നിൻ്റെ കുളിരായിരുന്നു അവൾ..! ആ നടത്തം.. ആ ചിരി .. അതൊന്ന് കാണേണ്ടതായിരുന്നു. നോക്കി നിന്നു പോകും, മിഴിയടക്കാതെ..കഥകളിലും കവിതകളിലും അവളെ…

കന്യാദാനം / വരദാനം.

രചന : ഗീത മന്ദസ്മിത ആറ്റുനോറ്റുണ്ടായൊരു പെൺമണിവീടിൻ കൺമണിയായിരുന്നവൾകണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾഏവർക്കും പൊന്മണിയായിരുന്നവൾവീടിൻ നിലവിളക്കായിരുന്നവൾ കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,പട്ടു പാവാട തൈയ്ച്ചിടുമ്പോൾപാട്ടുകൾ പാടിടുമ്പോൾ,ഒരു പായസം വെച്ചിടുമ്പോൾ,യാത്രകൾ പോയിടുമ്പോൾ,യാത്രക്കൊരുങ്ങിടുമ്പോൾഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ എന്നാലീ ജീവിതയാത്രയിൽതനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻഅവൾക്കായൊരവസരം കൊടുത്തതില്ലേ,ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!…

ടാഗോര്‍ വായനശാലയും അച്ഛനും.

മാധവ് കെ വാസുദേവ് വാക്കു പൂക്കും കാലത്തൊരോർമ്മക്കുറിപ്പ് ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്തു അല്ലെങ്കിൽ സമ്പന്നതയെന്നു പറയുന്നതു സംസ്ക്കാരബോധമാണ്. അങ്ങിനെ ഒരു നന്മ മനസ്സുകളിൽ വളർത്തിയെടുക്കുന്നതിനു ഉതകുന്ന ചില ഉറക്കല്ലുകളാണ് പാഠശാലകളും വായനശാലകളും. ഒരു നല്ല സംസ്ക്കാരം വളർത്തിയെടുക്കാൻ അതിലൂടെ…

ആറു മാസപ്പൂവ്.

രചന : സതി സുധാകരൻ ആറു മാസപ്പുലരി വിരിഞ്ഞെപട്ടുക്കുട നീർത്തി നിവർന്നേമുത്തുമാല കോർത്തു മിനുക്കിഅഡ്ഡിലാക്കി മാറിലണിഞ്ഞേ. കിഴക്കുണരും പക്ഷി ചിലച്ചേആറു മാസപ്പൂവു വിടർന്നേവെള്ളിമലക്കുന്നിറങ്ങിമണവാട്ടിയായ് ,കിഴക്കൻ കാറ്റൊഴുകി വരുന്നേ ചെങ്കതിരോൻ ചുണ്ടു ചുവപ്പിച്ചേപുഞ്ചിരിച്ചു പുതുമഴ വന്നേപൂനിലാവു കുളിരണിയിച്ചേആശകളും കോരിനിറച്ചേ! കൂട്ടരുമൊത്താടിരസിക്കാൻമലയാളി മങ്ക ചമഞ്ഞേപട്ടുചേല…

പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ.

ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്‌എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും രോഗ വ്യാപനം തടയുന്നതിനായി 10 ദിവസത്തെ ക്വാറൻറ്റീനിൽ കഴിയേണ്ടതാണ്.…

ഭൂരോദനം.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ചുംബിക്കണം നമ്മളൂഴിയെ നിത്യവുംവന്ദിക്കണം സ്വന്തം അമ്മയെപ്പോലെയുംസകലജീവജാലത്തിനുമമ്മയാംസകലജീവജാലപരിപാലക. അനന്തമാം ആകാശഗോളത്തിൽ സ്വന്തംമക്കളെ നൊന്തൂ പ്രസവിച്ചൊരമ്മയെ,അണ്ഡകടാഹത്തിനാരാധ്യയാംമംബഹന്ത! പതിക്കുന്നു ദു:ഖ തമോഗർത്തം. കല്പകം പോലുള്ളൊരമ്മയെ കൊല്ലുന്നുഅല്പമാംമറിവിന്നഹങ്കാരവമ്പാൽ!മക്കളിൽ ബൗദ്ധികജ്ഞാനിയാം മാനവ –നമ്മയ്ക്കനാദരം ചെയ്യുന്നഹന്തയാൽ! ഭൂമിയാം അമ്മയെ ചേതനയറ്റൊരുഭൗമഗ്രഹപ്പാഴ് പിണ്ഡമെന്നു കരുതിദുരാഗ്രഹശാലിയാം മർത്ത്യക്കരം…

💐ബലിയാടുകൾ 💐

രചന : സുനി ഷാജി “സുലൈബികാത്ത് “ടാക്സിയിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞ സ്ഥലത്തിന്റെ പേരുകേട്ടായിരിക്കണം,ഡ്രൈവർ അന്തം വിട്ട് എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയത്.“എന്താണ് സിസ്റ്റർ അവിടേയ്ക്ക്, അതും തനിച്ച്..!!? “ഭാഗ്യം,ഡ്രൈവർ മലയാളിയാണ്. എന്നെയെങ്ങനെ അറിയാമെന്ന മട്ടിലൊന്ന് നെറ്റി ചുളിച്ചു നോക്കിയതല്ലാതെ, മറുപടി കൊടുത്തില്ല.” സിസ്റ്ററിനെ…

ചിരി

രചന :യൂസഫ് ഇരിങ്ങൽ ഈയിടെയായികണ്ണാടിയിൽ നോക്കുമ്പോൾഅവൾക്ക് തീരെ തൃപ്തി വരാറില്ലപുലർച്ചെ നാലുമുതൽരാത്രി വൈകും വരെനിർത്താതെ ഓടുന്നൊരുകരിവണ്ടിആകെ പുക പിടിച്ചപോലെതോന്നുന്നു നല്ല അഴകുണ്ടായിരുന്ന പല്ലുകൾഅടുക്കളയിലെമണ്ണെണ്ണ സ്റ്റൗ പോലെതുരുമ്പിച്ചു പഴകിയതായിതോന്നാറുണ്ട് മുടി കൊഴിഞ്ഞു തീരാറായിഇനി അമ്മയ്ക്ക്ബോബ് ചെയ്യുന്നതാണ്നല്ലതെന്ന് മൂത്തമോൾഇന്നലെയും ഓർമ്മിപ്പിച്ചു പേരെന്റ്സ് മീറ്റിംഗിന് വരുമ്പോഅമ്മ…

പുനർജന്മം

രചന : വിഷ്ണു പകൽക്കുറി കാലത്തിന്റെ നൊമ്പരപ്പാടുകൾവരഞ്ഞിടുമ്പോൾഓർത്തുപോയിഞാനാ ദ്രൗപദിയെഇത്തിരിനേരം. കാഴ്ചവയ്ക്കുകയെന്നാൽഎന്നെത്തന്നെപൊതുനിരത്തിൽചിരിക്കുന്നരാക്ഷസകൂട്ടങ്ങളുടെബലിച്ചോറു പങ്കിട്ടെടുക്കുവാൻഇലയൊന്നു വേണം. അല്ലിതുകേൾക്കവെ നാട്ടാരെന്തുനിനച്ചീടുമെന്നോർത്തു ഞാനാശിരോവസ്ത്രങ്ങളഴിച്ചുകാട്ടി. പിന്നെയുംനഗ്നതയിലേയ്ക്ക്ഒളിയമ്പെയ്യുമ്പോൾതിരിച്ചറിഞ്ഞു ശപിക്കുവാൻ,ഞാനൊരുമുനിയോ,തപസ്വിനിയോ, അല്ലെന്നറിയുക. വാരിക്കൂട്ടിയശീലകൾമാറോടണച്ചും;എന്നുള്ളിലിരുണ്ടുകൂടിയകാർമേഘങ്ങളാൽമഴപെയ്തതും;ഭൂമിയിലമർന്നൊരുപിടിചാരമാകുവാൻമോഹിച്ചുപോയി. എന്നിട്ടും;എനിക്കായൊരുകൃഷ്ണനുംവന്നില്ല;മഴ തോർന്നപ്പോൾസദാചാരത്തിന്റെകനൽകെട്ടടങ്ങിയ വീഥിയിൽകെട്ടുപൊട്ടിയ പട്ടംപോലിന്നും;അഴിഞ്ഞുലഞ്ഞ കാർകൂന്തലുമായി, കാലമേ, കാത്തിരിക്കുന്നുഞാൻ.ആ കൃഷ്ണനെയൊന്നുകാണുവാൻ !