ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

വഴികാട്ടികൾ

രചന : ജയേഷ് പണിക്കർ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയുംമായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽകാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരുവഴികാട്ടിയാവണംനന്മ തൻപൂനിലാവെങ്ങും വിരിച്ചീടുവാൻ.

അശാന്തി പ്രസരണങ്ങൾ.

രചന : ജയരാജ്‌ പുതുമഠം✍ അറിവില്ലായ്മയുടെഅതിസാര പീഡയോഅറുപത് കഴിഞ്ഞതിൻഅതിജീവന ജഡതയോ അറിയുകില്ലിനിയുംഅഭിനിവേശത്തിൻഅരികിലൂടൊഴുകുമെൻഅടരുകളിലെ അനുരാഗപർവ്വം അറിയുന്നു ഞാനിവിടെഅലങ്കാരവേദങ്ങൾ വിളമ്പിയഅധിനിവേശത്തിൻഅശാന്തി പ്രസരണങ്ങൾ അറിയുവാൻ ത്വരയുണ്ടതിൻഅകതാരിൻ പൊരുളുകൾഅവനിയുണ്ടോ അറിയുന്നുഅകലെയുള്ള അനുദിതധാമങ്ങൾ. വര: Ima babu

🌷 ജീവിത പടികൾ🌷

രചന : ബേബി മാത്യു അടിമാലി✍ പടികൾ ഒത്തിരി കയറണംലക്ഷ്യ സ്ഥാനം എത്തുവാൻകണ്ടിടാം ചില പടികളിൽപായലിന്റെ പാടുകൾശ്രദ്ധ വേണം ഇല്ലായെങ്കിൽതെന്നി വീഴാം ഓർക്കണംപഴയതാണ് ചില പടികൾപൊട്ടി വീണ് പോയിടാംനേർത്ത കൂർത്ത കല്ലുകൾകണ്ടിടാം ചില പടികളിൽമുൻപ് പോയ എത്രയോ പേർവീണു പോയ പടികളാവിശ്രമത്തിന്…

ഇരുട്ടിന്റെ മാലാഖ

രചന : വ്യന്ദ മേനോൻ ✍ സ്വാതന്ത്ര്യം എല്ലാവരുടേയും പ്രണയമാണ്.‘സ്വാതന്ത്ര്യം തന്നെ ജീവിതം ‘എന്തിൽ നിന്നൊക്കെയാണ് നമുക്കു സ്വാതന്ത്ര്യം വേണ്ടത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചോദിച്ചിരിക്കേണ്ട ഒരു ചോദ്യമാണിത്.കവിത : ഇരുട്ടിന്റെ മാലാഖ ചോദിച്ചിടുമെന്നവകാശങ്ങൾ നേടു൦സ്വാതന്ത്ര്യങ്ങൾ.ഉറക്കെ ശബ്ദിക്കണമവധാരണ പാടവത്താൽഅടിമത്വത്തിൻ കോട്ടകൾ ദഹിപ്പിച്ചു നാം.മാനസാങ്കണത്തിൽ…

ആഗ്രഹം

രചന : ജയശങ്കരൻ.ഒ.ടി.✍ സ്വസ്ഥമാവട്ടെ ദിനം ,സ്വച്ഛന്ദമുറങ്ങട്ടെരാവുകൾ , നിലക്കാതെകാറ്റു സഞ്ചരിക്കട്ടെ സ്വച്ഛമാവട്ടേ ഋതുസംക്രമം, പൂക്കൾ ചിരിച്ചുല്ലസിക്കട്ടെ മലർവാടികൾ നിറയട്ടെ. മാരിപെയ്യുമ്പോൾ ജീവ.രാശികൾ പ്രകൃതി തൻമാതൃഭാവത്തിൽ മധുരാമൃതം നുകരട്ടെ രാപ്പകൽ പ്രയത്നത്തിൽഗാഥകൾ നിറയട്ടെയൗവനം സമൃദ്ധമായ്ജീവിതം തുടുക്കട്ടെ. സൗഖ്യമായ് ശതം ജീവശരദം വർദ്ധിക്കട്ടെസൽപ്രവൃത്തികൾ…

കുസൃതിക്കുട്ടൻ ഗണേശൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മലർവാക പൂക്കുന്ന നാളിൽ,കുട്ടികളഞ്ചാറു പേരുംമാങ്കനി വീഴുന്ന കാത്ത്,തൈമാവിൻ ചോട്ടിലിരുന്നു.കല്പകവൃക്ഷത്തണലിൽകുട്ടിക്കൊമ്പൻ ഗണേശൻ, കുട്ടികളോടൊത്തു കൂടിതുമ്പിക്കൈ ആട്ടി നടന്നു.മുറ്റത്തെ ചാമ്പ മരത്തിൻ ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കുട്ടികളാർത്തു ചിരിച്ചുകുയിലമ്മ പാടി നടന്നു.തെക്കിനിത്തോട്ടിലെ നീറ്റിൽ നീലാംബലൊന്നു വിരിഞ്ഞുവെയിലേറ്റു വാടാതിരിക്കാൻ കുട…

ബലിയിടൽ

രചന : രാജീവ് ചേമഞ്ചേരി✍ ഈറനണിഞ്ഞും…….ഇടുപ്പിൽ തൂവെള്ളയുടുത്തും….ഇലയിൽ കരുതിയ ധാന്യങ്ങളത്രയും-ഇടതടവില്ലാതെയുരിയാടും ശ്ലോകവും!ഇന്നുമെന്നും മുന്നിൽ സമർപ്പിക്കുവാൻഇന്നേ ദിവസമോർത്തൊരുങ്ങിയെത്തും!കർമ്മങ്ങൾ ചെയ്യുമീ ഭൂമികയിൽ –കാലുകൾ മൂന്നടി പിന്നോട്ട് നീങ്ങികൈകൾ തട്ടി വിളിക്കയായുച്ചത്തിൽകാക്കകൾ പിതൃക്കളായ് മാറുന്ന യാമം!കാലത്തിന്നേടിൽ നമ്മളെ വളർത്തിയോർകാരുണ്യം യാചിച്ചലയാതിരിക്കാനുള്ള കർമ്മം….!പിതൃക്കൾ വാവിട്ട് കരഞ്ഞൊരാനാളിൽ-പിശുക്ക് കാണിച്ചു…

നിയോഗം

രചന : ജയേഷ് പണിക്കർ✍ നിശ്ചയമില്ലിതിനൊന്നുമെന്നുംനിത്യവുമിങ്ങനെ വന്നു പോകുംസത്യത്തിലാരിന്നു നാമെല്ലാമേവിശ്വാസമെന്നതങ്ങൊന്നു മാത്രംവേഷങ്ങളങ്ങനെയോരോന്നായിവേദിയിലങ്ങനെയാടുവതുംകർത്തവ്യമോരോന്നു ചെയ്യുന്നതാകൺമുൻപിലായിന്നു കാണുന്നവകൃത്യതയോടെ നിയോഗിപ്പതുസൃഷ്ടികർത്താവെന്നറിവതില്ലേഞാനെന്ന ഭാവത്താലാരുമിന്ന്ജ്ഞാനത്തിനേതും വില നൽകില്ലപാതകൾ മുൻപിലതേറെയുണ്ട്പോകുവതേതെന്നു വ്യക്തമല്ലഈശ്വര കല്പിതമല്ലാതെയൊന്നുമേസാധ്യതമതാവില്ലയീ ഉലകിൽ.

ദശരഥദുഖം.

രചന :-ബിനു ആർ. ✍ പാടിപതിഞ്ഞപ്പോഴെല്ലാം,കേട്ടതെല്ലാം ഇരുളിൻപിന്നാമ്പുറത്തെമായക്കാഴ്ചകളായിരുന്നീടവേ,അയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെയോവന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,കാലവുംകഥയുംമാറിമറിയവേ,തകർന്നഹൃദയവുമായ്രാജാ ദശരഥൻപ്രിയപുത്രരേയും ജനകജയെയുംവനവാസത്തിന്നയച്ചപീഡിതകഥയിൽ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽചീന്തേരുപൊടികൾ പോൽപാറിനടന്നിരുന്നു….പൂജിതകഥയിൽ പ്രിയഭാജനമാംകേകയപുത്രിയിൽ,പ്രേമവും കാമവും വർണ്ണവുംവൈചിത്ര്യവും ഇഴചേർന്നമാനസവാടിയിൽ,മതിമറന്നകാലത്തിൽവന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,അയോദ്ധ്യാധിപതിയുടെമനവും മാനവും വിജയവുംതന്റെ ചൂണ്ടുവിരൽത്തുമ്പിനാൽനേടിയെടുക്കവേ,ചേതോഹരമാംപ്രണയത്തിൽ,മതിമറന്നുനൽകിപ്പോയരണ്ടുവരങ്ങളിൽ, ഇടിത്തീപോൽഹൃദയവാതായനങ്ങളിൽചെന്നുപതിച്ചുപോയ്…ആടിയുലഞ്ഞുപോയൊരാരാവുകളിൽ,കാലപുരിക്കെന്നപോൽകാനനവാസത്തിനു പ്രിയപുത്രനെനേർച്ചക്കിട്ടപ്പോൾ,ലോപപാദനുനൽകിയ മകളുടെപകലിരവുകൾമനസ്സിലേക്കോടിയെത്തിയപ്പോൾ,രാജാധികാരംപാരമ്പര്യങ്ങൾക്കനുസൃതമാംവണ്ണംവരില്ലെന്നുകണ്ടപ്പോൾ,പുത്രരില്ലാദുഖത്തിൻഹേതുഹോമാഗ്നിയിൽ ഉയർന്നുവന്നപ്പോൾ,പ്രഥമരാജ്ഞിക്കുമാത്രംനൽകാതെ മൂവരും പങ്കുവച്ചപ്പോൾ,ഓർമ്മകൾ രാപ്പനികളായ്…കാലംമാറ്റിയകനവുകളൊന്നുംമനതാരിൽ പോലുംഉയർന്നുവരാതിരുന്നപ്പോൾ,നേർസാക്ഷ്യങ്ങളിൽ സന്തോഷങ്ങൾമനസ്സാകും ലോലമാംചിത്ര-ത്തുണിയിൽ ചുരുട്ടിവച്ചപ്പോൾ,ആരോടുമുരിയാടാതെഗൂഢമാനത്തിൽകാത്തിരുന്നൊരാക്കാലത്തിൽ,പ്രിയപ്രഥമപുത്രന് രാജ്യാഭിഷേകംനിഷേധിക്കപ്പെട്ടപ്പോൾ,ചടുലമാം…

ഇശൽത്തേൻകണം

ബിന്ദു വിജയൻ ✍ ഈദ്മുബാറക്കിൻ ഇശൽതേൻകണങ്ങൾഇറ്റിറ്റുവീഴുന്നു പാരിലാകെതക്ബീർധ്വനികൾ മുഴങ്ങുന്നു നീളെകരുണക്കരങ്ങൾ ഉയർന്നിടട്ടെഅല്ലാഹുവിന്റെ നാമത്തിലെങ്കിലുംവല്ലായ്മ ചെയ്യാതിരിക്കട്ടെ ലോകം..ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്കല്ലാഹുമ്മ …ലബ്ബൈക്കല്ലാഅല്ലാഹുവിന്റെ അർശിലേക്കായിരംദുആചെയ്തുനീട്ടും കരങ്ങൾക്കു പുണ്യം !സക്കാത്തു നൽകി , സദഖ നൽകിദുനിയാവിൽ സ്വർഗ്ഗം ഒരുക്കിടേണം….അഹദോന്റെ സ്നേഹം നുണഞ്ഞിടേണംതിരുനബി ചൊല്ലിപ്പഠിപ്പിച്ചതൊക്കെയുംഖൽബിന്റെ ചുവരിൽ പതിച്ചിടേണംമൂത്തുറസൂലിന്റെ ചര്യകൾ…