രാമേട്ടന്റെ മക്കൾ.
രചന : ജയരാജ് പുതുമഠം✍️ ഒരു രാമേട്ടൻ തന്റെ പ്രിയപ്പെട്ട മഴുകൊണ്ട് ചെത്തി മിനുക്കിയ പ്രശാന്തമായ ഗൃഹത്തിൽ കൈരളി എന്ന് പേരുള്ള ഹരിതസുന്ദരിയായ ഭാര്യയോടൊപ്പം സമാധാനമായി പാർത്തിരുന്നു.അവരുടെ പ്രിയാനുരാഗത്താൽ ഈശ്വരന്റെ പ്രസാദമായി രണ്ട് പെൺപൂക്കൾ ആ കുടുംബത്തിൽ വിടർന്നു.മൂത്തവൾക്ക് സരിതദേവി എന്നും…
നേരം
രചന : യൂസഫ് ഇരിങ്ങൽ✍️ തുണി അലക്കുന്ന നേരത്താണ്കുഞ്ഞെണീറ്റ് കരഞ്ഞത്സോപ്പ് പതയുള്ളകൈകൾ നന്നായി കഴുകിഅവനെ വാരിയെടുത്ത നേരമാണ്ഓരിക്കാരൻ മാപ്ലമീൻ കൊണ്ടൊന്നു വിളിച്ചത്തേങ്ങ അരച്ച മീൻ കറിയിൽഉലുവ വറവിടുന്ന നേരത്താണ്ടാങ്ക് നിറഞ്ഞു വെള്ളംതൂവുന്നെന്ന് രാധേടത്തിവിളിച്ചു പറഞ്ഞത്സിങ്കിൽ കുമിഞ്ഞു കൂടിയപാത്രങ്ങൾതേച്ചു മോറുന്ന നേരത്താണ്ചേട്ടൻ വീഡിയോ…
ഇന്നലകളെ ഓർക്കുന്നു
രചന : റാണി റോസ് (ജോയ്സി )✍️ ഇന്നലകളെ ഓർക്കുന്നുഓർമ്മകളെ അയവിറക്കുന്നുസിരകളിൽ ഓടിയ രക്തമെല്ലാംകണ്ണുനീരാകുന്നുഓരോ ഫലങ്ങളും അടരുമ്പോൾമരം കണ്ണുനീർ പൊഴിക്കുംനീയത് കറയെന്നു പറഞ്ഞു മായ്ക്കുന്നുചുറ്റും വളമായി മാറിയ തന്റെ കുരുന്നുകളെഇനിയാര് നോക്കുമെന്ന് അമ്മ മനംആകാശതേക്കു കൈകൾ നീട്ടി വിതുമ്പുന്നുഎന്റെ ഇലകൾ എവിടെയെന്നൊരുമർമരം…
സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ
രചന : ഒ.കെ.ശൈലജ ടീച്ചർ✍️ “മോനേ ഉണ്ണീ….. ആ ഫോൺ ഇങ്ങു തരൂ”” ഞാനൊന്നു നോക്കട്ടെ അഛമ്മേ ….. ഇതിൽ അഛമ്മ എഴുതിയ കഥകളും കവിതകളും ഉണ്ടല്ലോ””” മോൻ എല്ലാം വായിച്ചോളൂ. ഒന്നും ഡിലീറ്റായി പോകാതിരുന്നാൽ മതി.”” ഇല്ല .എന്റെ പ്രിയപ്പെട്ട…
ആവശ്യം അത്യാവശ്യം
രചന : അനിയൻ പുലികേർഴ് ✍️ ആസുരതകളതിരില്ലാതെഅവനിയിൽ പെരുകുമ്പോൾഅവതാരത്തിനു സമയമായിഅനന്തമായി നിയും നീട്ടണോആവശ്യത്തിനു മുൻതൂക്കംഅത്യാവശ്യ സമയമായിപ്പോൾഅരുതരുതിനിയും കാക്കണോആ സുരത്വത്തിന്നറുതിക്കായിആരും കൊതിക്കുന്ന ലോകമായ്ആകാംഷ പൂർവ്വം കാത്തിടണോഅവതാരമിപ്പോളല്ലെങ്കിൽ പിന്നെആരുമില്ലാത്തൊരു നാളിലാണോഅകതാരിലുള്ള ആഗ്രഹമാണത്ആരും തടയില്ല ഈ ഭൂമിയിൽഅവതാരവും രക്ഷയും കാത്തിട്ട്അവനിയിലെല്ലാം കൊതിച്ചീടുന്നുഅന്നു പറഞ്ഞോരാ ഓർമ്മയിലിന്നുംആനന്ദമോടെ കാത്തിരുന്നീടുന്നു.
ചേച്ചിയമ്മ
രചന : വിദ്യാ രാജീവ്✍️ കൂടെപ്പിറന്നോൾ വന്നതിൽ പിന്നേനേരമില്ലോട്ടുമീ ചേച്ചിയമ്മയ്ക്ക്,എന്തിനുമേതിനും ഞാൻ കൂടെവേണംപോൽ എന്റെ കുറുമ്പത്തി പെണ്ണിന്ന്.അമ്മയായ് ഉണ്മയായ് വഴിനടത്തേണംഅമ്മയില്ലാത്തൊരെൻ കുഞ്ഞുമോളെ.നിഴലായി നിന്നൊരു താതനുമില്ലിപ്പോൾപുതുമലർ തേടിയകുന്നുവത്രേ.അരുമക്കിടാവിൻ വാചാലതയിൽഅറിയാതെപോകുന്നു തീവ്രദുഃഖം.ചെറുമണി കുഞ്ഞിളം പൂമൊട്ടാണിന്നിവൾഅതിവേഗേ പുഷ്‌പ്പിക്കും തരുണിയാകും.കപടമായുള്ളൊരീ ഇരുളിന്റെ ലോകത്തുനിദ്രാവിഹീനയായ് കാവൽ വേണം.നീയാണു മകളേയെൻ…
💠കുന്നിൻമുകളിലെ കഴുകൻമാർ💠
രചന : സെഹ്റാൻ🌿✍ കുന്നിൻമുകളിലെ കഴുകൻമാരെകാണുന്നുവോ?അവ നിങ്ങളുടെ കരൾകൊത്തിപ്പറിക്കും.കണ്ണുകൾ ചൂഴ്ന്നെടുക്കും.ദിനരാത്രങ്ങളുടെ ഇരുണ്ടശൂന്യതയിലേക്ക്വേദഗ്രന്ഥങ്ങളിലെ യുദ്ധകാഹളങ്ങളെഒഴുക്കിവിടുകയാണോ നിങ്ങൾ…?ആദ്യം തന്നെയത് മടക്കിവെക്കൂ…തെരുവുവിപ്ലവങ്ങളിൽപങ്കെടുക്കുന്നവരെ കണ്ടോ നിങ്ങൾ?എത്ര ഊർജ്ജസ്വലർ!എന്നാൽ കറുത്തുവിറങ്ങലിച്ചരാത്രികളിലവർ തങ്ങളുടെവിഷാദരോഗത്തിന്റെ വേരുകളിൽവെള്ളം പകരുന്നു.കുഴിമാടങ്ങളോട് പ്രഭാഷണമരുത്.മരണമൊരു നുറുമ്പിച്ച എല്ലിൻകഷണമായ് നിങ്ങളുടെതൊണ്ടയിൽ കുരുങ്ങിക്കിടന്നേക്കാം.ചിതൽപ്പുറ്റുകൾതലയെടുത്ത് നിൽക്കുന്ന തത്വചിന്തകളുടെ ഭാണ്ഡവും പേറിനിങ്ങളാ കുന്നിൻപുറത്ത്…
വേശ്യയുടെ_ചുംബനം…!!
രചന : രഘു നന്ദൻ ✍ ഗുലാം അലിയുടെ ഗാനം തെരുവിന്റെ കോണിൽ നിന്നും തെരുവ് ഗായകൻ മനോഹരമായി ആലപിക്കുന്നു…..ഒറ്റ മുറിയിലെ ഇരുട്ട് എൻറെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.ഞാൻ പതിയെ പുറത്തേക്കിറങ്ങി. താപനില നന്നേ കുറവാണ്…വഴിയരികിലെ നിയോൺ ബൾബുകൾ രാത്രിയെ…
അഹല്യ
രചന : മാധവ് കെ വാസുദേവ് ✍ പെണ്ണാണിവൾ, രഘുരാമശാപശിലയാണിവൾ പ്രിയരാമാ.മഞ്ഞിലുംമഴയിലും സൂര്യതാപത്തിലുംനിന്നെ തപം ചെയ്ത പെണ്ണാണിവൾ,രഘുരാമശാപശിലയാണിവൾ പ്രിയരാമാ.മുദ്ഗലപുത്രി ആശ്രമ വധുവായിഗൗതമ പർണ്ണശാലയിലെത്തിയ നാൾമുതൽപിന്തുടർന്നെത്തിയാ ദേവ ദേവാധിപൻതരം പാർത്തുനിന്നു പലവട്ടമെങ്ങിനെഒരുനാളൊരു വൈശാഖപൗർണ്ണമിരാവിൽചതിയിൽപ്പെടുത്തി, പ്രാപിച്ചവൻപിന്നെ മാഞ്ഞുപോയി ആയിരം കണ്ണുമായി.രുധിരകണങ്ങളിൽ ആയിരം രൂപത്തിൽപുനർജനിക്കുന്നവൻ ജന്മജന്മങ്ങളായി….രാപ്പകലേറെ…