ബുദ്ധിയുള്ള മനുഷത്തി
രചന : സബ്ന നിച്ചു ✍ വാര്യത്തെ വീട്ടീന്ന് പാലുകൊണ്ടരാന്നുംപറഞ്ഞ് സീജ നടക്കുമ്പോൾപിന്നാലെ നിഴലുകൂട്ട് സുമയും കൂടും..സീജ തൂക്കാപാത്രംകിരുകിരാ ഒച്ചയുണ്ടാക്കി കിലുക്കുമ്പംവടക്കേക്കെട്ടീന്ന് രവി തകഴീടെപുസ്തകം മറിച്ചോണ്ട് ഇറങ്ങിവരും,പരിചയം കാണിക്കാത്ത മട്ട്ഓൻ മുന്നിൽ കേറി വേഗംനടക്കും..വാര്യത്തെ വീട്ടിൽക്ക് തിരിയുന്നഇടവഴി വരും,സീജ അനങ്ങാൻ പറ്റാത്ത…
തീർത്ഥയാത്ര
രചന : എം പി ശ്രീകുമാർ ✍ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ സമ്പുഷ്ടമാക്കിയുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും…
പഴങ്ങളുടെ നിരാശ
രചന : കല സജീവന്✍. ആകെപ്പിഞ്ഞിയ ദിവസത്തിന്റെ വക്കും മൂലയുംതുന്നിക്കൊണ്ടിരുന്നപ്പോഴാണ് നീ വന്നത്.ഒരു പാത്രം നിറയെചെറുതായി അരിഞ്ഞിട്ട പല തരം പഴങ്ങൾനിന്റെ കൈയിലുണ്ടായിരുന്നു.പുറം കാഴ്ചയിൽ തന്നെസന്തോഷം തരുന്നവയുംകടും മധുരത്തിനുംഇളം പുളിപ്പിനുമിടയ്ക്കുള്ള വഴിയിൽപറിച്ചെടുക്കപ്പെട്ടവയുമായിപല നിറത്തിൽ പഴങ്ങൾ ചിതറിക്കിടന്നു.ഒലിച്ചിറങ്ങിയ മധുരച്ചാറിൽ പുതഞ്ഞ്മഞ്ഞുകാലത്തിന്റെദുരൂഹസ്വപ്നങ്ങളും…….ഒരു പപ്പായത്തുണ്ട്എന്റെയും നിന്റെയും…
ഹരിതം
രചന : കെ.ആർ.സുരേന്ദ്രൻ✍. ഈ വാതിൽനിന്നിലേക്ക് തുറക്കുന്നു.നിന്നിലേക്ക് മാത്രം തുറക്കുന്നു.നിന്റെ ഹരിതനിബിഡതയിലേക്ക്.നിന്റെ ഹരിതമനോഹാരിതയിലേക്ക്.നിന്റെ ശീതളിതമയിലേക്ക്.നീ പകരുന്ന തണലിലേക്ക്.നിന്റെ ഇലകളിൽകാറ്റുപിടിയ്ക്കുമ്പോൾ പരിസരങ്ങൾക്കായിനീ പകരുന്നപുളകങ്ങളിലേയ്ക്ക്. നിന്റെ ഇലച്ചാർത്തുകൾഅരിപ്പയിലൂടെന്ന പോലെകടത്തി വിടുന്നസൂര്യന്റെ സൗമ്യതയിലേയ്ക്ക്.നിന്നിൽ ചിറകിട്ടടിച്ച്പാറിനടക്കുന്ന പക്ഷികൾ,ചിത്രശലഭങ്ങൾ, തുമ്പികൾ.നിന്റെ ശിഖരങ്ങളിൽഊയ്യലാടുന്ന പക്ഷികൾ.പക്ഷികൾ സംഗീതംപൊഴിക്കുയ്ക്കുമ്പോൾ,നിന്റെ അജ്ഞാത താവളങ്ങളിൽ നിന്ന്അകമ്പടി…
പെറ്റമ്മയുടെ വേദന
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍. പയോധരംപോലെഉറവയുള്ളിൽപേറുവാനുള്ളോരൊരുക്കവുമായിപ്രകാശമേറുന്ന യോനീഗാത്രങ്ങൾപ്രാണനേ പുറന്തള്ളാനായുള്ളധ്വരം. പുളയുന്നു പീഢയാലാർത്തചിത്തംപ്രണാദമോടെ പരിഭ്രമിച്ചേറെയേറെപവനൻ്റെ പാച്ചിലാലുള്ളുന്തിനാലെപലവുരു പേശികളകലുവാനായി. പെറുമ്പറയിടനെഞ്ചിലാഞ്ഞ് കൊട്ടിപ്രഹരമേറ്റപോൽ പിടഞ്ഞ് പിടഞ്ഞ്പാടുപെടുന്നോരുയബലകളന്ത്യംപിറവിയേകുവാനതിബലയായി. പൊന്നു പോലുള്ള പിള്ളയെയങ്ങുപെറ്റുവളർത്തുവാനതിദൃഢയായിപത്തുമാസം ചുമന്നുള്ളിലർത്ഥമായിപരിപാലിച്ചീടുന്ന പോരിമയായവൾ. പാലമൃതൂട്ടുവാൻ മാറിലാത്മാർഥംപയോധരമേറെ ഉറവകളായൂറിപാവനമായൊരു പീവരത്താലെപ്രിയമോടേകുന്നു അർഭകനായി. പുഴയൊഴുകുന്നപോലാർദ്രമായിപ്രതിബന്ധമില്ലാതൊഴുകിയൊഴുകിപാട്ട്…
ദൈവത്തിന്റെ സിബിൽ-സ്കോർ ‘
രചന : അബുകോയ കുട്ടിയാലികണ്ടി-✍. പ്രകൃതിയിൽ മനുഷ്യ പക്ഷി മൃഗാദി കളടക്കം സകലതും ഇക്കണ്ട കാലം വരെ അനുവർത്തിച്ചു പോരുന്നതും, തുടർന്ന് അനുവർത്തിക്കേണ്ടതുമായ നിയമങ്ങളൊക്കെയും,കാലഘട്ടത്തിന്റെ അനുയോജ്യതക്ക് അനുസരിച്ചുമനുഷ്യരടക്കം സകലജീവജാലങ്ങളിലും , തലമുറകളിലൂടെ സിദ്ധിക്കുന്ന വെളിപാടായിരിക്കും ഒരു പക്ഷെ.. ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ.മനുഷ്യരുടെ…
നിഴൽവീണവഴി
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍. അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു! ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു! ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,ഇനിയെൻ്റെലോകമീയേകാന്തതമാത്രം! വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,ഉത്തരമില്ലാതാകാശത്തേക്ക് നോക്കി! മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,ഇനിയൊരുതിരികെവരവില്ലെന്നതുസത്യം
പ്രഭാത ദൃശ്യങ്ങൾ
രചന : തോമസ് കാവാലം. ✍. കിഴക്കിന്റെ ശോഭപരത്തുന്നയർക്കൻവഴികാട്ടിടുന്നുവിളക്കുമായ് നമ്മെഉണർത്തുപാട്ടല്ലേകേൾക്കുന്നു മേലേകണികണ്ടുണരുംകൃഷീവലന്മാരാൽ.ഘനശ്രാമമേഘംവിതുമ്പുന്നു വിണ്ണിൽഘനീഭവിക്കുന്നുനിഹാരമായ് മണ്ണിൽമനം നൊന്തു ഭൂമിവിതുമ്പുന്നു മൂകംദിനം പിറന്നെന്നുവിളിച്ചോതി കേക.മയിൽ പക്ഷിയാടുംമലഞ്ചെരിവാകെവയൽപൂക്കൾക്കൊപ്പംവരവായ് പൂവാകകുളിർ കോരിടുന്നുകുയിൽനാദ രാഗംവികാരാർദ്രമെങ്ങുംവെയിൽവന്നു വേഗം.മനസ്സിന്റെയുള്ളിൽമധുവുള്ള സൂനംമധുര പ്രതീക്ഷകുറുകുന്നു നൂനംതമസ്സൊക്കെ മാറ്റിവിലസ്സിയ മതിയുംതഴുകുന്നഴകിൽഅലതൻ ശ്രുതിയിൽ.വിളിക്കാതെയെത്തുംവിളക്കാണ് സൂര്യൻതെളിക്കുന്നു നമ്മെനേരായ വഴിയിൽ.വിളക്കേറെ…
ബൾഗേറിയയിലെ പുരാതന ശൈത്യകാല പാരമ്പര്യമായ കുക്കേരി 🫣
രചന : ജോർജ് കക്കാട്ട് ✍. ബൾഗേറിയയിൽ, പുരുഷന്മാർ കട്ടിയുള്ള രോമ വസ്ത്രങ്ങൾ ധരിച്ച്, കഴുത്തിൽ വലിയ മണികൾ തൂക്കി ഗ്രാമങ്ങളിലൂടെ ശബ്ദത്തോടെ നടക്കുന്ന ഒരു പഴയ ആചാരമുണ്ട്.അവർ പ്രതിനിധീകരിക്കുന്ന ജീവികളെ കുക്കേരി അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ ബാബുഗേരി എന്ന് വിളിക്കുന്നു,…
നിണമണിഞ്ഞതാർക്കുവേണ്ടി ?
രചന : മംഗളൻ. എസ് ✍️ ഒറ്റിക്കൊടുക്കുമെന്നറിവുണ്ടായിട്ടുംഒറ്റുകാർക്കൊപ്പമത്താഴം കഴിച്ചു നീമരക്കുരിശിൽപ്പിടയുന്നേരം തവമനസ്സിലെന്തായിരുന്നെൻ്റെ ഈശോയേ..മുൾക്കിരീടം നിൻ ശിരസ്സിലണിയിക്കേമുൾമുനയേറ്റേറ്റു നിണ മിറ്റുവീണുനെറുകെയിൽനിന്നിറ്റുവീണ നിണം നിൻനിറവാർന്ന കവിളിൽ തഴുകിപ്പോയി..ഇരുകരങ്ങൾ എതിർ ദിശയിൽ വലിച്ചുഇരുമ്പാണിയാൽ തൃക്കെെകളോ ബന്ധിച്ചുപാദങ്ങളൊന്നിച്ചൊരാണിയാൽ ബന്ധിച്ചുംപാപികൾ നിന്നെ മരക്കുരിശിലേറ്റി..ചോരയാൽ തിരുനെറ്റി ചോപ്പണിഞ്ഞപ്പോൾചോരപ്പാടാൽ സന്ധ്യാസൂര്യനായ് നിൻമുഖംചുടുനിണമിറ്റിച്ച്…
