മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?
രചന : ആമിരജി ✍️ മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?പ്രതീക്ഷയുടെ….തേടലിന്റെ….വേരുകൾപായിച്ച്,ആത്മവിശ്വാസത്തോടെതല ഉയർത്തിപിടിച്ചുനിൽക്കുന്ന,ഉണങ്ങിയശിഖരങ്ങൾ മാത്രംസ്വന്തമായ ഒറ്റമരത്തെ!!ആർക്കും വായിച്ച്എടുക്കാൻ കഴിയാ-ത്തത്രയും നൊമ്പരങ്ങൾആ ഒറ്റമരത്തിലെഉണങ്ങിയശിഖരങ്ങളിലത്രയുംനിറഞ്ഞു നിൽപ്പുണ്ട്.തേടലിലേക്ക്വേരോടിക്കുന്നഒറ്റമരംപോൽ.,എന്നിൽ നിന്നുംനിന്നിലേക്കൊരുമൗനം പുറപ്പെട്ടിട്ടുണ്ട്.ആ മൗനംസാക്ഷ്യപ്പെടുത്തുന്നുണ്ട്,എന്നിൽനിന്നുംനിന്നിലേക്ക്ആഴ്ന്നിറങ്ങിയവേരുകളെ പറ്റി!!നഷ്ടപ്പെടലിലുംനിന്നിലേക്ക് മാത്രംതേടിവരുന്ന വേരുകൾ….വെട്ടിമാറ്റിയിട്ടുംഒരിക്കലെങ്കിലുംതളിർക്കാൻകൊതിക്കുന്നവേരുകൾ…..ആ വേരുകളാണത്രേ,എന്നിലെ നിന്നിലെസ്നേഹത്തിന്റെ ബാക്കിപത്രം!!
