ലച്ചു ****** Ganga Anil
അസ്തമയ സൂര്യൻറ്റെ വെളിച്ചം ഗ്രാമ പാതയിൽ പടർന്നിരുന്നു.. ചേച്ചിയമ്മ പുളിയും ഉമിക്കരിയുമുപയോഗിച്ച് ഓട്ട് നിലവിളക്ക് ഉരച്ച് കഴുകുന്നതു നോക്കി ഇളംതിണ്ണയിലിരിക്കുകയാണ്..തെക്കേ പറമ്പിൽ വാഴ കുലച്ചിട്ടുണ്ടാവണം.. നരിച്ചീറുകൾ മുറ്റത്തെ പാതിയിരുട്ടിലൂടെ നിഴൽപോലെ പാറുന്നുണ്ട്.. പണ്ട് സ്കൂളുവിട്ടുവന്നാൽ സന്ധ്യമയങ്ങാൻ കാത്തിരിക്കും വാഴത്തേനുണ്ണാൻ വരുന്ന നരിച്ചീറുകളെ…