കുട്ടിക്കുറുമ്പീ.. കുഞ്ഞനുജത്തീ
രചന : മംഗളൻ കുണ്ടറ✍️. കൂടെപ്പിറപ്പിനെ ചേർത്തുനിർത്താംകൂടെനടന്നാകൊഞ്ചൽ കേൾക്കാംകൂടെക്കളിക്കാനുമൊപ്പം കൂടാംകൂട്ടിനുഞാനെന്നും കൂടെ വരാം കൂവരം കിളിക്കൂട് കാട്ടിത്തരാംകൂടണയും കുയിൽ പാട്ടുകേൾക്കാംകുട്ടിക്കുറുമ്പുകൾ കാട്ടിത്തരാംകുഞ്ഞിളം കവിളിൽ ഉമ്മനൽകാം കാറ്റത്തുപട്ടം പറത്തിനോക്കാംകാറ്റിൻ ഗതിക്കൊപ്പമൂയലാടാംകാലികൾ മേയുന്ന കണ്ടം കാണാംകാട്ടുമൈനപ്പാട്ടൊന്നേറ്റു പാടാം കാണാമറയത്തൊളിച്ചിരിക്കാംകാതിൽ ചെല്ലപ്പാട്ടുപാടിത്തരാംകാതങ്ങൾ നാമൊന്നുചേർന്നുനീങ്ങാംകാവലാളായേട്ടൻ കൂടെ വരാം.