യുദ്ധം അവസാനിക്കുന്നില്ല.

രചന : അഹ്‌മദ് മുഈനുദ്ദീൻ✍ തനിച്ചാവുമ്പോൾഏറെ സങ്കടം വരുമ്പോൾഞാൻആകാശനീല നിറമുള്ളപഴയ ഷർട്ടണിയും.വയർ വഴങ്ങാതെ പുറത്ത് ചാടുംകണ്ണാടി നോക്കി ഉറക്കെ പറയുംയുദ്ധം അവസാനിക്കുന്നില്ല.ഇത്തിരി കഴിക്കുംചാരുകസേരയിൽ ഒന്നുമയങ്ങുംഭാര്യയും മക്കളുംതിരിച്ചെത്തും മുന്നേഅലമാരയിൽ മടക്കിവെക്കുംഅതവൾ വാങ്ങിത്തന്നതാണ്അമ്മയുടെ പേരിൽനുണ പറഞ്ഞാണ്ഞാനത് സൂക്ഷിക്കുന്നത്.അവളെഴുതിപ്രണയമൊരു യുദ്ധമാണ്തുടങ്ങാൻ എളുപ്പവുംഅവസാനിപ്പിക്കാൻ പ്രയാസവും.ഞാൻ മറുപടിയെഴുതിഎല്ലാ തരം…

വാക്കുമാല

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വാക്കിൽ നിന്നും മൗനത്തിലേക്ക്ഞാൻ ഒരുയാത്ര പോയിരുന്നു,അത് പക്ഷേ നിന്നെ അകറ്റാനല്ലപ്രിയേ നിന്നെ അറിയാനായിരുന്നുവാക്കിന്റെ ചില്ലകളിൽനീ നമുക്കായിവർണ്ണ പുഷ്പങ്ങൾവിരിയിച്ചിരുന്നു,വേദനയുടെ വെയിലിൽഎന്റെ മനതാളുകളിൽപക്ഷേ ഞാൻഅവ കണ്ടതേയില്ലശൂന്യതയുടെ മാനത്ത്നീ വീർപ്പുമുട്ടികരിമേഘങ്ങൾ തീർത്ത്,മഴയായി പെയതടങ്ങാൻഅകലുമ്പോൾ,കണ്ണാടി ചില്ലിന്റെ ഇപ്പുറത്ത്വീർപ്പുമുട്ടി കണ്ണീർ രേഖകളായിഉതിർന്നു…

ടോക്ക് വിത്ത്‌ ജിമ്പു ❤️

രചന : പൂജ.ഹരി കാട്ടകമ്പാൽ✍ നാട്ടിലെ തിരക്കിൽ നിന്നൊന്ന് മാറി നിൽക്കാലോ എന്നു കരുതിയാണ് ഞാൻ ചൈനയിലെ എന്റെ അമ്മായിയെ കാണാൻ പോയത്. ഹോങ്ചിങ് അമ്മായി കുറെയായി ക്ഷണിക്കുന്നു. ചൈനയുടെ വന്മതിലിന്റെ വടക്കു കിഴക്ക് ഭാഗത്താണ് അമ്മായിയുടെ വീട്. അവിടത്തെ ആണുങ്ങളൊക്കെ…

പ്രഭാതമായുണരുക

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദ്യമായുണരുമാ, സൂര്യോദയംകരുണാർദ്രമാക്കുന്നുദയകാവ്യംനിത്യസ്വരൂപമാം നൽപ്രഭാതംഹൃദയത്തിനേകുന്നൊരാർദ്ര രൂപം. ചിന്തോദയത്തിൻ ചിറകടികൾവെള്ളരിപ്രാവായുയർന്നിടുമ്പോൾമന്ദസ്മിതത്തിൻ മലർമരന്ദംമനസ്സുകൾക്കേകുന്നതാത്മഹർഷം. നിമിഷനേരത്തേയ്ക്കുദിച്ച സ്വപ്നംഎഴുതിവയ്ക്കുന്നതായേഴുവർണ്ണംമിഴികളാലറിയേണ്ടതല്ല,സ്നേഹംകരളിൽത്തിളങ്ങട്ടെയാ,വെളിച്ചം. കണ്ണീർപ്പകലായി നിന്നു നമ്മൾവിണ്ണിൻ പ്രകാശമണയ്ക്കുമെങ്കിൽനിർണ്ണയമിരവിന്നുമില്ലെ ദുഃഖം;വർണ്ണങ്ങളേകുന്നതില്ലെ താരം? എണ്ണിക്കണക്കെടുക്കുന്നു ലോകംമണ്ണിൽമറയുന്നതെത്ര ജന്മംപാരിൻവെളിച്ചമേ, നിന്റെ സ്നേഹംതൂമലരാക്കുന്നുമീ,പ്രപഞ്ചം. ചെഞ്ചായമിട്ടപോലുള്ളധരംപിഞ്ചുകുഞ്ഞുങ്ങൾതൻ സ്നേഹകാവ്യംസഞ്ചാരമല്ലേ, മനുഷ്യ ജന്മംപുഞ്ചിരിയോടേ, സ്മരിക്ക…

” ജോർജ്ജുകുട്ടി “(ആഖ്യാന കവിത )

രചന : മേരിക്കുഞ്ഞ്. ✍ കുന്നംകുളത്തങ്ങാടിയിൽഓട്ടുപാത്രക്കച്ചോടംമൊത്തമായ് നടത്തുന്നചേറ്വേട്ടന്റെ മൂത്ത മോൻജോർജ്ജിന്റെ ആലോചനഅരിശപ്പെട്ട് നിരസിച്ച്തറവാട് കുളം കലക്കിചേർന്നതാണ് കുഞ്ഞുമേരിപഠിക്കുവാൻ പട്ടണ –പ്രാന്തത്തിൽ മഠം വകകോളേജിൽ….പേരു കേട്ട കോളേജാണ്പഠിക്കുന്നതന്തസ്സാണ്.കാലത്ത് ബസ്സു കേറാൻനില്ക്കുമ്പോൾ ജോർജ്ജുകുട്ടിഅപ്പന്റെ പീട്യേലെമേശയ്ക്കലിരിയ്ക്കുവാൻവെളുവെളുത്തസ്റ്റാൻഡേർഡു കാറിൽവന്നിറങ്ങി ഒളി കണ്ണാൽകണ്ടു കണ്ടില്ലെന്ന പോലെചിരിയണിഞ്ഞ് ഡോറടയ്ക്കും.വൈകീട്ട് ബസ്സിറങ്ങിനടക്കാൻ…

എഴുന്നേറ്റുനിന്നുമുടന്ത് അഭിനയിക്കുന്നവർ

രചന : താഹാ ജമാൽ പായിപ്പാട് ✍ ഒരു ചങ്ങലയാൽനാക്കിനെ ബന്ധിയാക്കിശൂലത്താൽകാഴ്ചയെ അന്ധമാക്കികൂടംകൊണ്ട് സ്വപ്നത്തെ തല്ലിച്ചതച്ച്അരംകൊണ്ട് പല്ലുകൾ രാകിപ്പത്തികാരമുളളുകൾ ചെവിയിലാഴ്ത്തിഅന്നനാളത്തിലേക്ക് വിഷം കുത്തിനിറച്ച്എന്തിനാണെന്നെയീ തെരുവിൽകൊല്ലാൻ വെച്ചിരിക്കുന്നത്അണയാറായ ഒരു തീയിലേക്ക്എന്റെ ചോരയൊഴിച്ച്തീ കായുന്ന നിനക്കരുകിൽ വിറങ്ങലിച്ച്ഉറങ്ങാതിരിക്കുന്നത് എന്റെ അനുജത്തിയാണ്അവളുടെ നിലവിളികേൾക്കാതെസ്വാതന്ത്രത്തെക്കുറിച്ച് പുലഭ്യം പറയുന്നതാരാണ്…?ഞാനവളെ…

ഡയറി -(ഗദ്യ കവിത)

രചന : സുരേഷ്നായർ മങ്ങാട്ട് ✍ ഒരുഡയറി വാങ്ങി,പേനയും.പേരും വിലാസവുംനമ്പരും കുറിച്ചു.ആദ്യപേജിലൊരുകരയുന്ന കുഞ്ഞിന്റെചിത്രം പതിപ്പിച്ചു,അടുത്ത പേജിൽചിരിയ്ക്കുന്നകുഞ്ഞിന്റെയും.പിന്നെ കുറച്ചുപേജുകളിൽശൂന്യതയെഴുതിമറച്ചു.കുറച്ചു പേജുകളിൽപിച്ച വച്ചു നടന്നു,നിലത്തു വീണു.കുസൃതികളുംപള്ളിക്കൂടവുംപ്രണയവുംപ്രതീക്ഷയുംകാഴ്ചകളുംവരച്ചു വച്ചു.സൂര്യനെയുംമഴയെയുംസ്വപ്നങ്ങളെയുംപലവർണ്ണങ്ങളിൽവരച്ചു ചേർത്തു.അറിയാത്ത വഴികളുംതെറ്റിയ വഴികളും,അടയാളപ്പെടുത്തി.വിവാഹം, ഭാര്യ,കുഞ്ഞുങ്ങൾ,എല്ലാം ചിത്രങ്ങളായിഒട്ടിച്ചു ചേർത്തു.വിശപ്പിന്റെയുംവരുംകാലത്തിന്റെയുംമരണങ്ങളുടെയുംജനനങ്ങളുടെയുംപേജുകൾമടക്കിവച്ചു.നഷ്ടങ്ങളുംനേട്ടങ്ങളുംവിവിധ വലിപ്പത്തിൽ,വർണ്ണങ്ങളിൽ,എഴുതി ച്ചേർത്തു.അവസ്സാനപേജിൽകറുത്ത മഷിപടർത്തി,മടക്കി വച്ചു.പുറം ചട്ടയിൽ,ആത്മകഥയെന്നെഴുതി,ആത്മാവിനെയതിൽതളച്ചുവച്ചു.

വെന്നിക്കൊടി

രചന : ദിവാകരൻ പികെ ✍ ഇത്തിരി പോന്നവനെങ്കിലുംഒത്തിരി സ്വപ്‌നങ്ങൾ കണ്ടവൻഞാൻ.ആഴക്കിണറിലെ തവളക്കുഞ്ഞിന്ആഴിയെക്കുറിച്ചെന്തറിയാമെന്ന്,മാലോകർതൻ പിറുപിറുക്കൽപലവട്ടം കാതിൽവന്നലയടിക്കെ,മോഹങ്ങങ്ങൾക്കിന്നേവരെമങ്ങലൊട്ടുമെ വന്നതില്ല.കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയുംകുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലുംതളരാതെ കുതിക്കുവാൻ ഊർജ്ജംപകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെയാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽമാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻപൊരുതി മുന്നേറാൻ…

🇮🇳 സായുധ സേനാ പതാക ദിനം

ലേഖനം : ഗംഗ ജെ പി ✍ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമ്മയ്ക്ക് മുന്നിൽ ഒരു പ്രണാമം​ഇന്ന് ഡിസംബർ 07, ഭാരതീയരുടെ മനസ്സിൽ അഭിമാനത്തിൻ്റെയും കൃതജ്ഞതയുടെയും വികാരങ്ങൾ നിറയ്ക്കുന്ന ഒരു ദിനമാണ് – സായുധ സേനാ പതാക ദിനം (Armed Forces Flag…

രണ്ടാം മെഴുകുതിരി തെളിയുമ്പോൾ

രചന : ജോർജ് കക്കാട്ട് ✍ തീവ്രമാം കാത്തിരിപ്പിൻ രണ്ടാം ഞായറാഴ്ച,മെഴുകുതിരി നാളങ്ങൾ രണ്ടാളികത്തുന്നു.പുൽക്കൂടിൻ ഓർമ്മകൾ മനസ്സിൽ നിറയുന്നു,ബേത്ലഹേമിൻ കഥകൾ വീണ്ടും കേൾക്കുന്നു. നക്ഷത്ര വിളക്കുകൾ മിന്നിത്തിളങ്ങുന്നു,പാട്ടുകൾ പതുക്കെ കാതിൽ മുഴങ്ങുന്നു.സ്നേഹത്തിൻ സമ്മാനങ്ങൾ കൈമാറുന്നു,ഒരുമതൻ സന്തോഷം പങ്കുവെക്കുന്നു. ശാന്തിയും സമാധാനവും എന്നും…