Category: കഥകൾ

അപ്രത്യക്ഷനായ ഡേവിഡ്.

രചന : ജോർജ് കക്കാട്ട് ✍ ഒരു ശരത്കാല പ്രഭാതത്തിൽ, ഒരു പഴയ മാളികയുടെ മുന്നിൽ പോലീസ് നിന്നു. എന്തോ സംഭവിച്ചിട്ടുണ്ടാകും എന്ന് വില്ലേജിലെ ആളുകൾ കരുതി. പക്ഷേ ആർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു, അയൽക്കാർക്ക് പോലും, പ്രത്യേകിച്ച് വീടിന്റെ ഉടമയുടെ…

ആക്രിവണ്ടി

രചന : ഹംസ കൂട്ടുങ്ങൽ✍️ സൈക്യാട്രിസ്റ്റിൻ്റെ വീടിൻ്റെ വശത്തുള്ള കൺസൾട്ടിംഗ്റൂമിന് വെളിയിൽ ഇരുവശത്തുമായി കിടന്നിരുന്ന കസാരകളിൽ അപ്പോൾ അഞ്ചാറുപേർ ഇരുന്നിരുന്നു. യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാകാതെ തോന്നിയതുകൊണ്ടാകണം അവരിൽ പലരും എന്നെയും ഭാര്യയേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ” മുന്നിലെ ചെയറിലുള്ള നോട്ടുബുക്കിൽ…

ശവപറമ്പിലെ ഗാനമേള

രചന : ബിനോ പ്രകാശ് ✍ എല്ലാ ആത്മാക്കളും ശാന്തമായിരിക്കുക. ഗാനമേള ഉടനെ ആരംഭിക്കുന്നതാണ്.അനൗൺസ്മെന്റ് കേട്ടതും വിവിധ ശവപറമ്പുകളിൽ നിന്നുമെത്തിയ ആത്മാക്കൾ കണ്ണിൽ കണ്ട എല്ലാ മൺകൂനകളിലും നിരന്നിരുന്നു. പ്രീയമുള്ള ആത്മാക്കളെ. നമ്മുടെയൊക്കെ പ്രീയങ്കരിയും പ്രേതങ്ങളുടെ വാനമ്പാടിയായ് കള്ളിയങ്കാട്ടു നീലിയുടെ ഗാനമേളയ്ക്കു…

കാലം നമ്മെ പഠിപ്പിച്ചിരിക്കും!”

രചന : S. വത്സലാജിനിൽ✍ കല്യാണം കഴിഞ്ഞു,ഭർതൃ’ഗ്രഹ’ത്തിലേയ്ക്ക് ചെല്ലുമ്പോൾ,സത്യത്തിൽ കാര്യായി ബല്യ വീട്ടുജോലി ഒന്നും ന്ക്ക് വശല്ലായിരുന്നു.സ്വന്തം വീട്ടിൽ, ആകേ ചെയ്യുന്ന ജോലികൾ : മുറ്റം തൂപ്പും, വിളക്ക് തേപ്പും വെള്ളം കോരലും ഒക്കെ ആയിരുന്നു.അതും അവധി ദിവസങ്ങളിൽ മാത്രം!അമ്മായിയമ്മ ഇല്ലാത്തആ…

ഇനിയും പുഴയൊഴുകും

രചന : ദീപ്തി പ്രവീൺ ✍ മകന്‍റെ കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി……. മകനെയും ഭാര്യയെയും മുറിയിലാക്കി വാതിലടച്ചു……. അകത്തെ മുറിയില്‍ മകളും ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍ കിടക്കുന്നു…….രാത്രി ഏറേ വൈകിയിരിക്കുന്നു…. രുഗ്മിണി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ജനാലയിലൂടെ…

ഉന്മാദ മഴ

രചന : റിഷു ✍ അവനു ആദ്യത്തെ കത്തെഴുതുമ്പോൾപുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു..ആർത്തലച്ച് മഴ…എങ്കിലും സന്ധ്യയ്ക്ക് പെയ്ത മഴനനയാൻ തോന്നി..ആദ്യത്തെ തുള്ളി നെറുകയിൽ കൊണ്ട് നെറ്റിയിലൂടെ ഇറങ്ങുമ്പോൾ ഉള്ളിലെ ചൂട് ഉരുകി തുടങ്ങുന്നതറിയാം..തണുപ്പിന്റെ ചിരികൾ ഉടലാകെവസന്തം വിരിക്കുന്നു..മഴ അലമുറയിടുന്നു..സന്ധ്യ ഒന്ന് അതിരുകൾ…

പൂത്തില്ലം കാവ്

രചന : ആന്റണി മോസസ്✍ ഉണ്ണി ഇവിടെ ശ്രദ്ധിക്കു കേശവൻ നമ്പൂതിരിക്ക് ഉണ്ണിയുടെ പരവേശം മനസിലായിഅപ്പുകിടാവ് തൊട്ടടുത്ത് നില്പുണ്ട് ….ഒരു ചെറിയ ചെമ്പു തകിടിൽ തീർത്ത പ്രതിമനെഞ്ചോടു ചേർത്ത് വെച്ച് പ്രാർത്ഥിച്ചു ….ആവാഹനക്രിയ ചെയ്തു തുടങ്ങി കേശവൻ നമ്പൂതിരി.ഹോമകുണ്ഡത്തിൽ കനലെരിഞ്ഞു …മന്ത്രോച്ചാരണം…

പ്രണയം –

രചന : കാവല്ലൂർ മുരളീധരൻ ✍️ എല്ലാ വെറുപ്പുകൾക്കിടയിലും എന്തുകൊണ്ട് ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നു എന്നെനിക്കറിയില്ല.നമുക്കിടയിൽ വെറുപ്പാണോ പ്രണയമാണോ കൂടുതൽ എന്ന് ചോദിച്ചാൽ, തുലാസിന്റെ തട്ട് എങ്ങോട്ടു താഴ്ന്നിരിക്കും എന്ന് ഞാനും നീയും തീരുമാനിച്ചാൽക്കൂടി കണ്ടെത്താനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്തുകൊണ്ടാണ്…

അവധികൾ

രചന : കാവല്ലൂർ മുരളീധരൻ ✍ ചിലർ ജീവിതകാലം മുഴുവൻ അവധിപോലെ ജീവിതം നന്നായി ആഘോഷിച്ചു ആസ്വദിക്കും, മറ്റുചിലർ ജീവിതകാലം മുഴുവൻ അവധി ആഘോഷിക്കുന്നവർക്ക് വേണ്ടി തന്റെ ജീവിതം ഉരുക്കി തീർക്കും.താൻ എന്താടോ എന്നെ കാണാൻ വരാൻ എത്ര വൈകിയത്? മാഷിന്റെ…

പിഴച്ചവള്‍

രചന : ദീപ്തി പ്രവീൺ ✍ ” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…ഫോണെടുത്തു മീരയെ വിളിച്ചു.” നീ വരുമോ..…