ഭാനുവിൻ്റെ… കഥ
അഥവാ എൻ്റെയൊരു സ്വപ്നം😌
രചന : കല ഭാസ്‌കർ ✍️ അവിടെയവൾ തനിച്ചായിരുന്നു.ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരുകാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു. കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ…
