ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

അപരിചിതർ.

രചന :- ബിനു. ആർ. മാനത്തെ വാഴത്തോപ്പിൽചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽഅകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… ! വൈറസ്സാകും കൃമികീടങ്ങളെല്ലാംനമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെമാനത്തു ചിതറിത്തെറിക്കുന്നതുകാണാംവാഴപ്പേനുകൾ പോൽ…! അകലങ്ങളിൽകാണുംമേഘവർണജാലങ്ങളെല്ലാം,വാഴത്തോപ്പുകൾ, തകർത്തുവരുവാൻമേഘഘനജലങ്ങൾ പൊഴിക്കുവാൻകാത്തിരിക്കുന്നുണ്ടെന്നു തോന്നും… ! ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നുംനാനാജാതി അപരിചിതരാംവർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരകകവാടമെല്ലാംതുറക്കുന്നതും, അതില-ടുക്കിയടുക്കി വയ്ക്കപ്പെട്ട്മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !

മുന്തിരിപ്പാടം.

രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.

പെയ്യാതെ പോയ മഴ മേഘം.

രചന : സതി സുധാകരൻ പൂനിലാ പാലൊളി തൂകിതുമ്പപ്പു പോലെ ചിരിച്ചും,മോഹങ്ങൾ കോരി നിറച്ചുംആരോടും പറയാതെ നീ,ഓടിയൊളിച്ചില്ലേതോടും, പുഴയും വറ്റിവരണ്ടുംചൂടുകാറ്റ് വീശിയടിച്ചും,നെൽവയലുകൾ വറ്റി വരണ്ടതും നീയറിഞ്ഞില്ലേ?പാൽ’ നുര പോലെ പതഞ്ഞൊഴുകിയ തേനരുവിമണലാരണ്യം പോലെ കിടക്കണ നീയും കണ്ടില്ലേ?വള്ളിക്കുടിലും പൊന്തക്കാടും കൂട്ടമായ്വെയിലേറ്റു കരിഞ്ഞു…

ഒരേ ഒരു ഗാന്ധി.

രചന : രാജേഷ്. സി. കെ. ദോഹ ഖത്തർ. പിതാവാണ് ഞങ്ങൾക്ക്….ചങ്ങായിയാണ് ചങ്കാണ്…വടികുത്തിഒറ്റമുണ്ടിൽ,പോകുമാ മനുഷ്യൻ.ഹനുമാൻ ഹൃദയം…പിളർന്നപ്പോൾ ഉണ്ടായിരുന്നു,രാമനും കുടുമ്പവും.ഞങ്ങൾ ഭാരതീയർകൊണ്ട് നടക്കുന്നു…ഹൃദയത്തിൽ യുവരക്തങ്ങളിൽ ..!ഗാന്ധിജി വീണ്ടും ജീവിക്കുന്നു…ഗാന്ധി തിരിച്ചു വരുന്നു,സഹനശക്തിയുടെ രാജാവ്.സ്വാതന്ത്രസമരം സമാധാനത്തോടെ,നടത്തി സൂര്യൻ അസ്‌തമിക്കാത്ത,സാമ്രാജ്യത്തെ തകർത്തോൻ,സ്നേഹിക്കുന്നു ഞങ്ങൾ.മോഹൻദാസ് കരം ചന്ദ്,വന്ദേമാതരം…

തൈപ്പൂയം.

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ ഞാനുണ്ട് എൻമനസ്സുണ്ട്,ആ തിരുനടയിൽ.ചന്ദനംചാർത്തി വേലും പിടിച്ച്,ഞങ്ങളെ അനുഗ്രഹിച്ച്,നിൽക്കുമാ മുരുകന്റെ,സന്നിധിയിൽ ഹര ഹരോ ഹരഹര.ഇന്ന് തൈപ്പൂയം ആദിത്യൻ ഉണർന്നു,എന്റെ നാടിനിന്ന് ഉത്സവമാണ്,വർണകാവടികൾ മായാജാലം.സൃഷ്ടിക്കും മഴക്കാലത്ത്,മഴവില്ല് പോൽ സോദരേ…മയിലുകൾ സ്വയം മറന്നു,നൃത്തം ചെയ്യട്ടെ ആ…

സ്വാമിദർശനം പുണ്യം.

രചന : ഹരിഹരൻ എൻ കെ സ്വാമീ ശരണം ശരണമെന്റയ്യപ്പാസ്വാമിയാണെന്നഭയമായ് രക്ഷയായ് !അയ്യപ്പകീർത്തനമലയടിച്ചുയരുമീ-യമ്പലത്തിരുനട ആദ്യം തൊഴുന്നു ഞാൻ !ആശ്രിയവത്സലാ നിന്നിലർപ്പിക്കുന്നു ഞാൻഎന്റെയീ ഭാരങ്ങൾ പാപപുണ്യങ്ങളായ്ഇണയും തുണയുമായെന്റെകൂടെകുടെന്നും നീനിഴലുപോൽ കാണുന്നതെൻ ഭാഗ്യസഞ്ചയം !ഈ ഭക്തനിന്നു നീ മുക്തിക്കുതകുന്നമാർഗ്ഗങ്ങൾ കാണിക്കുമപ്പാ നമിപ്പു ഞാൻ !ഋഗ്വേദമാദിയായ്…

*സംഗീത ക്ലാസ്സ് (ONLINE)*പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

Sooraj Gopalan ഫെബ്രുവരി ആദ്യവാരം മുതൽ പൂർണമായും തുടക്കക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സംഗീത ക്ലാസ്സിലേക്ക് (Carnatic vocal) നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക. മ്യൂസിക് തെറാപ്പിയിൽ അധിഷ്ഠിതമായ ക്ലാസുകളിൽ ചേരുന്നതിന് കഴിവല്ല മുഖ്യം, മറിച്ച് താല്പര്യമുള്ള ഏതൊരാൾക്കും അപേക്ഷിക്കാവുന്നതാണ്.പാട്ടിനെ സ്നേഹിക്കുന്നവർ, ചെറുപ്പം മുതൽ…

വന്ദേ മാതരം.

രചന :- ബിനു. ആർ. വൃദ്ധരാം ജനങ്ങളിൽ തിങ്ങിവിങ്ങുന്ന ഗദ്ഗദങ്ങളിൽവൃദ്ധിയുടെ ചാമരങ്ങൾ പാടും ദേവഗീതംവൃദ്ധനാംമഹാത്മാവിൻ മന്ത്രസാരമുണർത്തുംഭാവഗീതം.. വന്ദേ മാതരം… ! ധീരരാം വങ്കനാടിൻ ഓമനപുത്രർചേർത്തുനിർത്തിയ ഹിമാലയസാനുവുംഹരിതാഭമാം മരത്തകവർണ്ണംനിറഞ്ഞാടും വിന്ധ്യനുംവിൺഗംഗയിൽ ആലോലമാടുംനാനാജാതിമതസ്ഥരുംതിങ്ങിവിങ്ങും മകരന്ദനാട്ഏറ്റുപാടുന്നൂ നമ്മളിന്നും, ചേർന്നുപാടാംനമ്മൾക്കേവർക്കും, വന്ദേ മാതരം… ! ജാതി മതവർണവെറികൾ…

ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്

രചന :ഗീത മന്ദസ്മിത പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ. ബാലികാ ദിനം ….. ആർക്കോ…

പ്രണയം വരച്ചു ചേർത്തവൾക്ക്.

രചന : രാജു കാഞ്ഞിരങ്ങാട് രതിയുടെ രാഗ വിസ്താരത്തിൽനാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്രാവിൻ്റെ ഇരുൾ മാളത്തിൽ ചുംബനത്തിൻ്റെ ചരുവിൽഒറ്റമരമായി കത്തിനിൽക്കാറുണ്ട്രാവിൻ്റെ ഏദൻ തോട്ടത്തിൽനാം ആദവും ഹൗവ്വയും നാം താണ്ടിയ പ്രണയത്തിൻ്റെകടലുകൾ, കരകൾകുന്നുകൾ, കുഴികൾനാം നമ്മിൽ വരച്ചു ചേർത്തഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ ഒന്നായ…