കുരിശു പണിതവൻ
രചന : ബിനോ പ്രകാശ്✍️ യോർദ്ധാന്റെ വൻ കാടുകളിൽ കാതലുള്ള പൈൻമരങ്ങൾ തേടിഞാനലയുമ്പോഴെല്ലാം അവൾ ചോദിക്കുമായിരുന്നു.നിങ്ങൾക്ക് ഈ പണി നിർത്തിക്കൂടെ…?റോമൻ ചക്രവർത്തിമാരുടെ സ്വർണ്ണനാണയങ്ങളോടുള്ള ആർത്തിയിൽ എത്രയോ കുരിശുകളാണ് നിങ്ങൾ പണിതു കൂട്ടിയതു…വേണ്ട,, നമുക്ക് ആ പണം വേണ്ട…… അതു കുരിശിൽ പിടയുന്നവരുടെ…