രണ്ടു ചില്ലകളാണുണ്ടായിരുന്നത്,
രചന : ബിനു ആനമങ്ങാട് ✍️ രണ്ടു ചില്ലകളാണുണ്ടായിരുന്നത്,രണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ.നീ വന്നിരുന്നത്,അടർന്നു വീഴാറായകിഴക്കേ മരക്കൊമ്പിലാണ്.ആകാശത്തേക്ക് കൈനീട്ടിതപം ചെയ്യുന്ന പടിഞ്ഞാറെച്ചില്ലകരിഞ്ഞ ഇലകൾ പൊഴിച്ചു കണ്ണടച്ചു.നിനക്ക് കൂടൊരുക്കാനെന്നിൽകൊമ്പുകളോ പൊത്തോ ഇല്ലായിരുന്നു.രണ്ടേരണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ,നീ വന്നിരുന്നതോഅടർന്നു വീഴാറായ കിഴക്കേ മരച്ചില്ലയിലും!കൊമ്പടരും മുൻപ്നിനക്കു പോകാതെ വയ്യ,അതിജീവനത്തിന്റെ…