കണ്ണൻ്റെ മുന്നിൽ
രചന : ബിന്ദു അരുവിപ്പുറം ✍ കദളിപ്പഴം നറുവെണ്ണയുമായിന്നുംകണ്ണനു നൈവേദ്യമേകിടാനായ്തിരുമുന്നിലായി ഞാനെത്തിടുന്നേരംകണ്ണനങ്ങെന്തു തിളക്കമെന്നോ! ഒട്ടും പരിഭവം ചൊല്ലിടാതെ, തിരു-നാമങ്ങളേറ്റം ജപിച്ചു കൊണ്ടേകണ്ണനെ നോക്കി ഞാൻ കൺനിറച്ചു,നിർവൃതിയോടെ തൊഴുതു നിന്നു. കണ്ഠത്തിലോ നൽത്തുളസിമാല, നല്ലവാർമുടിക്കെട്ടിൽ മയില്പീലിയുംകൈയിലൊരോടക്കുഴലുമായെന്നുള്ളി-ലാമുഗ്ദ്ധരൂപം നിറഞ്ഞുനിന്നു. പീതാംബരം ചുറ്റി, കണ്ണെഴുതി, തിരു-നെറ്റിയിൽ…
