Category: കഥകൾ

മിസ്സിംഗ് ലിങ്ക്

രചന : ശ്രീകുമാർ കെ ✍️.. ആ ചെറിയ ഹോട്ടലിൽ ഞാൻ ആദ്യമായി കാൽവച്ചത് അർദ്ധരാത്രിക്ക് ശേഷമാണ്. നാടകം തീർന്നപ്പോൾ വേഷം മാറാൻ സമയം ഉണ്ടായില്ല. സാരി മാറ്റാതെ മേക്കപ്പും വിഗ്ഗും മാറ്റിയാൽ വല്ലാതിരിക്കും, അതിനാൽ ഞാൻ നാടകത്തിലെ കഥാപാത്രയായ രേഷ്മയായി…

‘രാധ…!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️. ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട്…

ജൂട്ടാ ബന്ധൻ –

രചന : കാവല്ലൂർ മുരളീധരൻ ✍ തനിക്ക് എന്തിന്റെ കേടായിരുന്നു? എന്തിനാണ് താൻ അവരുടെ വാദമുഖങ്ങൾക്ക് തലവെച്ചുകൊടുത്തത്. തർക്കിച്ചു തർക്കിച്ചു എത്രയോ നീണ്ടുപോയ സംസാരങ്ങൾ. അവരുടെ ഒരു വാദമുഖം പോലും തനിക്ക് സ്വീകരിക്കാനായില്ല, തന്റേത് അവർക്കും. അവസാനം നീണ്ട തർക്കങ്ങൾ തീർന്നപ്പോൾ…

കരുണാകരപിള്ളയും പ്രസാദ ഊട്ടും.

രചന : ഗിരീഷ്‌ പെരുവയൽ ✍️. കരുണാകരപിള്ള കരുണാനിധിയാണ്…ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.അത് നാലാളറിയണം, അത്രയേ ഉള്ളൂ.ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ. വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെപടിപ്പുര താണ്ടിയത്.ബൗ.. ബൗ..ബൗബൗ……

ഇരുട്ട്

രചന : ഗീത മുന്നൂർക്കോട് ✍️. ഒരു കൂട്ടം ഹൃദയങ്ങള്‍ചങ്കിടിച്ചു നില്‍പ്പുണ്ട്രാത്രിയുടേ വക്കിലിടറിവെള്ളിമിന്നായം കാത്ത്ഒരു കൂട്ടം ചാവേറുകള്‍ഒളിച്ചു കൂട്ടംകൂടിമല്ലടിക്കുന്നുണ്ട്കാട്ടിലും നാട്ടിലും വീട്ടിലുംകാലന്റെ കാലയാനത്തോടൊപ്പംഅന്ത്യപര്‍വ്വം കടക്കാനറച്ച്കൂരക്കകത്തൊരു കോണില്‍ചൂലും കെട്ടിപ്പിടിച്ച്പൊലിമയുടെ കൈകള്‍ആരെങ്കിലുമൊന്ന്കോരിയെടുക്കാന്‍ കാത്ത്ഒരു ശുദ്ധികലശത്തിന്“ചേട്ടേ പോ” എന്നൊരാട്ടുംമുന്‍കൂര്‍ വാങ്ങി –ദുരന്തശകടമിനി താഴോട്ട്ഉണ്മയെയൊന്നോടേ വിഴുങ്ങാന്‍ഇരുട്ടിന്റെ കുത്തൊഴുക്കിൽ!

കടലാസ്സുതോണികൾ

രചന : അൽഫോൻസ മാർഗരറ്റ് ✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും…

കഥയില്ലാത്തവൻ💐💐

രചന : സജീവൻ പി തട്ടക്കാട് ✍ അമ്മയുടെഞരക്കത്തിന്റെശബ്ദംകാതോർത്ത്……ഹോ ദൈവമേ ഇപ്പോൾ ഞാൻ പൊടിയരിക്കഞ്ഞി കോരി കൊടുത്തതേയുളളല്ലോ..രേണു സങ്കടത്തിലും, പരിഭ്രമത്തിലുംഅമ്മയുടെ കട്ടിലിനരികിലേക്ക് ഓടിയെത്തി…പെട്ടന്ന് അമ്മയുടെ അസ്ഥാനത്തായവേഷ്ടി സ്ഥാനത്ത്ചൊരികി..ഹോ,അമ്മക്ക്അനക്കമില്ലന്ന് തോന്നൽഅവളുടെപരിഭ്രമത്തിന്റ ആക്കം കൂട്ടി.രേണുപെട്ടന്ന്അമ്മയുടെ കരങ്ങൾതന്റെ കൈകൾകൊണ്ട്മുറുകെ പിടിച്ചു,തലോടി, കൺപോളകൾ ആർക്കോവേണ്ടി തുറന്നിരിക്കുന്നു….കട്ടിലിന്റെ താഴേക്ക്…

മഷിയിൽ അലിഞ്ഞുപോയ ആത്മാക്കൾ

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഇന്നലെ രാത്രിയിലും ഞാനൊരു നിലവിളി കേട്ടു. അത് അച്ചടിമഷി പുരണ്ട കടലാസുകളിൽ നിന്നായിരുന്നു. മലയാളത്തിന്റെ പുതിയ എഴുത്തുകാരി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ചിരുന്നവൾ, ഒടുവിൽ അവളുടെ സിരകളിലെ അവസാനത്തെ വാക്കും വറ്റിച്ച് മരണത്തിലേക്ക്…

ബീപ്… ബീപ്.. ബീപ്…..

രചന : പ്രിയബിജു ശിവകൃപ ✍ ദൂരെ എവിടെയോ ഏതോ ജീവൻ രക്ഷാഉപകരണത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്.കിതച്ചും കുതിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന അവസാന ശ്വാസത്തിനെ പിടിച്ചു കെട്ടാൻ നിയോഗിക്കപ്പെട്ട യന്ത്രമാവും…ഏറെ നാളിനു ശേഷം ഞാൻ ഇന്ന് ഐ സി യൂ വിനു പുറത്തേക്കിറങ്ങാൻ പോവുകയാണ്..…

ഇത് എഴുതണോ വേണ്ടയോ

രചന : എച്ചുമിക്കുട്ടി ✍ ഇത് എഴുതണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു…ആത്മകഥയിൽ ഈ ഭാഗം ഉണ്ട്.പിന്നെ ദിയയുടെ പ്രസവ വീഡിയോ ഉണ്ടാക്കിയ തിക്കിത്തിരക്കൽ ഒന്നു കടന്നു പോകട്ടെ എന്ന് വിചാരിച്ചു…എൻ്റെ അനുഭവമാണ്… ഇരുപതു വയസ്സിൽ ഞാൻ നേരിട്ട അനുഭവം.…