Category: അറിയിപ്പുകൾ

അമ്മ

രചന : സിന്ധു എം ജി ✍️ പടി കയറി വരുന്നതെറിക്കു പിന്നിൽ കാലുറയ്ക്കാത്ത അച്ഛനുണ്ട്അശാന്തമായിഅമ്മയുടെ കയ്യിലിരുന്നു വിറയ്ക്കുന്നപാട്ടവിളക്കിലെ വെളിച്ചം കെടാറായിരിക്കുന്നുകണ്ണുകളിൽ നനവില്ലഅടുക്കളയിൽ വേവുന്ന അരിയേക്കാൾ വേവുന്നുണ്ട് അമ്മഅടുപ്പിലെ പുകപ്പുതപ്പിൽഅമ്മയ്ക്ക് കരിയുടെനിറമാണ്പക്ഷെ അടുപ്പിലെ കനലെല്ലാംകണ്ണിൽ വാരി നിറച്ചിട്ടുണ്ട്ആരെ നോക്കിയിരിക്കുവാടീ..കൂത്തച്ചീ..ന്നുള്ള അലർച്ചയ്ക്കൊപ്പംഉയർന്ന കൈ…

സ്ത്രീ

രചന : തോമസ് കാവാലം ✍️ ( അന്തർദേശീയ വനിതാദിനം. എല്ലാ വനിതകൾക്കുമായി ഈ കവിത സമർപ്പിക്കുന്നു ) വരൂ! വരൂ! സ്ത്രീയെ ആദരിച്ചിടുക!‘അരുതു’ചൊല്ലിയമർത്തരുത്കരുതലു നൽകേണ്ടയമ്മയെ നോക്കിവിരുതിൽ ദുർമുഖം കാട്ടരുത്!. സോദരിയാണവൾ സാദരം കൈകൂപ്പിആദരവോടെയും കാവലാകാംഅമ്മതൻ ഗർഭത്തിലല്ലാതെ വന്നൊരുആദർശവ്യക്തിയുമില്ലഭൂവിൽ. പത്തുമാസ,മമ്മഗർഭത്തിലായൊരുവ്യക്തിയായ് തീർന്നതു…

വനിതാസ്തുതം

രചന: അഡ്വ: അനൂപ് കുറ്റൂർ✍️ വ്യാകുലചിത്തയാമന്തരംഗത്തിൽവർധനയാലെ വരേണ്യതയാലെവഹിക്കുന്നിതാ വൃന്ദങ്ങളേയെല്ലാംവിശേഷശ്രദ്ധയാൽ സൂതികാഗൃഹം. വീര്യതയോടെ സംരക്ഷിക്കാനായിവിശുദ്ധതയേറിയ സൃഷ്ടിയിലായിവ്യാജമില്ലാത്തൊരാ വികാരത്താലെവരിവസ്യതയാലൂണില്ലുറക്കമില്ലാതെ. വാക്കില്ലെല്ലാമേയമ്മഹൃദയികയായിവൃതമെടുത്തിതാ തനൂജർക്കായ്വഹിക്കുന്നലിവാലെപത്തുമാസംവിദഗ്ധമായൊരു ശേഷിയാലെന്നും. വിധിയാകുന്നൊരാതീവ്രവേദനകൾവിപക്ഷയില്ലാതെ ഏറ്റുവാങ്ങുമ്പോൾവീരണിയേപ്പോലെ അടർക്കളത്തിൽവീഴുംവരെയടരാടണമരുമകൾക്കായി. വളർത്തമ്മയാകിയ ക്ഷിതിയിലായിവായുവേകുന്ന പ്രാണനേ പോലെവിയർപ്പോടേകുന്ന സദ്ഗതിയിലായിവിവരിക്കാനാവാത്ത അംഹതിയായി. വ്യാകുലമേറിയ മാനസമഭംഗുരംവിരോധമില്ലശേഷമുത്താനശരോട്വൃന്തത്തിലൂറുന്ന പയോധരവുമായിവളർത്തുന്നോരാനന്ദനുഭവമാകുന്നു. വിശിഷ്ടമായോരാകാരം തന്നിൽവിഷയമാകിയ സൃഷ്ടിക്കേകുവാൻവേണ്ടിയുണർത്തുമാർജ്ജവത്താലെവേർപ്പെടുന്നൊരായന്ത്യകാലം…

ഐശ്വര്യപൂർണ്ണമായ്.. പ്രിയമലയാളം *

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഐശ്വര്യ ദായികയായി ത്തിളങ്ങുമെൻഐഹികാനന്ദമാം മധുരമലയാളവുംഐന്ദ്രജാലികമെന്നു തോന്നും വിധംഐക്യ സാക്ഷര കൈരളീ താരമായ്. ഐതിഹാസിക വിജയം വരിച്ചതിൻഐന്ധനോർജ്ജം പകർന്നേകുമീ സുദിനവുംഐശ്വര്യപൂർവ്വമാഘോഷിപ്പു സാദരംഐകമത്യംതന്നെയെന്നും മഹാബലം. ഐക്യരാഷ്ട സമിതിയിൽപ്പോലുമേ,ഐശ്വര്യമാർന്ന മലയാളികളംഗമായ്ഐരാവതംപോലതിശ്രേഷ്ഠ മനസ്സുമായ്ഐകമത്യത്താലുയർത്തിയൊരു സഫലകം. ഐരാവതി,തന്നതിശക്ത സ്മരണയാൽഐഡഭാവംമാറ്റിയുന്മേഷ ഹൃദയമായ്ഐക്യോർമ്മ…

ഹോളി.

രചന : ബിനു. ആർ✍️ നിറങ്ങൾ നൃത്തം ചെയ്യുന്നുനിറമുള്ള മനസ്സുകളിൽവർണ്ണങ്ങൾ വർണ്ണവിസ്മയംതീർക്കുന്നു നിറംനിറഞ്ഞവിസ്മയരാവുപകലുകളിൽ.പുരാണത്തിലെവിടെയോപറഞ്ഞുവച്ചൊരാപുരാവൃത്തകഴ്ചകളിലൊരു വന്ദ്യയാദവൻരാധതൻ നെറ്റിയിൽനിറച്ചാർത്തണിഞ്ഞ കുങ്കുമം.കുഴലിൽ വലിച്ചെടുത്തുനിറച്ചൊരാവർണങ്ങൾഊതിയകറ്റിയൊരു നേരംപിറന്നുവീണു ഹോളിഉത്സവം,നിറത്തിൽ വർണ്ണങ്ങൾചാലിച്ചൊരു നിറനിറ മഹോത്സവം!നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾകാണാം സാഹോദര്യത്തിൻവിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചുകൊണ്ടാടപ്പെടും നിറവർണ്ണങ്ങൾ-തൻ ആരവങ്ങൾ!

ആനന്ദപൊങ്കാല

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അംബരമാകിയ പൊൻകലം തന്നിലായിഅമ്മക്കായിയുള്ളോരായമൃതഭോജ്യംഅഭിമാനമലിയുന്ന പഞ്ചഭൂതങ്ങളാൽഅൻപാലെയേകുന്ന ഉപദയജ്ഞം. ആധാരമാകിയയൊരുദിനം കണ്ണകിആറ്റുകാലിലെ മണിമണ്ഡപത്തിലായിആ ദിവ്യരൂപത്തേ ദർശിച്ച മാത്രയിൽആരാധനാസൗഭഗമൊരുക്കീടുന്നു. അലങ്കാരവേഷമണിയുന്നഴകുകൾഅപേക്ഷയോടേകുന്ന അശ്രുപൂജഅഗ്നിയായാളുന്ന അഗ്രപൂജാർഹണആഘോഷപ്പൊലിമയിലാചരിക്കാൻ. അമ്മമന്ത്രങ്ങളെങ്ങും മുഴങ്ങുമ്പോൾഅന്തർഗ്ഗതത്തിലെ ഇരുട്ടു മാറുന്നുഅഭ്രേയദീപ പുഷ്പാർച്ചനാദിയാൽഅമരപുരിക്കൊത്തുയർന്നീടുന്നു. അച്ഛഗീർവാണിയായമ്മയടുത്തെത്തിഅഴലൊഴിച്ചാനന്ദമേകുമ്പോളെല്ലാംഅഭിവൃത്തിയാലെയുദയമുദിക്കുന്നുഅമലമായകതളിരിമ്പമാർന്നങ്ങനെ. ആറ്റുകാലമ്മച്ചി കുടിയിരിക്കുമ്പോൾആശ്രിതർക്കായയം കനിഞ്ഞു…

ഗ്രാമസന്ധ്യ

രചന : എം പി ശ്രീകുമാർ ✍️ പാല പിന്നെയും പൂക്കുന്നുവെന്റെഗ്രാമസന്ധ്യാചുരുൾമുടി തന്നിൽപാതിമുഖം മുകിലാൽ മറച്ചുപാർവ്വണേന്ദു ചിരിച്ചങ്ങു നിന്നു.ഈണത്തിൽ നല്ല കീർത്തനം പാടിഈരടി പിന്നേം നിർത്താതെ പാടിനിർവൃതിയോടെ നീലക്കുയില്നീലരാത്രിയ്ക്കു സ്വാഗതം പാടി.വെൺനിലാവു പെയ്തിറങ്ങീടുന്നു.വെണ്ണപോലെ മണ്ണു വിളങ്ങുന്നു.വെൺചാമരംപോൽ വീശുന്നു തെന്നൽവെൺകൊറ്റക്കുടകളായ്മേഘങ്ങൾപാവനസന്ധ്യാദീപം തെളിച്ചു“പാഹിമാം ”…

അദൃശ്യ സ്നേഹം

രചന : ശിഹാബുദീൻ കേരളപുരം✍️ എന്റെ മനസ്സിൽഒരു ദൈവം “അമ്മ” .മറ്റൊരു ദൈവവുമില്ല.എനിക്ക് ആ സ്നേഹം നഷ്ടപ്പെട്ടുഎല്ലാ സമുദ്രങ്ങളേക്കാളുംവലിയ ചിറക് .മറ്റ് ദൈവങ്ങൾ മുത്തുകളാണ്എന്റെ അമ്മമാരുടെ സൃഷ്ടികളാണ്അമ്മ പറഞ്ഞു അതാണ് ദൈവംഞാൻ അത് സ്വർണ്ണം കൊണ്ട് നിരത്തിഅവിശ്വസനീയമായ അദൃശ്യ ശക്തി .എവിടെയുംഏത്…

ഹൃദയ പ്രണാമം.

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️ 1.രാവിൽ പടർന്നൊരിരുൾ നീക്കുവതിന്നുമന്നുംദ്യോവും തെളിച്ചുടനുദിച്ചൊരു തിങ്കൾ പോലെതാവും യശസ്സൊടിഹ കൈരളി തൻ നഭസ്സിൽശീവൊള്ളിയാകിയ മഹാകവിയുല്ലസിച്ചു. 2.മാനം വരെയ്ക്കുയരുവാനൊരു പാത തീർത്തു –മാനം പെടും മഹിതയാം മലയാളഭാഷേ!ജ്ഞാനം പകർന്ന തവ ഭക്തരിലഗ്രഗണ്യ-സ്ഥാനത്തെഴും രജകതാരകമീക്കവീന്ദ്രൻ. 3.തുഞ്ചത്തെഴും…

മരവിച്ച ഒരു സ്വപ്നം

രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞുപാളികൾ നെടുവീർപ്പിട്ടു, മരവിച്ച ഒരു സ്വപ്നം,ഒരു നിശബ്ദ ലോകം, ഒരു വെള്ളി തിളക്കം.പക്ഷേ ശൈത്യകാലത്തിന്റെ പിടി മങ്ങിത്തുടങ്ങി,സൂര്യപ്രകാശം തണുത്തുറഞ്ഞ പുൽമേടിനെ ചുംബിച്ചപ്പോൾ.പരലുകൾ കരഞ്ഞു, ഒരു മൃദുവായ കണ്ണുനീർ,ചൂടുള്ള കാറ്റ് വളരെ അടുത്തെത്തിയപ്പോൾ.മഞ്ഞുമൂടിയ ശില്പങ്ങൾക്ക് അവയുടെ…